 
  സംപ്രേക്ഷണം ആരംഭിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ പരമ്പരയാണ് ശ്യാമാംബരം. എന്നാല്‍ പിന്നാലെ പരമ്പരയില്‍ നിന്നും നായക നടന്‍ അപ്രതീക്ഷിതമായി പിന്മാറുകയും ചെയ്തു. അതോടെ സീരിയലിന്റെ റേറ്റിംഗില്‍ കുറവു വരുമെന്ന് കരുതിയവരെ ഞെട്ടിച്ചു കൊണ്ടാണ് പിന്നീട് വന്‍ കുതിപ്പു നടത്തി സീരിയല്‍ വിജയകരമായി മുന്നോട്ടു നീങ്ങിയത്. ഇപ്പോഴിതാ, ഒന്നര വര്‍ഷത്തോളം നീണ്ട യാത്ര അവസാനിപ്പിച്ച് സീരിയല്‍ അതിന്റെ ക്ലൈമാക്സ് എപ്പിസോഡുകളിലേക്ക് കടന്നിരിക്കുകയാണ്.
പരമ്പരയുടെ അവസാന ഷൂട്ടിംഗ് ദിവസമായിരുന്നു കഴിഞ്ഞ ദിവസം. മക്കളേയും മരുമക്കളേയും ചേര്‍ത്തുപിടിച്ച് ഒരു കുടുംബം പോലെ മുന്നോട്ടു പോയ ദിവസങ്ങളായിരുന്നു കടന്നു പോയത്. ഇപ്പോള്‍ പരമ്പര അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ കണ്ണീരോടെയാണ് നടി രശ്മി ബോബന്‍ വീഡിയോ പങ്കുവച്ചത്.
വര്‍ഷങ്ങളായി മലയാള സിനിമാ - സീരിയല്‍ മേഖലയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് രശ്മി ബോബന്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് രശ്മി മലയാളികളുടെ പ്രിയങ്കരിയാകുന്നത് എങ്കിലും പിന്നീട് സിനിമയിലുമെത്തി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെയായിരുന്നു രശ്മിയുടെ ആദ്യ സിനിമ. തുടര്‍ന്ന് വിനോദയാത്ര, അച്ചുവിന്റെ അമ്മ തുടങ്ങി നിരവധി നല്ല സിനിമകളുടെ ഭാഗമായി മാറാന്‍ രശ്മിയ്ക്ക് സാധിച്ചു. സ്‌ക്രീനിലെന്നപോലെ സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പെട്ടെന്ന് തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.
കണ്ണൂര്‍ സ്വദേശിനിയാണ് നടി. അച്ഛന്‍ ബാങ്ക് മാനേജര്‍ ആയിരുന്നു. അനുജനും കുടുംബവും യുകെയിലാണ്. സംവിധായകന്‍ ബോബന്‍ സാമുവലാണ് രശ്മിയുടെ ഭര്‍ത്താവ്. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. മൂത്തമകന്‍ നിതീഷ് ജോലി ചെയ്യുകയാണ്. ഇളയ മകന്‍ ആകാശ് ഡിഗ്രി ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഇപ്പോള്‍ എറണാകുളത്താണ് കുടുംബസമേതം താമസിക്കുന്നത്.