കുഞ്ഞുകുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെ ഒരു പോലെ ആസ്വദിക്കുന്ന മലയാളം സീരിയല്‍ ഏതെന്ന് ചോദിച്ചാല്‍ അതിന് ഉത്തരം ഫ്ളവേഴ്സിലെ ഉപ്പും മുളകും എന്നാകും. ഒരു അച്ഛന്റെയും അമ്മയുടെയും അവരുടെ അഞ്ചു മക്കളുടെയും കഥ പറയുന്ന സീരിയലിന് ഏറെ ആരാധകരാണ് ഉള്ളത്. നമ്മുടെ വീട്ടില്‍ നടക്കുന്ന സംഭാഷണങ്ങളും വഴക്കും കുസൃതിയുമൊക്കെ ചേരുന്നത് കൊണ്ടാണ് സീരിയല്‍ ഏറെ ജനപ്രിയമായത്. സീരിയലിലെ ഓരോ അംഗത്തെയും മലയാളികള്‍ നെഞ്ചോട് ചേര്‍ക്കുമ്പോള്‍ ഇപ്പോള്‍ വൈറലാകുന്നത് സീരിയലിലെ നായിക നിഷയും സീരിയയില്‍ നിഷയുടെ കഥാപാത്രമായ നീലുവിന്റെ അഞ്ചാമത്തെ കുഞ്ഞായി വേഷമിടുന്ന പാറുവിന്റേതുമാണ്.
നിഷ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പാറുവുമായി നില്‍ക്കുന്ന ചിത്രം ക്ഷണ നേരം കൊണ്ടാണ് വൈറലായി മാറിയത്. നിരവധി കമന്റുകളില്‍ ചിത്രത്തിന് ലഭിക്കുന്നുണ്ട്. രണ്ടും പെണ്ണും രണ്ടാണും മക്കളായി ഉണ്ടായിരുന്ന ബാലുവിനും നീലുവിനും ഒരു മകള്‍ കൂടി ഉണ്ടായതോടെ കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ പുരോഗമിക്കുന്നത്. പാര്‍വ്വതി എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞുവാവയെ പാറുക്കുട്ടിയെന്നാണ് സ്‌നേഹത്തോടെ എല്ലാവരും വിളിക്കുന്നത്. അടുത്തിടെ പാറുക്കുട്ടിയുടെ തല മൊട്ടയടിച്ചത് തരംഗമായിരുന്നു. ഇപ്പോള്‍ കുറ്റിത്തലമുടി വളരുന്ന പാറുവുമൊപ്പമുള്ള ചിത്രമാണ് നിഷ പങ്കുവച്ചത്.
നിരവധി കമന്റുകള്‍ ചിത്രത്തിന് ലഭിക്കുന്നുണ്ട്. മലയാളികള്‍ക്ക് ഇവരുടെ കുടുംബത്തോട് മുഴുവന്‍ ഉള്ള സ്നേഹവും കമന്റുകളില്‍ നിന്നും വ്യക്തമാണ്. മലയാളികള്‍ മുഴുവന്‍ സ്നേഹത്തോടെ പാറുക്കുട്ടി എന്ന് വിളിക്കുന്ന പാര്‍വതിയുടെ സ്വദേശം ഓച്ചിറ വലിയ കുളങ്ങരയാണ്. ഇടയ്ക്ക് സംവിധായകനുമായി ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ എല്ലാം പരിഹരിച്ച് വിജയകരമായി സീരിയല്‍ മുന്നോട്ട് പോവുകയാണ്.