Latest News

ഗര്‍ഭിണിയായത് വിജി അറിഞ്ഞില്ല;വീര്‍ത്തു വരുന്ന വയറു കുറയ്ക്കാന്‍ ഓട്ടവും ചാട്ടവും;വെറുതെ അല്ല ഭാര്യയിലെ വിജിയ്ക്കും സാമിനും രണ്ടാമത്തെ കുഞ്ഞ് ജനിച്ച കഥ

Malayalilife
 ഗര്‍ഭിണിയായത് വിജി അറിഞ്ഞില്ല;വീര്‍ത്തു വരുന്ന വയറു കുറയ്ക്കാന്‍ ഓട്ടവും ചാട്ടവും;വെറുതെ അല്ല ഭാര്യയിലെ വിജിയ്ക്കും സാമിനും രണ്ടാമത്തെ കുഞ്ഞ് ജനിച്ച കഥ

ഴവില്‍ മനോരമയില്‍ മലയാളികളുടെ പ്രിയ താരം ശ്വേത മേനോന്‍ അവതാരകയായി എത്തിയ സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോ ആയിരുന്നു വെറുതെ അല്ല ഭാര്യ. 2012 ല്‍ ഷോയുടെ വിജയികളായത് അന്ന് ടെക്നോപാര്‍ക്കില്‍ ജോലിക്കാരായിരുന്ന സാമും വിജിയുമായിരുന്നു. നീണ്ട 10 വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരുടെയും ജീവിതം മാറിമറിഞ്ഞ കഥയും അതിനിടയില്‍ സംഭവിച്ച വിശേഷങ്ങളും എല്ലാമാണ് ഇപ്പോള്‍ ആരാധകര്‍ അറിയുവാന്‍ പോകുന്നത്. ഷോയിലുണ്ടായിരുന്ന മഞ്ജു പത്രോസിന്റെയും സിമി സാബുവിന്റെയും യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരുടെയും വിശേഷങ്ങള്‍ ആരാധകര്‍ അറിഞ്ഞത്.

തിരുവനന്തപുരത്തെ സാമിന്റെയും വിജിയുടെയും വീട്ടിലെത്തിയാണ് മഞ്ജുവും സിമിയും താരദമ്പതികളെ കണ്ടത്. 2012ല്‍ ഷോ അവസാനിക്കുമ്പോള്‍ റിയാലിറ്റി ഷോയിലെ വിജയികളായി മാറിയ സാമിനും വിജിയ്ക്കും അന്ന് ഒരു മകള്‍ മാത്രമായിരുന്നു ഉണ്ടായത്. എന്നാലിന്ന് എട്ടു വയസുകാരനായ ഒരു കുസൃതിക്കുടുക്ക കൂടി അപ്രതീക്ഷിതമായി ഇരുവര്‍ക്കും ഇടയിലേക്ക് എത്തുകയായിരുന്നു. 2012ല്‍ ഷോ കഴിഞ്ഞു ഫ്ളാറ്റ് സ്വന്തമാക്കിയ ദമ്പതികള്‍ അതിനു ശേഷമാണ് ക്യാമറക്കണ്ണുകള്‍ക്കു മുന്നില്‍ നിന്നും മാറിയുളള ജീവിതം ഇരുവരും ആരംഭിച്ചത്. ഒരു കുഞ്ഞിനു വേണ്ടി ആഗ്രഹിച്ചിരുന്നെങ്കിലും തൊട്ടടുത്ത വര്‍ഷം തന്നെ വിജിയ്ക്ക് ജോലിയ്ക്കായി യുകെയിലേക്ക് പോവേണ്ടിയും വന്നു.

2013ല്‍ യുകെയിലെത്തിയ വിജിയ്ക്ക് അവിടെ ചെന്ന് കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ വയറിന് അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. ശരീരം വളരെയധികം ശ്രദ്ധിച്ചിരുന്ന വിജി തനിക്കു വയറു ചാടുന്നതില്‍ വളരെ വിഷമത്തിലായി. ഭക്ഷണം നന്നായി ശ്രദ്ധിച്ചും ഡയറ്റ് ചെയ്തും എല്ലാം മുന്നോട്ടു പോയിരുന്ന വിജി വയറു വീര്‍ക്കുന്നതിന്റെ കാരണം അറിയാതെ ബുദ്ധിമുട്ടി. താന്‍ ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട് എന്തൊക്കെയോ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെന്നും അതുകൊണ്ടു തന്നെ രാവിലെ ഓടുവാനും ചാടുവാനും അടക്കമുള്ള പോവുകയാണെന്നും വിജി ഭര്‍ത്താവിനെ ആ സമയത്ത് അറിയിച്ചിരുന്നു. അവിടെയുളള വലിയ ഗ്രൗണ്ടിലൂടെ വിജി നിരവധി പ്രാവശ്യം ഓടുമായിരുന്നു. എന്നാല്‍ വ്യായാമം മുറയ്ക്കു നടക്കുന്നുണ്ട് എന്നതല്ലാതെ വയറു കുറയാന്‍ പോയിട്ട് മറ്റൊന്നിനും ഒരു മാറ്റവും പ്രത്യേകിച്ചു സംഭവിച്ചിരുന്നില്ല.

അങ്ങനെയാണ് പ്രശ്നം ഗുരുതരമാകും മുമ്പ് അവിടെയുള്ള തന്റെ സുഹൃത്തായ ഒരു നേഴ്‌സുമായി വിജി കാര്യങ്ങളെല്ലാം തുറന്നു സംസാരിച്ചത്. വെറുതെ അല്ല ഭാര്യ എന്ന ഷോയുടെ സ്ഥിരം പ്രേക്ഷകയായിരുന്നു ശ്രുതി എന്ന ആ നേഴ്‌സ്. ആ പരിചയവും കൂടിയായപ്പോള്‍ വിജി മനസു തുറന്ന് കാര്യങ്ങളെല്ലാം സംസാരിച്ചു. അതിനു ശേഷം ഗര്‍ഭിണിയാണോ എന്നറിയാനുള്ള ടെസ്റ്റു ചെയ്യുവാന്‍ വിജിയോട് ആ നഴ്സ് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവ് ആണെന്ന് അറിഞ്ഞത്. അങ്ങനെ തികച്ചും അപ്രതീക്ഷിതമായാണ് വിജിയ്ക്കും സാമിനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. വിജിയെ പരിശോധിച്ച ആ നഴ്സ് അന്നേ ദിവസം പരിശോധന നടത്തിയപ്പോള്‍ ആ നഴ്സും ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത വിജിയെ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു. മൂത്തമകള്‍ക്ക് 18 വയസ് പൂര്‍ത്തിയായിരിക്കെ ദാമ്പത്യം ജീവിതം രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ് വിജിയും സാമും ഇപ്പോള്‍.

മഞ്ജുവിന്റെയും സിമിയുടെയും യൂട്യൂബ് ചാനലിലൂടെയാണ് ഈ താരദമ്പതികളുടെ വിശേഷങ്ങള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ആരാധകര്‍ അറിഞ്ഞത്. 2012ല്‍ ഷോയ്ക്ക് ശേഷം ഇവരാരും തമ്മില്‍ കൂടിയിട്ടില്ല. നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവര്‍ തമ്മില്‍ കണ്ടു മുട്ടിയത്. പറ്റിച്ചു കടന്നു കളഞ്ഞ രണ്ടു വ്യക്തികളെ പിടി കൂടുന്നതിന് വന്നിരിക്കുകയാണ് എന്ന ഇന്‍ട്രോയോടെയാണ് മഞ്ജുവും സിമിയും വീഡിയോ തുടങ്ങിയത്. ആരാധകരുടെ നിരന്തരമായ ആവശ്യം നിറവേറ്റുന്നതിന് വേണ്ടി മഞ്ജുവും സിമിയും ഇവരുടെ വീട്ടിലെത്തുകയായിരുന്നു. അങ്ങനെയാണ് സാമിനും വിജിയ്ക്കും ഒരു മകന്‍ കൂടി ജനിച്ചിരുന്നു എന്ന വാര്‍ത്ത ആരാധകര്‍ അറിയുന്നത്.

ഈ ഷോയിലൂടെയാണ് മഞ്ജു പത്രോസും സിമിയും പരിചയപ്പെടുന്നത്. ഷോ അവസാനിച്ച ശേഷവും ഇരുവരും തമ്മിലുളള സുഹൃദ് ബന്ധം അവസാനിച്ചിരുന്നില്ല. അതിനു പിന്നാലെയാണ് ഇവര്‍ ബ്ലാക്കീസ് എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ഇതില്‍ പ്രേക്ഷകരുടെ നിരന്തരമായ അഭ്യര്‍ത്ഥനയായിരുന്നു ഷോയില്‍ വിന്നേഴ്‌സ് ആയ സാമിനെയും വിജിയെയും കൊണ്ടുവരണമെന്നത്. ഇരുവരും ചേര്‍ന്ന് മുന്നോട്ടു കൊണ്ടു പോകുന്ന ബ്ലാക്കീസ് എന്ന ചാനലിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇരുവരെയും കുറിച്ചുളള ഗോസിപ്പുകള്‍ക്കൊക്കെ ഒന്നിച്ചെത്തി മറുപടി നല്‍കാന്‍ ഇവര്‍ ശ്രമിക്കാറുണ്ട്.

നിരവധി ആരാധകരുളള ഷോ ആയിരുന്നു വെറുതെ അല്ല ഭാര്യ. ഷോ അവസാനിച്ചു വര്‍ഷങ്ങള്‍ക്കിപ്പുറവും ആരെയും മലയാളികള്‍ മറന്നിട്ടില്ല എന്നതും ഒരിക്കല്‍ കൂടി കാണണം എന്ന ആവശ്യം മുന്നോട്ടു വയ്ക്കുന്നതും വെറുതെ അല്ല ഭാര്യ എന്ന ഷോയുടെ വിജയം തന്നെയാണ്. ക്യാമറക്കണ്ണുകളില്‍ നിന്നും മറഞ്ഞിരിക്കുന്ന എല്ലാവരും ഇതുപോലെ ആരാധകര്‍ക്കുമുന്നില്‍ എത്രയും പെട്ടെന്ന പ്രത്യക്ഷപ്പെടട്ടെ എന്ന് ആശിക്കാം.

veruthe alla bharya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക