Latest News

ഒരുകാലത്ത് സീരിയലുകളില്‍ നിറഞ്ഞുനിന്ന സംഗീത മോഹന്‍ ഇപ്പോള്‍ എവിടെയെന്ന് അറിയുമോ..? അഭിനയം നിര്‍ത്താന്‍ കാരണം ഇതാണ്; സീരിയല്‍ താരം സംഗീത മോഹന്റെ വിശേഷങ്ങള്‍

Malayalilife
ഒരുകാലത്ത് സീരിയലുകളില്‍ നിറഞ്ഞുനിന്ന സംഗീത മോഹന്‍ ഇപ്പോള്‍ എവിടെയെന്ന് അറിയുമോ..? അഭിനയം നിര്‍ത്താന്‍ കാരണം ഇതാണ്;   സീരിയല്‍ താരം സംഗീത മോഹന്റെ വിശേഷങ്ങള്‍

ലയാളം സീരിയലുകളിലെ ആദ്യകാല നായികമാരില്‍ ഒരാള്‍ എന്ന വിശേഷണം ചേരുന്ന നടിയാണ് സംഗീത മോഹന്‍. ദൂരദര്‍ശനിലെ സീരിയല്‍ കാലം മുതല്‍ക്കേ അഭിനയരംഗത്ത് സജീവമായ നടി സിനിമാ- സീരിയല്‍ അഭിനേത്രി, അവതാരക തുടങ്ങിയ റോളുകളില്‍ തിളങ്ങുന്നത് മലയാളികള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കുറച്ച് കാലമായി അഭിനയരംഗത്ത് കാണാറില്ലെങ്കിലും പല പ്രമുഖ സീരിയലുകളുടെയും പിന്നണിയില്‍ സംഗീത പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴും അവിവാഹിതയായി കഴിയുന്ന താരത്തിന്റെ വിശേഷങ്ങള്‍ അറിയാം.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന സംഗീതയുടെ അച്ഛനും അമ്മയ്ക്കും മകളെ സര്‍ക്കാര്‍ ജോലിക്കാരി ആക്കാനായിരുന്നു താല്‍പര്യമെങ്കിലും അഭിനയമേഖലയില്‍ എത്തപ്പട്ട സംഗീത അഭിനയം തന്നെ പ്രൊഫഷനാക്കി മാറ്റി. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഗീത അഭിനയിച്ചു തുടങ്ങിയത്. കിളിമാര്‍ക് കുടകളുടെ പരസ്യത്തില്‍ അഭിനയിച്ചുകൊണ്ടാണ് അരങ്ങേറ്റം. ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത 'ഉണര്‍ത്തുപാട്ട്' ആയിരുന്നു ആദ്യ സീരിയല്‍. പിന്നെ നായികയായും സഹതാരവുമായി ഒട്ടെറെ സീരിയലുകള്‍ ചെയ്തു.

അഭിനയത്തില്‍ ചെറിയ ആവര്‍ത്തനവിരസത തോന്നിയപ്പോള്‍ ചെറുപ്പം മുതല്‍ കഥകള്‍ എഴുതുമായിരുന്നതിന്റെ ധൈര്യം കൈമുതലാക്കിയാണ് താരം തിരക്കഥയിലേക്ക് ചുവടുമാറി. മഴവില്‍ മനോരമയിലെ ആത്മസഖിയായിരുന്നു ആദ്യ സീരിയല്‍ 'ആത്മസഖി' ഹിറ്റായതോടെ കൂടുതല്‍ ആത്മവിശ്വാസം കൈവന്നു. ഇപ്പോള്‍ സീതാകല്യാണം ഉള്‍പെടെ അഞ്ചോളം സീരിയലുകള്‍ക്ക് സംഗീത തിരക്കഥ എഴുതിക്കഴിഞ്ഞു. അതോടെ അഭിനയത്തില്‍ ചെറിയ ഇടവേള വന്നു. അവസാനമായി അഭിനയിച്ചത് മഴവില്‍ മനോരമയിലെ 'ദത്തുപുത്രി'യിലാണ്.

താരം ഇപ്പോള്‍ അച്ഛനും അമ്മയ്ക്കുമൊപ്പം താമസിക്കുന്നത് പട്ടത്താണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഗീതയുടെ അച്ഛന്‍ പണിതതാണ് ആ വീട്. സംഗീത ബാല്യകാലം ചെലവഴിച്ചത് അച്ഛന്റെ കുടുംബവീട്ടിലാണ്.

അറയും പുരയുമുള്ള ഓടിട്ട വീടായിരുന്നു സംഗീതയുടെ അച്ഛന്റെ തറവാട് അത് പുതുക്കിപ്പണിയണം എന്നതാണ് സംഗീതയുടെ ആഗ്രഹം. അതേസമയം ഒരായുസ്സിന്റെ സമ്പാദ്യം മുഴുവന്‍ വീടുവയ്ക്കാനായി ചെലവാക്കണം എന്ന മനോഭാവം സംഗീതയ്ക്കില്ല. ഇപ്പോഴും അവിവാഹിതയാണ് സംഗീത.

തന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം യാദൃശ്ചികമാണെന്ന് താരം പറയന്നു. താന്‍ ഒന്നും പ്ലാന്‍ ചെയ്തതല്ല, എങ്ങനെയൊക്കെയോ ജീവിതം എന്നെ ഇവിടെ കൊണ്ടെത്തിക്കുകയായിരുന്നു എന്നാണ് സംഗീത പറയുന്നത്. ഒഴുക്കിനൊത്ത് മുന്നോട്ടു പോകാന്‍ തന്നെയാണ് ഇനിയും താരത്തിന്റെ ആഗ്രഹം.

 

sangeetha mohan story special report

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക