Latest News

റിയല്‍ ലൈഫില്‍ എനിക്ക് 21 വയസുള്ള ഒരു മകനുണ്ട്; ലോക്കേഷനിലുള്ളവരും മക്കളും സന്തൂര്‍ മമ്മിയെന്നാണ് വിളിക്കുന്നത്; മൗനരാഗം സീരിയല്‍ താരം അഞ്ജു പ്രായം വെളിപ്പെടുത്തുമ്പോള്‍  

Malayalilife
റിയല്‍ ലൈഫില്‍ എനിക്ക് 21 വയസുള്ള ഒരു മകനുണ്ട്; ലോക്കേഷനിലുള്ളവരും മക്കളും സന്തൂര്‍ മമ്മിയെന്നാണ് വിളിക്കുന്നത്; മൗനരാഗം സീരിയല്‍ താരം അഞ്ജു പ്രായം വെളിപ്പെടുത്തുമ്പോള്‍  

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് മൗനരാഗം. ഇപ്പോഴും ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ് ഈ പരമ്പര. ഇതിലെ നായകന്റെ അച്ഛനും അമ്മയുമണ് ചന്ദ്രശേഖറും രൂപയും. നടന്‍ ഫിറോസും നടി അഞ്ചു നായരും ആണ് ഈ റോളുകളില്‍ എത്തുന്നത്. സീരിയലില്‍ പരസ്പരം അറിയാത്ത ഭാര്യ ഭര്‍ത്താക്കന്മാര്‍ ആയിട്ടാണ് ഇരുവരും എത്തുന്നത്.സീരിയലില്‍ പരസ്പരം അറിയാത്ത ഭാര്യ-ഭര്‍ത്താക്കന്മാരുടെ വേഷത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. എന്നാല്‍ പുറത്ത് നല്ല സൗഹൃദമാണ്.

ഇതില്‍ കിരണ്‍ എന്ന കഥാപാത്രത്തിന്റെ അമ്മയായി എത്തുന്നത് രൂപ എന്ന കഥാപാത്രമാണ്. സീരിയലില്‍ രൂപയായി എത്തുന്നത് നടി അഞ്ചു നായരാണ്. ബിഗ് സ്‌ക്രീനിലൂടെയാണ് അഞ്ചു മിനിസ്‌ക്രീന്‍ രംഗത്തേയ്ക്കു എത്തുന്നത്. വെള്ളാംരംകുന്നിലെ വെള്ളിമൂങ്ങകള്‍ എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേയ്ക്ക് അഞ്ചു എത്തുന്നത്. പിന്നീട് കാട്ടുമാക്കാന്‍, പഞ്ചവര്‍ണ്ണ തത്ത എന്നീ സിനിമകള്‍ ചെയ്തു. സൂര്യ ടിവിയിലെ അയലത്തെ സുന്ദരി എന്ന പരമ്പരയാണ് താരത്തിന്റെ ആദ്യ സീരിയല്‍. വളരെ സുന്ദരിയായ താരമായതിനാല്‍ തന്നെ അഞ്ചു സന്തൂര്‍ മമ്മിയെന്നാണ് അറിയപ്പെടുന്നത്. 

എന്നാല്‍ നാല്‍പ്പത്തിയേഴ് വയസാണ് തന്റെ പ്രായമെന്നാണ് താരം വെളിപ്പെടുത്തുന്നത്. റിയല്‍ ലൈഫില്‍ എനിക്ക് 21 വയസുള്ള ഒരു മകനുണ്ട്. ലൊക്കേഷനിലുള്ളവരും തന്‍രെ മക്കളും തന്നെ സന്തൂര്‍ മമ്മിയെന്നാണ് വിളിക്കുന്നത്.അത് താന്‍ എന്‍ജോയ് ചെയ്യുന്നുണ്ടെന്നാണ് താരം പറയുന്നത്. കണ്ടാല്‍ അങ്ങനെ തോന്നില്ലെങ്കിലും എനിക്ക് നല്ല പ്രായമുണ്ട് എന്ന് തമാശ രൂപേണ പറയുന്നതും കേള്‍ക്കാം. രണ്ട് ആണ്‍കുട്ടികളും ഭര്‍ത്താവുമുള്ള ഒരു ചെറിയ കുടുംബമാണ് തന്റേതെന്നും ആണ്‍കുട്ടികളുടെ പ്രായം തന്നെ കേട്ടാല്‍ നിങ്ങള്‍ ഞെട്ടിപ്പോകും എന്നും താരം വെളിപ്പെടുത്തുന്നു.  

തന്റെ ഒരു മകന്‍ വീട്ടിലുണ്ട്. മറ്റാരു മകന്‍ വിദേശത്താണ് പഠിക്കുന്നത്. തന്റെ ഭര്‍ത്താവും വലിയ പിന്തുണയാണ്. അഭിനയം വലിയ ആഗ്രഹമായിരുന്നുവെന്നും ഭര്‍ത്താവില്ലെന്നും രണ്ടു മക്കളുടെ അമ്മയാണെന്നും പറഞ്ഞാണ് തന്നെ ഈ സീരിയലിലേയ്ക്ക് വിളിക്കുന്നത്. എന്നാല്‍ മൂന്നുറ് എപ്പിസോഡുകള്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് എന്‍ട്രിയായി. എന്നാലും കോമ്പിനേഷന്‍ സീന്‍ ഒന്നുമില്ലെന്നും താരം പറയുന്നു. സീരിയലിനെക്കാളും യഥാര്‍ഥ ജീവിതത്തില്‍ ഇവരെ കാണാന്‍ അടിപൊളിയാണെന്നാണ് ആരാധകര്‍ പറയുന്നത്. ശരിക്കും താരങ്ങള്‍ക്കിടയില്‍ കെമിസ്ട്രി വരണമെങ്കില്‍ അഭിനയത്തിന് പുറമേ നല്ല സൗഹൃദം വേണം. ആരാധകരും അഞ്ചുവെന്ന രൂപയെ ഏറ്റെടുത്തിരിക്കുകയാണ്.

 അഞ്ചു സീരിയലിലേക്കാളും സുന്ദരി നേരിട്ടു കാണുമ്പോഴാണെന്നും ആരാധകരും പറയുന്നു. രൂപയിപ്പോള്‍ വലിയ ധര്‍മ്മ സങ്കടത്തിലൂടെ കടന്നുപോകുന്ന രംഗങ്ങളാണ് സീരിയലില്‍ ഉള്ളത്. കാരണം മകള്‍ സോണിയുടെ ആത്മഹത്യ ശ്രമവും ആശുപത്രി വാസവുമൊക്കെ രൂപയെ തകര്‍ത്തിരിക്കുകയാണ്. മലയാളി പ്രേക്ഷകരെ പിടിച്ചുലയ്ക്കുന്ന തരത്തിലുള്ള കഥാപാത്രമാണ് രൂപയുടേത്. അതുകൊണ്ടുതന്നെയാണ് ഓരോ കാര്യങ്ങളും ആരാധകര്‍ ശ്രദ്ധിക്കുന്നത്. മറ്റ് ചിലര്‍ നടിയുടെ സൗന്ദര്യത്തെ കുറിച്ച് പറഞ്ഞാണ് എത്തിയിരിക്കുന്നത്. 'നേരാണ് എന്ത് സുന്ദരിയാണ് അഞ്ജുവിനെ കാണാന്‍. ഇരുപത്തിയൊന്ന് വയസുള്ള മകനുണ്ട്, അതുകൊണ്ട് പ്രായം ഒരുപാടുണ്ടെന്ന് കരുതുന്നതില്‍ കാര്യമില്ല. ചെറുപ്രായത്തില്‍ വിവാഹം കഴിച്ചതാണെങ്കില്‍ അത്രയും പ്രായമുള്ള മക്കളുണ്ടങ്കിലും അമ്മ ചെറുപ്പം തന്നെയാരിക്കും', എന്തായാലും സുന്ദരി തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്.

Read more topics: # മൗനരാഗം
serial actress anju nair age

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക