ഇതാണ് ആ കോസ്റ്റിയൂം; അവാസന സീനിലെ തന്റെ ചിത്രം പങ്കുവച്ച് വാനമ്പാടിയിലെ മോഹന്‍കുമാര്‍

Malayalilife
ഇതാണ് ആ കോസ്റ്റിയൂം; അവാസന സീനിലെ തന്റെ ചിത്രം പങ്കുവച്ച് വാനമ്പാടിയിലെ മോഹന്‍കുമാര്‍

മിനിസ്‌ക്രിന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന വാനമ്പാടി. സംഭവബഹുലമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഇപ്പോള്‍ സീരിയല്‍ മുന്നോട്ടു പോകുന്നത്. സീരിയല്‍ ക്ലൈമാക്‌സിലേക്ക് കടന്നിരിക്കയാണ്.  പരമ്പരയിലെ കുട്ടികളടക്കമുളളവര്‍ സീരിയലില്‍ മികച്ച അഭിനയമാണ് കാഴ്ച വയ്ക്കുന്നത്. അന്യഭാഷാ താരമായ സായ്കിരണണാണ് മോഹനെ അവതരിപ്പിച്ചത്.അന്യഭാഷയില്‍ നിന്നും  വന്ന തനിക്ക് മലയാളി പ്രേക്ഷകര്‍ നല്‍കി പിന്തുണയെക്കുറിച്ച് സായ്കിരണ്‍ പലപ്പോഴും വാചാലനാകാറുണ്ട്.  തെലുങ്ക് സീരിയലായ കൊയിലമ്മയുടെ റീമേക്കാണ് വാനമ്പാടി.കൊയിലമ്മയിലെ നായകനെ അവതരിപ്പിച്ച് മികവുറ്റതാക്കിയതോടെയാണ് മലയാളത്തിലെ വാനമ്പാടിയിലേക്കും സായ്കിരണിന് നറുക്കുവീണത്. മലയാളം അറിയില്ലെങ്കിലും തിലകന്റെ മകന്‍ ഷോബി തിലകന്റെ ശബ്ദത്തിലൂടെയും തന്റെ അഭിനയത്തിലൂടെയും സായ്കിരണ്‍ മലയാളി മനസില്‍ ഇടം നേടിക്കഴിഞ്ഞു.

സീരിയലിന്റെ കോ ഡയറക്ടറിന്റെ ഒരു ചോദ്യത്തെക്കുറിച്ച് പറഞ്ഞ് താരം എത്തിയിരുന്നു. വാനമ്പാടിയിലെ അവസാന സീനില്‍ ഏത് വസ്ത്രം ധരിക്കാനാണ് ചേട്ടന് താത്പര്യം എന്നാണ് പതിഞ്ഞ ശബ്ദത്തില്‍ സങ്കടത്തോടെ കോസ്റ്റിയൂം ഡയറക്ടര്‍ സാജു ചോദിച്ചത്. തനിക്ക് നെഞ്ച് പൊട്ടുന്ന പോലെ തോന്നി. ആ ചോദ്യത്തിന് ശേഷമുളള മൗനം. ആ നിശ്ബ്ദത വലിയ വേദനയായിരുന്നു. തൂക്കിക്കൊല്ലുന്നതിന് മുന്‍പ് അവസാനമായി ഏത് ആഹാരം കഴിക്കാനാണ് താത്പര്യം എന്ന് ചോദിക്കുന്ന പോലെ തോന്നി..  ഏറ്റവും വലിയ വേദന നിശബ്ദതയാണെന്നാണ് താരം കുറിച്ചത്. ഇപ്പോള്‍ പുതിയ പോസ്റ്റുമായി താരം എത്തിയിരിക്കയാണ്. കോസ്റ്റിയൂം ഡയറക്ടര്‍ സജി ചോദിച്ച ആ അവസാനത്തെ കോസ്റ്റ്യൂം ഇതാണെന്നായിരുന്നു സായ് കിരണ്‍ പറഞ്ഞത്. താനെഴുതിയ മലയാളം ക്യാപ്ഷന്‍ ശരിയാണോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. മലയാളത്തിലേക്ക് സായ് വീണ്ടും തിരിച്ചുവരുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങളെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഒരു സിനിമ സംഭവിച്ചേക്കാന്‍ സാധ്യതയുണ്ടെന്നും കഥ കേള്‍ക്കാനുണ്ടെന്നുമായിരുന്നു താരം നല്‍കിയ മറുപടി. വാനമ്പാടിയോടുള്ള സ്‌നേഹം അറിയിച്ചെത്തിയവര്‍ക്കെല്ലാം സായ് കിരണ്‍ മറുപടി നല്‍കിയിരുന്നു.

മൂന്ന് വര്‍ഷത്തോളമായി മോഹന്‍കുമാര്‍ ആയി അഭിനയിക്കുന്ന താന്‍ സ്വന്തം ക്യാരക്ടര്‍ ഇപ്പോള്‍ മറന്നു പോയത് പോലെ ആണെന്നാണ് താരം പറയുന്നത്. അത്രത്തോളം അടുപ്പമാണ് സീരിയിലിലെ താരങ്ങളുമായി ഉണ്ടായിരിക്കുന്നത്.അന്യാഭാഷാ താരമായിട്ടു കൂടി മലയാളികള്‍ സായ്കിരണിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. വാനമ്പാടി തീര്‍ന്നാല്‍ താന്‍ പാതി മരിക്കുമെന്നാണ് താരം പറഞ്ഞിരുന്നത്. ഇപ്പോള്‍ ഷൂട്ടിങ്ങിനിടയിലെ കണ്ണുനനയിക്കുന്ന ഒരു സംഭവം പറയുകയാണ് സായ്കിരണ്‍.  വാനമ്പാടി അവസാനിക്കുന്നത് ഏറ്റവുമധികം വേദനിക്കുന്നത് സായ്കിരണ്‍ ആണെന്ന് ആരാധകര്‍ പറയാറുണ്ട്.


 

sai kiran shares her costume in last scenes of vanambadi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES