Latest News

ലൈവില്‍ മേക്കപ്പ് മാറ്റി സത്യ എന്ന പെണ്‍കുട്ടിയിലെ ദിവ്യ; ആര്‍ദ്ര ദാസിന് കയ്യടിയുമായി ആരാധകര്‍

Malayalilife
ലൈവില്‍ മേക്കപ്പ് മാറ്റി സത്യ എന്ന പെണ്‍കുട്ടിയിലെ ദിവ്യ; ആര്‍ദ്ര ദാസിന് കയ്യടിയുമായി ആരാധകര്‍

സംപ്രേക്ഷണം ആരംഭിച്ച് ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മികച്ച സീരിയലുകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ചാനലാണ് സീ കേരളം. കണ്ട് പഴകിയ അമ്മായി അമ്മ മരുമകള്‍ പോരല്ല സീയില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകള്‍. ഉന്നത നിലവാരത്തില്‍ കാമ്പുള്ള കഥകളാണ് സീ കേരളം സംപ്രേക്ഷണം ചെയ്യുന്നത്. വീട്ടിലെ പ്രാരാബ്ദങ്ങള്‍ ഏറ്റെടുത്ത് വര്‍ക്ക് ഷോപ് മെക്കാനിക്കായി മാറിയ സത്യയുടെ കഥയാണ് സത്യ എന്ന പെണ്‍കുട്ടി പറയുന്നത്. സത്യയുടെ ചേച്ചി ദിവ്യയായി വേഷമിടുന്നത് നടി ആര്‍ദ്ര ദാസാണ്. സീരിയലില്‍ തന്റേടിയും അത്യാഗ്രഹിയുമായ കഥാപാത്രമായിട്ടാണ് ആര്‍ദ്ര എത്തുന്നത്. അനുജത്തിയെ പറ്റിച്ചു സ്വന്തം കാര്യം നേടുന്ന സ്വാര്‍ത്ഥയാണ് സീരിയലിലെ ദിവ്യ. പക്ഷേ യഥാര്‍ഥ ജീവിതത്തില്‍ പാവമായ ആര്‍ദ്രയുടെ ശാലീന സൗന്ദര്യമാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടിയത്. എന്നാലിപ്പോള്‍ ലൈവിലെത്തി തന്റെ മേക്കപ്പ് മാറ്റിയിരിക്കയാണ് ആര്‍ദ്ര.

കഴിഞ്ഞ ദിവസം ലൈവിലെത്തി ഗായിക സിത്താര മേക്കപ്പ്  മാറ്റിയിരുന്നു. പ്രോഗ്രാമിന് വേണ്ടി മേക്കപ്പ് ചെയ്യുന്നതിനെ പരിഹസിക്കുന്നവരെയും മേക്കപ്പില്ലാതെ കാണാന്‍ ഭിക്ഷക്കാരിയെ പോലെ ഉണ്ടെന്ന് പറയുകയും ചെയ്യുന്നവര്‍ക്ക് മറുപടിയായിട്ടാണ് ഇതാണ് യഥാര്‍ത്ഥ ഞാന്‍ എന്ന് പറഞ്ഞുകൊണ്ട് സിത്താര എത്തിയത്. ഇപ്പോള്‍ സിത്താരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് ആര്‍ദ്ര ലൈവിലെത്തി മേക്കപ്പ് മാറ്റിയത്. എന്നാല്‍ മേക്കപ്പ് ഇല്ലാതെയും താരത്തെക്കാണാന്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

 സ്വദേശം വയനാട് ആണെങ്കിലും ഇപ്പോള്‍ അച്ഛനമ്മമാര്‍ക്കൊപ്പം തൃശൂരാണ് ആര്‍ദ്ര താമസിക്കുന്നത്. സത്യ എന്ന പെണ്‍കുട്ടിയുടെ ഷൂട്ടിങ്ങ് തിരുവനന്തപുരത്താണ് നടക്കുന്നത്. ഷൂട്ടിങ്ങ് വേളകളില്‍ തൃശൂരില്‍ നിന്നും തലസ്ഥാനത്തേക്ക് ആര്‍ദ്ര എത്തും. അച്ഛനും അമ്മയും അടങ്ങുന്ന സാധാരണ കുടുംബത്തില്‍ പെട്ട ദിവ്യ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത് ബാംഗ്ലൂരില്‍ നിന്നുമാണ്. ഫാഷന്‍ ഡിസൈനിങ്ങാണ് താരം പഠിച്ചത്. അഭിനേത്രി ആകണമെന്ന അടങ്ങാത്ത ആഗ്രഹം തന്നെയാണ് ആര്‍ദ്രയെ സീരിയലിലേക്ക് എത്തിച്ചത്.

ആര്‍ദ്രയുടെ ഒരു ഫോട്ടോ കണ്ടിട്ടാണ് മനോരമയിലെ മഞ്ഞുരുകും കാലം എന്ന സീരിയലിലേക്ക് താരത്തിന് ക്ഷണം കിട്ടിയത്. മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ കഥാപാത്രമായിരുന്നു മഞ്ഞുരുകും കാലത്തിലെ അമ്പിളി. ഈ കഥാപാത്രമാണ് താരത്തിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി മാറിയത്. മഞ്ഞുരുകും കാലത്തിനുശേഷം ഒറ്റച്ചിലമ്പ്, പരസ്പരം തുടങ്ങിയ സീരിയലുകളിലും ആര്‍ദ്ര എത്തി. ഇതിന് ശേഷമാണ് ഇപ്പോള്‍ സത്യയില്‍ മികച്ച കഥാപാത്രമായി ആര്‍ദ്ര എത്തുന്നത്. നെഗറ്റീവ് കഥാപാത്രമായിട്ടാണ് താരം ഇതില്‍ തിളങ്ങുന്നത്.


 

satya enna penkutty fame ardra das removing makeup in live

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക