ഹസ്സിനു വിശേഷം ഉണ്ടോ ഇതിപ്പോ എത്ര മാസം ആയി; കമന്റിന് കിടിലന്‍ മറുപടിയുമായി സൗഭാഗ്യ വെങ്കിടേഷ്

Malayalilife
ഹസ്സിനു വിശേഷം ഉണ്ടോ ഇതിപ്പോ എത്ര മാസം ആയി; കമന്റിന് കിടിലന്‍ മറുപടിയുമായി സൗഭാഗ്യ വെങ്കിടേഷ്

പ്രേക്ഷകരുടെ പ്രിയങ്കരരായ താര ദമ്പതികള്‍ ആണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെയും, നടന്‍ രാജാറാമിന്റെയും മകളാണ് സൗഭാഗ്യ. അമ്മയെപോലെ തന്നെ നൃത്തത്തില്‍ തിളങ്ങുന്ന സൗഭാഗ്യ മലയാളത്തില്‍ ഡബ്‌സ്മാഷ് തരംഗം തീര്‍ത്ത ആളായിരുന്നു. അമ്മയുടെ പാത പിന്തുടര്‍ന്ന് സിനിമയില്‍ സൗഭാഗ്യ എത്തുമെന്ന് കരുതിയവരാണ് അധികമെങ്കിലും സിനിമയിലേക്കേ ഇല്ലെന്ന നിലപാടിലായിരുന്നു സൗഭാഗ്യ.

അമ്മയുടെ ശിഷ്യനായ അര്‍ജുന്‍ സോമശേഖറിനെയാണ് സൗഭാഗ്യ ജീവിത നായകനായി തിരഞ്ഞെടുത്തത്.  നര്‍ത്തകനും ടാറ്റൂ ആര്‍ട്ടിസ്റ്റുമാണ് അര്‍ജ്ജുന്‍. രണ്ടുവര്‍ഷത്തോളം പ്രണയത്തിലായിരുന്ന ഇവര്‍ വീട്ടുകാരുടെ ആശീര്‍വാദത്തോടെ വിവാഹം ചെയ്യുകയായിരുന്നു. വിവാഹശേഷവും തങ്ങളുടെ വിശേഷങ്ങള്‍ ഇവര്‍ ആരാധകരുമായി പങ്കുവയ്ച്ചിരുന്നു. സൗഭാഗ്യ നടിയായില്ലെങ്കിലും ചക്കപ്പഴം എന്ന  സീരിയലിലൂടെ അര്‍ജ്ജുന്‍ നടനായി എത്തി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഡാന്‍സ് ക്ലാസ്സുകള്‍ക്ക് സമയം ലഭിക്കാത്തത് കാരണം ചക്കപ്പഴത്തില്‍ നിന്നും പിന്മാറുന്നുവെന്ന് അര്‍ജ്ജുന്‍ വ്യക്തമാക്കിയത്.

രണ്ടു ദിവസം മുന്‍പ് പങ്ക് വച്ച ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. പട്ടു സാരിയില്‍ സുന്ദരി ആയി സൗഭാഗ്യ എത്തിയപ്പോള്‍, കസവ് മുണ്ടില്‍ ആണ് അര്‍ജുന്‍ എത്തിയത്.നിരവധി താരങ്ങളും ആരാധകരും ആണ് ഇരുവരുടെയും പുതിയ ലുക്കില്‍ ഉള്ള ഫോട്ടോഷൂട്ടിനു ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്ത് എത്തിയത്. ഇരുവരുടെയും പുതിയ ലുക്കിന് ആശംസകള്‍ നേരുന്നതോടൊപ്പം തന്നെ ചിലര്‍ വിമര്‍ശനങ്ങളും പോസ്റ്റ് ചെയ്യാന്‍ തുടങ്ങി.

അര്‍ജ്ജുന് നേരെ ബോഡി ഷെമിങ് ആണ് ചിലര്‍ നടത്തിയത്. ഹസ്സിനു വിശേഷം ഉണ്ടോ, ഇതിപ്പോ എത്ര മാസം ആയി, തുടങ്ങിയ കമന്റുകളില്‍ കൂടിയാണ് അര്‍ജുന്റെ ചിത്രത്തിനെതിരെ ബോഡി ഷെമിങ് ചിലര്‍ നടത്തിയത്. കമന്റുകള്‍ അതിരു വിടുന്നു എന്ന് തോന്നിയപ്പോള്‍ തന്നെ കിടിലന്‍ മറുപടിയുമായി താര പത്നിയും രംഗത്ത് വന്നു. ഇങ്ങോട്ട് കമന്റ് പങ്ക് വച്ച അതേ ഭാഷയില്‍ തന്നെയാണ് സൗഭാഗ്യ മറുപടി നല്‍കിയത്. 'നിന്റെ പ്രസവം കഴിഞ്ഞോ' എന്നാണ് സൗഭാഗ്യ പ്രതികരിച്ചത്. നിരവധി പേരാണ് സൗഭാഗ്യയുടെ മറുപടിക്ക് കൈയ്യടിയുമായി എത്തിയത്. തകര്‍ത്തു, തിമിര്‍ത്തു തുടങ്ങി നിരവധി കമന്റുകള്‍ ആണ് സൗഭാഗ്യയുടെ മറുപടിക്ക് ലഭിച്ചത്. 

Read more topics: # sowbhagya venkitesh,# replies to a,# comment
sowbhagya venkitesh replies to a comment

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES