Latest News

വര്‍ഷങ്ങളുടെ കാത്തിരിപ്പ് സഫലം;സീരിയല്‍ നടി ശ്രീജ അമ്മയായി; സന്തോഷ വാര്‍ത്ത അറിയിച്ച് നടന്‍

Malayalilife
 വര്‍ഷങ്ങളുടെ കാത്തിരിപ്പ് സഫലം;സീരിയല്‍ നടി ശ്രീജ അമ്മയായി; സന്തോഷ വാര്‍ത്ത അറിയിച്ച് നടന്‍

പ്രശസ്ത മലയാള ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ശ്രീജ ചന്ദ്രന്‍. സിനിമാരംഗം ഉപേക്ഷിച്ചെത്തിയ താരത്തിനെ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ മലയാളം ടെലിവിഷന്‍ മേഖലയില്‍ മുന്‍ നിര നായികമാര്‍ക്കൊപ്പം നിറഞ്ഞു നില്‍കുന്നതിനിടയിലാണ് താരം വേഗം അപ്രത്യക്ഷ ആയത്. തമിഴ് സാന്നിധ്യമായിരുന്ന ശ്രീജ, നടന്‍ സെന്തിലിനെയാണ് വിവാഹം ചെയ്തത്. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് ഈ താര കുടുംബം ഇപ്പോള്‍.

കഴിഞ്ഞ ദിവസം ഞങ്ങള്‍ക്ക് ഒരു മകന്‍ ജനിച്ചു. ഞങ്ങള്‍ അച്ഛനും അമ്മയുമായി എന്നാണ് ഇരുവരും ഇന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഏറെ നാളുകള്‍ക്കു മുമ്പ് നടിയുടെ ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍ പുറത്തു വന്നപ്പോഴാണ് നടി ഗര്‍ഭിണിയാണെന്ന വിശേഷം ആരാധകര്‍ അറിഞ്ഞത്. അതിനു ശേഷം കുഞ്ഞ് ജനിക്കുന്നതു നോക്കിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഇപ്പോഴിതാ, ആ വിശേഷവും പുറത്തു വന്നിരിക്കുകയാണ്.

അടുത്തിടെയാണ് ശ്രീജയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറലായത്. ഞങ്ങള്‍ ഉടന്‍ മാതാപിതാക്കളാകാന്‍ പോകുന്നുവെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങളെ നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തൂ എന്ന് പറഞ്ഞുകൊണ്ടായിരുന്നു സെന്തില്‍ ഈ സന്തോഷം അറിയിച്ചെത്തിയത്. നടനും റേഡിയോ ജോക്കിയും ടിവി അവതാരകനുമായ സെന്തില്‍ കുറച്ച് സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ശരവണന്‍ മീനാച്ചി എന്ന സീരിയലില്‍ സെന്തിലും ശ്രീജയും ആയിരുന്നു ജോഡികള്‍.

സ്‌ക്രീനിലെ കെമിസ്ട്രി ഇരുവരും ജീവിതത്തിലും പകര്‍ത്തുകയായിരുന്നു. സെന്തില്‍ കുമാറും ശ്രീജ ചന്ദ്രനുമാണ് സീരിയലിന്റെ ആദ്യ സീസണില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശരവണന്‍ എന്ന കഥാപാത്രത്തെ സെന്തില്‍ കുമാര്‍ അവതരിപ്പിച്ചപ്പോള്‍ മീനാച്ചിയായിട്ടാണ് ശ്രീജ ചന്ദ്രന്‍ എത്തിയത്. തിരുപ്പതിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. രഹസ്യമായി നടത്തിയ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്. 2014ലായിരുന്നു ഇരുവരും വിവാഹിതരായത്. എട്ടു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് നടി അമ്മയായത്.

മലയാളിയായ ശ്രീജ തിരുവനന്തപുരം സ്വദേശിയാണ്. ടെലിവിഷനിലെ ഇരുവരുടെയും കെമിസ്ട്രി കണ്ട് ഇവര്‍ പ്രണയത്തില്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.  ഇനി അഭിനയിക്കാന്‍ എത്തിയാല്‍ അത് ഭര്‍ത്താവിന്റെ ഒപ്പം മാത്രം ആയിരിക്കുമെന്നും ശ്രീജ കുറച്ചു നാള്‍ മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതേസമയം ശ്രീജ ജീവിതത്തില്‍ വന്ന ശേഷം എല്ലാ കാര്യത്തിലും മാറ്റം വന്നതായും ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞു വന്നാല്‍ മുഖത്തെ മേക്കപ്പൊക്കെ കളഞ്ഞു തരും. ഞാന്‍ ഇന്ന് ഗ്ലാമര്‍ ആയിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് എല്ലാം ശ്രീജയ്ക്ക് ഉള്ളതാണെന്നായിരുന്നു സെന്തില്‍ പറഞ്ഞത്.

സഹോദരന്‍ സഹദേവന്‍, പകല്‍, വടക്കുംനാഥന്‍, ഭാര്‍ഗവചരിതം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് ശ്രീജ. സിനിമയില്‍ അഭിനയിച്ചാണ് ശ്രീജ ശ്രദ്ധിക്കപ്പെടുന്നതെങ്കിലും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത് ടെലിവിഷനിലൂടെയായിരുന്നു. സീരിയലുകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി. പിന്നീടാണ് പതുക്കെ തമിഴിലേക്ക് ചുവടു മാറ്റുന്നത്. തമിഴ് സീരിയല്‍ ലോകത്തെ മിന്നും താരമായി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രീജ മാറി. അതിനു പിന്നാലെയാണ് സെന്തിലിനൊപ്പം അഭിനയിച്ച പരമ്പര ശ്രദ്ധേയമായതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകളും വന്നത്. അതിനു പിന്നാലെ വിവാഹ വാര്‍ത്തയും എത്തുകയായിരുന്നു.

sreeja chandran blessed with baby boy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക