Latest News

വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീ; ലുങ്കിയുടുത്ത് കൈകളില്‍ കപ്പയും വാഴക്കുലയുമായി സുബി സുരേഷ്

Malayalilife
വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീ; ലുങ്കിയുടുത്ത് കൈകളില്‍ കപ്പയും വാഴക്കുലയുമായി സുബി സുരേഷ്

ഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയയായി മാറിയ ആളാണ് സുബി സുരേഷ്. വര്‍ഷങ്ങളായി മിമിക്ര കലാരംഗത്ത് സുബി സ്ഥിര സാന്നിധ്യമാണ്. മിനിസ്‌ക്രിനിലെ കുട്ടിപ്പട്ടാളം എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ബിഗ്‌സ്‌ക്രിനലും മികച്ച അഭിനയം കാഴ്ച വച്ചിരുന്നു. പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ് സുബി സുരേഷിനോട്. വര്‍ഷങ്ങളായി സ്്ക്രീനില്‍ കാണുന്ന സുബി വിവാഹിതയാകാത്തത് എന്താണെന്ന് ആരാധകര്‍ ചോദിക്കാറുണ്ട്. തന്റെ പ്രണയം പൊളിഞ്ഞുപോയതിന്റെ വിശേഷങ്ങളൊക്കെ സുബി പ്രേക്ഷകരുമായി പങ്കുവച്ചിട്ടുണ്ട്. എല്ലാം മറന്ന് വേറെ വിവാഹം ചെയ്യണമെന്നും പലരും സുബിയെ ഉപദേശിക്കാറുണ്ട്. എങ്കിലും കല്യാണം തല്‍ക്കാലമില്ലെന്ന മട്ടിലാണ് സുബി.

സോഷ്യല്‍ മീഡിയയിലും സജീവമാണ് സുബി. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ സുബി ആരാധകരുമായി പങ്കുവെക്കാറുണ്ട്. സുബി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വാഴക്കുലയുമായി, ലുങ്കിയുടുത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ് സുബി പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് രസകരമായ കമന്റുകളുമായി ആരാധകരുമെത്തിയിട്ടുണ്ട്.

വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീ, എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് സുബി കുറിക്കുന്നത്. ''കടപ്പാട് എന്ന് എഴുതി കഷ്ടപ്പെട്ട് അതുണ്ടാക്കിയ ആളുടെ പേര് സൈഡില്‍ എഴുതാമായിരുന്നു ചേച്ചി?'' എന്നാണ് ഒരാളുടെ കമന്റ്. താന്‍ തന്നെയാണ് കര്‍ഷക എന്നാണ് സുബി ആ കമന്റിന് മറുപടി നല്‍കിയിരിക്കുന്നത്. ''ഈ വര്‍ഷത്തെ കര്‍ഷകശ്രീ അവാര്‍ഡ് നേടാനുള്ള പരിപാടി ആയിരിക്കും അല്ലെ?'' എന്നാണ് മറ്റൊരു കമന്റ്.

 

വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീ

Posted by Subi Suresh on Saturday, October 24, 2020

 

Read more topics: # subi suresh,# new post,# farmer
subi sureshs new post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക