Latest News

മകള്‍ക്ക് വേണ്ടി ആദ്യ വിവാഹം വേര്‍പിരിഞ്ഞ നടി യമുന; എന്തുണ്ടെങ്കിലും മനസമാധാനം വേണം; നടി യമുനയുടെ ജീവിതം

Malayalilife
മകള്‍ക്ക് വേണ്ടി ആദ്യ വിവാഹം വേര്‍പിരിഞ്ഞ നടി യമുന; എന്തുണ്ടെങ്കിലും മനസമാധാനം വേണം; നടി യമുനയുടെ ജീവിതം

ലോക്ഡൗണ്‍ കാലത്ത് നിരവധി സീരിയല്‍ നടിമാരാണ് വിവാഹിതരായത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനായികയായ യമുന തന്റെ വിവാഹമോചനത്തെ കുറിച്ച് കഴിഞ്ഞ വര്‍ഷമാണ് വെളിപ്പെടുത്തുന്നത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് നടന്നതെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള വിവാഹത്തിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ഇതിലായിരുന്നു എല്ലാവരും കല്യാണ കാര്യം അരിഞ്ഞത്. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് ഭര്‍ത്താവ്. വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയതോടെ വിവാഹത്തെ കുറിച്ചും ഭര്‍ത്താവായ ദേവനെ കുറിച്ചുമൊക്കെ യമുന തുറന്ന് പറഞ്ഞിരുന്നു. വീണ്ടും ജ്വാലയായി എന്ന സീരിയയിലെ വില്ലത്തി വേഷത്തിലൂടെയാണ് നടി യമുന മലയാളികള്‍ക്ക് സുപരിചിതയാവുന്നത്. ശേഷം ചന്ദനമഴയിലെ മധുമതിയായി വന്നും യമുന ശ്രദ്ധിക്കപ്പെട്ടു. അന്‍പതിലധികം സീരിയലുകളും നാല്‍പ്പത്തിയഞ്ച് സിനിമകളിലും അഭിനയിച്ചിട്ടുള്ള യമുന സിനിമാ സംവിധായകനായ എസ്.പി മഹേഷിനെയാണ് ആദ്യം വിവാഹം കഴിക്കുന്നത്. മാനസികമായി പൊരുത്തപ്പെട്ട് ജീവിച്ചു പോകാന്‍ സാധിക്കില്ല എന്ന് മനസ്സിലായപ്പോഴാണ് തങ്ങള്‍ വേര്‍ പിരിയാന്‍ തീരുമാനിച്ചത്.

എഞ്ചിനീയര്‍ ആകാനായിരുന്നു തന്റെ ആഗ്രഹം. പക്ഷേ സീരിയലിലും സിനിമയിലും അഭിനയിക്കാനാണ് യോഗമെന്നു താരം തുറന്നു പറഞ്ഞിരുന്നു. അച്ഛന് ഒരുപാട് കടങ്ങൾ ഒക്കെ ഉണ്ടായിരുന്നു. അങ്ങനെയാണ് താരം പഠിപ്പ് നിർത്തി സിനിമയിലേക്ക് വന്നത്. മധുമോഹന്‍ സാറിന്റെ ബഷീര്‍ കഥകളിലൂടെയാണ് താന്‍ അഭിനയരംഗത്ത് എത്തുന്നത്. അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ വീടിനടുത്തുള്ള ടോം ജേക്കബ് സാര്‍ മധു മോഹന്‍ സാറിന് തന്നെ പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു. അഭിനയ ജീവിതത്തിലൂടെ അച്ഛന്റെ കടങ്ങളെല്ലാം വീട്ടി. അതിന് ശേഷം അനിയത്തിയുടെ വിവാഹം വരെ താനാണ് നടത്തിയത് എന്നൊക്കെ യമുന പറഞ്ഞിട്ടുണ്ടായിരുന്നു. അനിയത്തിയുടെ വിവാഹ ശേഷമായിരുന്നു യമുനയുടെ വിവാഹം. സംവിധായകന്‍ എസ് പി മഹേഷാണ് യമുനയെ ആദ്യം വിവാഹം കഴിച്ചിരിക്കുന്നത്. നിരവധി സീരിയലുകളിലും സിനിമകളിലും നല്ല കഥാപാത്രങ്ങൾ ചെയ്ത നടിയാണ് യമുന.

യമുനയുടെ പുനര്‍വിവാഹം വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന കല്യാണത്തിൽ അധികം ആരെയും അറിയിച്ചില്ല. പോയ പലരും പോസ്റ്റും മറ്റും ചെയ്ത ചില ചിത്രങ്ങൾ കണ്ടിട്ടാണ് ആരാധകരും പ്രേക്ഷകരുമൊക്കെ അറിഞ്ഞത്. അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റായ ദേവന്‍ ആയിരുന്നു വരന്‍. അന്ന് മുതല്‍ ഇവരുടെ ബന്ധത്തെ കുറിച്ച് പറഞ്ഞ് പലതരത്തിലുള്ള ഗോസിപ്പുകള്‍ ഉയര്‍ന്ന് വന്നിരുന്നു. അഞ്ച് വര്‍ഷം മുന്‍പ് യമുനയുടെ ആദ്യ വിവാഹബന്ധം ഉപേക്ഷിക്കാന്‍ കാരണം ദേവനാണോ എന്ന ചോദ്യം നന്നായി തന്നെ ഉയർന്നു കേട്ടിരുന്നു. ആരും അറിയാതെ നടത്തിയതിനൊക്കെ പലരും പല രീതിയിൽ പറഞ്ഞുണ്ടാക്കിയിരുന്നു. പല സംശയങ്ങളും പല ഭാഗത്ത് നിന്ന് ഉയർന്നു കേട്ടൊണ്ടെ ഇരുന്നു. ചിത്രങ്ങൾ വരുകയും പെട്ടെന്ന് തന്നെ വൈറൽ ആകുകയും ചെയ്തു. ഒരു രണ്ടാം വിവാഹം അതും ഒരു താരത്തിന്റേതാകുമ്പോൾ വൈറൽ ആകാൻ നിമിഷങ്ങൾ മതി. അങ്ങനെയാണ് അവസാനം ഇരുവരും ഒരുമിച്ചു വന്ന് ആരാധകരെ കണ്ടതും കല്യാണത്തെ പറ്റിയും പരിജയത്തെ പറ്റി പറഞ്ഞതുമൊക്കെ. പുനര്‍ വിവാഹം വൈറൽ ആയതിൽ താരവും ഭർത്താവും അത്ഭുതപ്പെട്ടിരിക്കുകയാണ്. ലോകം മൊത്തമുള്ള മലയാളികള്‍ താരത്തിനെ സ്‌നേഹിക്കുകയും നെഞ്ചിലേറ്റുകയും ചെയ്തിരുന്നുവെന്ന് ഈ വിവാഹത്തോടെ നമ്മുക്ക് മനസ്സിലായി. ഇതിന് മുന്‍പ് കഥാപാത്രങ്ങളിലൂടെയുള്ള പ്രശംസയൊക്കെ കിട്ടിയിട്ടുണ്ടെങ്കിലും ഇത്രയും വ്യാപകമായുള്ള ആശംസകളും മറ്റുമൊക്കെ കിട്ടിയതൊക്കെ താരത്തിന് ആദ്യമാണ്.

രണ്ടു പെൺകുട്ടികളാണ് താരത്തിന് ആദ്യത്തെ ബന്ധത്തിൽ ഉണ്ടായിരുന്നത്. മക്കള്‍ ഇപ്പോൾ താരത്തിന്റെ കൂടെയാണ് താമസിക്കുന്നത്. വെക്കേഷന്‍ വരുന്ന സമയങ്ങളിൽ അവര്‍ അച്ഛന്റെ അടുത്തേക്ക് പോവും. കൊറോണയുടെ തുടക്കത്തില്‍ അവര്‍ അച്ഛനൊപ്പമായിരുന്നു. ലോക്ഡൗണ്‍ കാരണം അവര്‍ അവിടെ കുടുങ്ങി പോയി. ആ രണ്ട് മാസം താരം ഒറ്റയ്ക്ക് ഫ്‌ളാറ്റിലായിരുന്നു. പുറത്ത് പോലും ഇറങ്ങാന്‍ കഴിയാതെ ഒറ്റയ്ക്ക് ജീവിക്കേണ്ടി വന്ന സാഹചര്യത്തിലുണ്ടാവുന്ന എല്ലാത്തരം മാനസിക പ്രശ്‌നങ്ങളും താരത്തിനെയും ബാധിച്ചിരുന്നു. ആ സമയങ്ങളിൽ എല്ലാര്ക്കും ഒരു തരം ഡിപ്രെഷൻ ആയിരുന്നു. അപ്പോഴാണ് ജീവിതത്തില്‍ എന്തെങ്കിലുമൊരു മാറ്റം ഉണ്ടാവണമെന്ന് താരം ചിന്തിച്ചത്. അങ്ങനെയാണ് വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുന്നത്. ആദ്യ ബന്ധം വേര്‍പിരിഞ്ഞിടട്ടുള്ള അഞ്ച് വര്‍ഷകാലം രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം ഒറ്റയ്ക്ക് കഴിയുകയായിരുന്നു താരം. അതുകൊണ്ടു തന്നെ താരത്തിന് എല്ലാം ആ രണ്ടു മക്കളാണ്. അതുകൊണ്ട് ഇങ്ങനെയൊരു തീരുമാനത്തെ കുറിച്ച് താരം ആദ്യം മക്കളോട് പങ്കുവച്ചു. അവരാണ് അമ്മ ഒറ്റയ്ക്കാവരുതെന്ന തീരുമാനത്തില്‍ മുന്നില്‍ നിന്നത്. സുഹൃത്തുക്കളും ഒപ്പം കൂടി വിവാഹത്തിന് മുന്‍കൈ എടുത്തു. അങ്ങനെയാണ് കല്യാണം കഴിക്കാമെന്നു അങ്ങ് ഉറപ്പിച്ച് തീരുമാനിച്ചത്.

30 വര്‍ഷത്തോളമായി യുഎസില്‍ താമസിക്കുന്ന ആളാണ് നടിയുടെ ഭർത്താവ് ദേവൻ. യമുന ഒരു നടിയാണെന്നും അങ്ങനെ ഒരു പേര് പോലും ഉണ്ടെന്ന് താന്‍ അറിഞ്ഞത് വൈകിയാണെന്ന് പിന്നീട് ദേവന്‍ വ്യക്തമാക്കിയിരുന്നു. ഇദ്ദേഹത്തിനും ആദ്യം ഒരു ബന്ധം ഉണ്ടായിരുന്നു. ആ ബന്ധത്തിന്റെ അവസാനം ഞാന്‍ മനസ്സിലാക്കിയത് എന്തൊക്കെ ഉണ്ടെങ്കിലും, അത്യാവശ്യം വേണ്ടത് മനഃസമാധാനം ആണെന്നാണ്. കാറും വീടും മറ്റ് എന്തൊക്കെ ഉണ്ടായാലും മനുഷ്യര്‍ക്ക് വേണ്ടത് മനഃസമാധനമാണ്. യമുനയോട് ഞാന്‍ ആദ്യം സംസാരിക്കുമ്പോള്‍ എന്താണ് നിനക്ക് വേണ്ടത് എന്ന് താൻ ചോദിച്ചു എന്നും എനിക്ക് വിവാഹത്തിലൂടെ മനഃസമാധനം വേണമെന്നുമാണ് താരം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്റെ അതെ അഭിപ്രായമാണ് യമുനയും പറഞ്ഞത്. എങ്കില്‍ പിന്നെ ഇരുവര്‍ക്കും മനഃസമാധനമായി ജീവിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ദേവനും യുഎസില്‍ പഠിക്കുന്ന ഒരു മകളുണ്ട്.

yamuna devan actress serial malayalam facebook viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES