പാര്‍വ്വതി കൃഷ്ണ അമ്മയാകാന്‍ ഒരുങ്ങുന്നു; ഒന്‍പത് മാസമായി ഉടനെ തങ്ങള്‍ മൂന്ന് പേരാകുമെന്ന താരം 

Malayalilife
പാര്‍വ്വതി കൃഷ്ണ അമ്മയാകാന്‍ ഒരുങ്ങുന്നു; ഒന്‍പത് മാസമായി ഉടനെ തങ്ങള്‍ മൂന്ന് പേരാകുമെന്ന താരം 

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് പാര്‍വ്വതിയുടേത്. മിഞ്ചി എന്ന ആല്‍ബത്തിലൂടെയാണ്് പാര്‍വ്വതി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഈശ്യന്‍ സാക്ഷിയായി എന്ന സീരിയലിലെ മീനാക്ഷി എന്ന കഥാപാത്രമായി എത്തിയ താരത്തെ പ്രേക്ഷകര്‍ നെഞ്ചേറ്റുകയായിരുന്നു.  ഇപ്പോഴും സീരിയല്‍ രംഗത്തും അവതരണ രംഗത്തുമൊക്കെ  സജീവയാണ് താരം. പത്തനംതിട്ട കോന്നി സ്വദേശിനിയാണ് പാര്‍വ്വതി. അച്ഛന്‍ ഗോപീകൃഷ്ണന്‍, അമ്മ രമ, ചേട്ടന്‍  എന്നിവരടങ്ങുന്നതാണ് പാര്‍വ്വതിയുടെ കുടുംബം. മിഞ്ചി എന്ന ആല്‍ബത്തിലൂടെ  ആരാധകരെറിയ താരം വിവാഹിതയാണ് .

സംഗീത സംവിധായകനായ ബാലഗോപാലാണ് പാര്‍വ്വതിയുടെ ഭര്‍ത്താവ്. സംഗീത സംവിധാനത്തിനു പുറമേ ബാലുവിന് സ്വന്തമായി ബിസിനസ്സുമുണ്ട്.   അഭിനയത്തിനു പുറമേ നൃത്തത്തിലും  സജീവയാണ് പാര്‍വ്വതി. ബീടെക്ക് അവസാന വര്‍ഷം പഠിക്കുമ്പോഴാണ് പാര്‍വ്വതി വിവാഹിതയാകുന്നത്. സംഗീത സംവിധായകനായ ബാലുവുമായുളള സൗഹൃദത്തിനൊടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇപ്പോള്‍ അമ്മയാകാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കുവച്ചിരിക്കയാണ് പാര്‍വ്വതി. 

തങ്ങളുടെ വിവാഹവാര്‍ഷികദിനത്തിലാണ് താരം സന്തോഷം പങ്കുവച്ചത്. ഇപ്പോള്‍ ഒന്‍പതാം മാസമാണെന്നും ഉടന്‍ തങ്ങള്‍ രണ്ടു പേരില്‍ നിന്നും മൂന്ന് പേര്‍ ആകുമെന്നും താരം കുറിക്കുന്നു. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍  പങ്കുവച്ചാണ് താരത്തിന്റെ കുറിപ്പ്.ടിവിയില്‍ പരസ്യരംഗത്തും മോഡലിങ്ങിലുമെല്ലാം പാര്‍വ്വതി സജീവമാണ്. മമ്മൂട്ടിയെ ഇന്റര്‍വ്യൂ ചെയ്യാന്‍ ലഭിച്ച അവസരമാണ് തനിക്ക് ഏറ്റവും സന്തോഷം നല്‍കിയതെന്നും ഒരു ദിവസം ലാലേട്ടനും ഇന്റര്‍വ്യു ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞിട്ടുണ്ട്.

Read more topics: # parvathy krishna,# waiting for baby
parvathy krishna waiting for baby

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES