സീരിയലുകളിലൂടെയും സിനിമയിലൂടെയും മലയാളികള്‍ക്ക് പരിചിതയാണ് നടി വീണ നായര്‍. 'തട്ടീം മുട്ടീം ഹാസ്യാത്മക പരമ്പരയിലൂടെയാണ് വീണ നായര്‍ പ്രേക്ഷകമനസില്‍ ഇടം പിടിച്ചത്. വെള്ളിമൂങ്ങ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടി കൂടിയാണ് വീണ. ഇപ്പോള്‍ നിരവധി അവസരങ്ങളാണ് വീണയെ തേടിയെത്തുന്നത്. ഈ വേളയിലാണ് ബിഗ്ബോസിലേക്കും വീണ എത്തുന്നത്. 3 വയസുള്ള മകനെ പിരിഞ്ഞാണ് വീണ ഷോയില്‍ എത്തിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ബിഗ്‌ബോസ് അവസാനിച്ച ശേഷം വിശേഷങ്ങള്‍ പങ്കുവച്ച് വീണ എത്തിയിരുന്നു. പുറമേ കാണുന്ന പാവം സ്വാഭാവത്തെക്കാളും വീണയുടെ മറ്റൊരു മുഖവും ബിഗ്‌ബോസില്‍ കണ്ടിരുന്നു. എന്തിനും നന്നായി പ്രതികരിക്കുന്ന ആളുകൂടിയാണ് വീണ്. മുന്‍പ് ജസ്ലയോട് ബിഗ്‌ബോസില്‍ വീറും വീശിയോടെയും സംസാരിച്ച താരത്തെകണ്ട് ആരാധകര്‍ അമ്പരന്നിരുന്നു.
തന്റെ കുഞ്ഞിന്റെ വിശേഷങ്ങളും ഭര്‍ത്താവുമൊത്തുള്ള വിശേഷങ്ങളുമൊക്കെ വീണ നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ബിഗ്‌ബോസിലെ മറ്റു താരങ്ങളുമായി നടത്താറുള്ള സൌഹൃദ സംഭാഷണങ്ങളും അവരുടെ ചിത്രങ്ങള്‍ക്ക് നല്‍കുന്ന വളരെ സരസവും രസകരവുമായ കമന്റുകളുമൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.ഇപ്പോഴിതാ തന്റെ ഒരു പോസ്റ്റിന് താഴെ അശ്ലീല കമന്റ് കുറിച്ചയാളെ തുറന്ന് കാട്ടി രംഗത്തെത്തിയിരിക്കുകയാണ് വീണ. ജോണ്‍സണ്‍ തോമസ് എന്ന പേരിലുള്ള അക്കൌണ്ടാണ് വീണ തുറന്ന് കാട്ടിയിരിക്കുന്നത്. ഓരോ നെഗറ്റീവ് കമന്‍സ് കാണുമ്പോഴും പോട്ടെ പോട്ടെ എന്ന് വെക്കുമായിരുന്നെന്നും ഇനി അത് പറ്റില്ലെന്നും കുറിച്ചുകൊണ്ടാണ് വീണ രംഗത്തെത്തിയിരിക്കുന്നത്. നീ ഏതവന്‍ ആയാലും 24 മണിക്കൂറിനുള്ളില്‍ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കുമെന്നും വീണ കുറിച്ചിരിക്കുന്നു. വീണയ്ക്ക് പിന്തുണ അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്