Latest News

റബേക്കയുടെ ഫാന്‍പേജിലെത്തിയ പോസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് അഡ്മിന്‍

Malayalilife
 റബേക്കയുടെ ഫാന്‍പേജിലെത്തിയ പോസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് അഡ്മിന്‍

സ്തൂരിമാൻ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രം വളരെ ശ്രെധ പിടിച്ച പറ്റിയ ഒന്നാണ്. അത് പ്രേക്ഷകരുടെ മുന്നില്‍ സമര്‍ത്ഥമായി അവതരിപ്പിച്ചത് റെബേക്ക സന്തോഷ് എന്ന നടിയാണ്. നാല് വര്‍ഷം മുന്‍പ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിച്ച പരമ്പരയാണ് കസ്തൂരിമാന്‍. ചലച്ചിത്ര താരങ്ങള്‍ ആയ പ്രവീണ മുതല്‍ സീനിയര്‍ ആര്‍ട്ടിസ്റ്റ് രാഘവന്‍ വരെ എത്തിയ പരമ്പര ആയിരത്തിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. ഈ കഴിഞ്ഞ ജനുവരി 26 നു നടിയുടെ അക്കൗണ്ടില്‍ നിന്നും മറ്റൊരു സീരിയലിനെ പറ്റി കുറ്റം പറഞ്ഞ ഒരു പോസ്റ്റ് വിവാദം ആയിരുന്നു. പ്രേക്ഷകരുടെ ഇഷ്ടപാരമ്പരകളാണ് സാന്ത്വനവും കസ്തൂരിമാനും. സാന്ത്വനത്തിന്റെ പറ്റി മോശമായ രീതിയിലാണ് നടിയുടെ പേരിലുള്ള അകൗണ്ടില്‍ നിന്ന് പുറത്തു വന്ന പോസ്റ്റിലുള്ളത്. എന്നാല്‍  ഇത് ഫാന്‍ പേജില്‍ നിന്നും വന്ന പോസ്റ്റാണ്. സാന്ത്വനം കാണാന്‍ പ്രേക്ഷകര്‍ കുറവാണെന്നും, കസ്തൂരിമാനാണ് പ്രേക്ഷകര്‍ക്കു ഇഷ്ടമെന്നുമാണ് പ്രധാനമായും ഈ പോസ്റ്റില്‍ പറയുന്നെ. കസ്തൂരിമാനിനാണ് റേറ്റിംഗ് കൂടുതല്‍ എന്നും എന്തുകൊണ്ടും കസ്തൂരിമാനാണ് മികച്ച പരമ്പര എന്നും പോസ്റ്റില്‍ പറയുന്നു.

ഒരു വീടും വീട്ടിലെ കുറെ ആള്‍ക്കാരും... അവരെ ചുറ്റിപ്പറ്റിയുള്ള ഓരോ സംഭവങ്ങളും, അതിലെന്താ ഇത്ര പുതുമ. എത്രയോ നാളുകളായി മലയാളം സീരിയലുകളില്‍ കൊണ്ടുവരുന്നതാണ് അത്തരം കഥകള്‍. യൂട്യൂബില്‍ ധാരാളം വ്യൂസും ലൈക്ക്‌സുമുണ്ട് സാന്ത്വനത്തിന്, പക്ഷേ അതിനനുസരിച്ച് റേറ്റിംഗ് ഒന്നുമില്ല. യൂട്യൂബില്‍ തള്ളി മറിക്കുന്നു അവരൊക്കെ ടിവിയില്‍ അത് കണ്ടാല്‍ 20 പോയിന്റ് കിട്ടാന്‍ യാതൊരു പ്രയാസവുമില്ല. എന്നിട്ടെന്തേ കിട്ടുന്നില്ല. കസ്തൂരിമാന്‍ 800 എപ്പിസോഡുകള്‍ക്ക് മുകളില്‍ ടെലികാസ്റ്റ് ചെയ്തു കഴിഞ്ഞ് ഒരു സീരിയലാണ്. ഏഷ്യാനെറ്റിന് യൂത്ത് ഓഡിയന്‍സിനെ നേടിക്കൊടുത്ത ഒരു സീരിയലാണ്. ടി ആര്‍ പി കിംഗ് ആയിരുന്ന സീരിയല്‍, യൂട്യൂബിലും ഒരുപാട് വ്യൂസ് ഉണ്ടായിരുന്നു. മലയാളത്തില്‍ ആദ്യത്തെ ഹിറ്റ് സമ്മാനിച്ച സീരിയല്‍. കണ്ണീര്‍ നായികമാരെ കണ്ടുമടുത്ത മലയാളികള്‍ക്ക് ഒരു ചുണക്കുട്ടി ആയ നായികയെ സമ്മാനിച്ച സീരിയല്‍. അങ്ങനെ ഒരുപാട്. ഒരു സീരിയല്‍ തുടക്കത്തിലേതുപോലെ എന്നും നിലനില്‍ക്കില്ല. ഏറ്റക്കുറച്ചിലുകള്‍ വരും. അത് സ്വാഭാവികമാണ് ഏതൊരു സീരിയലിനും. പക്ഷേ തുടങ്ങി വര്‍ഷം മൂന്നു കഴിഞ്ഞിട്ടും ഇന്നും കസ്തൂരിമാനിനും ഇതിലെ പെയറിനും കിട്ടുന്ന ഒന്നും ഇതുവരെ ഒരു സീരിയലിനും കിട്ടിയിട്ടില്ല. പിന്നെ ആക്ടിങ് കാര്യം അത് ഓവര്‍ ആണെന്ന് നാച്ചുറല്‍ ആണെന്നും നിങ്ങള്‍ പറയുന്നത് നിങ്ങളുടെ മാത്രം അഭിപ്രായം. നിങ്ങള്‍ക്ക് തോന്നുന്നത് വച്ച് അത് സത്യമാണെന്ന് പറയാന്‍ പറ്റില്ലല്ലോ. 800 എപ്പിസോഡുകള്‍ പിന്നിട്ട ഒരു സീരിയലിനെ, വെറും 100 എപ്പിസോഡുകള്‍ മാത്രം പിന്നിട്ട ഒരു സീരിയലുമായി നിങ്ങള്‍ താരതമ്യം ചെയ്യുന്നത് അവരുടെ വിവരക്കേട് എന്നല്ലാതെ എന്ത് പറയാന്‍. സാന്ത്വനം റേറ്റിംഗ് കൂട്ടാന്‍ ഏഷ്യാനെറ്റ് പല വഴികളും നോക്കി. ട്രോള്‍സ് വരെ ഇട്ട് പ്രമോഷന്‍ കൊടുത്തു നോക്കി. സാന്ത്വനം താമസിച്ചാണ് ഹോട്ട്സ്റ്റാര്‍ ഇടുന്നത്. എന്നിട്ടും അവര്‍ പ്രതീക്ഷിച്ച് റേറ്റിംഗ് കിട്ടുന്നില്ല. ആറര സ്ലോട്ടില്‍ കിട്ടാവുന്ന റേറ്റിംഗ് ആണ് കസ്തൂരിമാനിന് കിട്ടിയത്. ജോലികഴിഞ്ഞ് എത്തുന്ന സമയമേ ഉള്ളൂ. എന്നിട്ടും കസ്തൂരിമാനിന് റേറ്റിംഗ് 10 വരെ പോയി. അതും ഒരു പ്രമോഷന്‍ പോലുമില്ലാതെ... ഇങ്ങനെയാണ് റബേക്കയുടെ അക്കൗണ്ടില്‍ നിന്ന് വന്ന പോസ്റ്റില്‍ പറയുന്നത്.

ഇതിനെ പറ്റി പല വാര്‍ത്തകളും വിവാദങ്ങളും കമെന്റുകളും വന്നിരുന്നു. സംഭവം വൈറലായതിന് പിന്നാലെ റബേക്കയുടേതെന്ന പേരില്‍ ഇത്തരത്തില്‍ പോസ്റ്റ് വന്നിതിനെ വിമര്‍ശിച്ച് പലരും രംഗത്തെത്തി. താരത്തിന് അതുമായി ഒരു ബന്ധവുമില്ല എന്നും ആരാധകര്‍ വ്യക്തമാക്കി. ഇപ്പോള്‍ റബേക്ക സന്തോഷ് ഫാന്‍ഡം എന്ന പേജില്‍ നിന്നും മാപ്പ് പറഞ്ഞുകൊണ്ടുളള പോസ്റ്റും എത്തിയിരിക്കയാണ്. കഴിഞ്ഞ ദിവസം താന്‍ ഇട്ട പോസ്റ്റ് റബേക്കയുടേത് എന്ന പേരില്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് അഡ്മിന്‍ പോസ്റ്റില്‍ പങ്കുവയ്ക്കുന്നത്. റബേക്കയുമായി ആ പോസ്റ്റിന് യാതൊരു ബന്ധവും ഇല്ലെന്നും ഇതുമൂലം സാന്ത്വനം ആര്‍്ടടിസ്റ്റുകള്‍ക്കോ അതിന്റെ ക്രൂ മെമ്പേഴ്‌സിനോ ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ ഖേദിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു. തന്റെ  അക്കൗണ്ടില്‍ വന്ന പോസ്റ്റിന് റബേക്ക ഒരു തരത്തിലും ഉത്തരവാദിയല്ലെന്നും പോസ്റ്റില്‍ പറയുന്നു.

 

rebecca kasthooriman serial instagram post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES