Latest News

ഉണ്ണിക്കണ്ണന് മുന്നില്‍ മകളുടെ ചോറൂണ്; മകള്‍ ആത്മീയയുടെ ചോറൂണ്‍ ചടങ്ങിന്റെ ചിത്രങ്ങളുമായി സീരിയല്‍ താരം സോനു സതീഷ്

Malayalilife
ഉണ്ണിക്കണ്ണന് മുന്നില്‍ മകളുടെ ചോറൂണ്; മകള്‍ ആത്മീയയുടെ ചോറൂണ്‍ ചടങ്ങിന്റെ ചിത്രങ്ങളുമായി സീരിയല്‍ താരം സോനു സതീഷ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സോനു സതീഷ്. മത്തി സുകുവിന്റെ മകള്‍ വേണിയായും ഭാര്യയിലെ രോഹിണിയായും എത്തിയ സോനുവിന് വില്ലത്തിയായും നായികയായും ഒരുപോലെ തിളങ്ങാന്‍ കഴിഞ്ഞിട്ടുണ്ട്. രണ്ട് കഥാപാത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സീ കേരളം സംപ്രേക്ഷണം ചെയ്ത സുമംഗലി ഭവയിലായിരുന്നു ഒടുവിലായി അഭിനയിച്ചത്. ഇപ്പോള്‍ അഭിനയ ജീവിതത്തിന് ഇടവേള നല്‍കിയ സോനു മാസങ്ങള്‍ക്കു മുന്നേയാണ് ഒരു പെണ്‍കുട്ടിയുടെ അമ്മയായത്. ഇപ്പോഴിതാ, മകളുടെ ചോറൂണ്‍ വിശേഷമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ഈ വര്‍ഷം ജൂലൈയില്‍ ആണ് സോനു സതീഷിനും ആന്ധ്രാ സ്വദേശിയായ ഭര്‍ത്താവ് അജയ്ക്കും മകള്‍ ജനിക്കുന്നത്. ഇപ്പോള്‍ ഗുരുവായൂര്‍ ഉണ്ണിക്കണ്ണന് മുന്‍പില്‍ മകളുടെ ചോറൂണ് നടത്തിയിരിക്കുകയാണ് ഇരുവരും. 'ഗുരുവായൂരപ്പാ നിന്‍ മുന്‍പില്‍', എന്ന ക്യാപ്ഷ്യനോടെയാണ് കുടുംബത്തിന്റെ ചിത്രം കൂടി സോനു പങ്കിട്ടത്. ഭര്‍ത്താവിന്റെയും തന്റെയും മാതാപിതാക്കള്‍ക്കൊപ്പം അതിസുന്ദരിയായി എത്തിയിരിക്കുന്ന സോനു ശരിക്കും സോനു ഭാഗ്യവതി തന്നെ ആണെന്നാണ് ആരാധകര്‍ കമന്റുകളിലൂടെ പറയുന്നത്.

മകള്‍ ആത്മീയയ്ക്ക് ഇപ്പോള്‍ ആറു മാസമാണ് പ്രായം. അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന സോനു ഇപ്പോള്‍ നൃത്തവുമായി മുന്നോട്ടു പോവുകയാണ്. നൃത്തത്തില്‍ പി.എച്ച്.ഡിക്കു ജോയിന്‍ ചെയ്ത സോനു ഭര്‍ത്താവിനൊപ്പം ആന്ധ്രയില്‍ ആണ് താമസമാക്കിയിരിക്കുന്നത്. ഭര്‍ത്താവ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. മകള്‍ ജനിച്ച ശേഷം ശരീരം തടിവച്ചപ്പോള്‍ ഉണ്ടായ ബോഡി ഷെയ്മിംഗിനെതിരെ താരം രൂക്ഷമായി പ്രതികരിച്ചിരുന്നു. ശരീരത്തില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ നിങ്ങളുടെ അമ്മയോട് തന്നെ ചോദിയ്ക്കുക. നിങ്ങളെ പ്രസവിച്ച സമയത്ത് ഈ അവസ്ഥയിലൂടെ എല്ലാം അവര്‍ എങ്ങിനെയാണ് കടന്ന് പോയത് എന്ന് വളരെ വ്യക്തമായി അവര്‍ വിശദീകരിച്ചു തരും എന്നായിരുന്നു സോനുവിന്റെ മാസ് മറുപടി.

ഇപ്പോള്‍ ലുക്ക് തിരികെപ്പിടിക്കാനുള്ള ശ്രമത്തിലൊന്നുമല്ല. മോള്‍ക്കാണ് തല്‍ക്കാലം മുന്‍ഗണന എന്നും സോനു അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മിനി സ്‌ക്രീന്‍ പ്രേക്ഷരുടെ സ്വന്തം വേണിയാണ് ഇപ്പോഴും സോനു സതീഷ്. വേണിക്ക് ശേഷം ഒരുപാട് കാഥാപാത്രങ്ങള്‍ ഉണ്ടായിട്ടുണ്ട് എങ്കിലും സോനു സതീഷിന് മിനി സ്‌ക്രീനില്‍ സ്ഥാനം ഉറപ്പിച്ചു നല്‍കിയത് വേണിയാണ്. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന സോനു ശക്തമായ കഥാപാത്രമായിട്ടാണ് വീണ്ടും സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയത്. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന സുമംഗലി ഭവയിലായിരുന്നു ഒടുവിലായി സോനു അഭിനയിച്ചത്. സ്ത്രീധനം എന്ന സീരിയലിലൂടെയാണ് സോനു പ്രേക്ഷകരുടെ മനം കവര്‍ന്നത്.

2017ലാണ് സോനുവും അജയ്യും വിവാഹിതരാകുന്നത്. ബാംഗ്ലൂരില്‍ ഐടി എന്‍ജിനിയറായി ജോലി ചെയ്യവേയാണ് സോനുവിനെ കണ്ടതും ഇഷ്ടപ്പെട്ടതും. തുടര്‍ന്ന് നടത്തിയ ആലോചന വിവാഹത്തിലേക്ക് എത്തുകയും ചെയ്തു. ഗുരുവായൂരില്‍ വെച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. കുച്ചിപ്പുടിയും ഭരതനാട്യവും പഠിച്ച സോനു നിലവില്‍ കുച്ചിപ്പുടിയില്‍ ഡോക്ട്രേറ്റ് പഠനത്തില്‍ പുരോഗമിക്കുകയാണ്

Read more topics: # സോനു സതീഷ്
sonu satheesh daughter choroonu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES