Latest News

ഭര്‍ത്താവിനെ ചേര്‍ത്ത് പിടിച്ച് ഉമ്മ വച്ച് മുക്ത; മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ച് താരം

Malayalilife
ഭര്‍ത്താവിനെ ചേര്‍ത്ത് പിടിച്ച് ഉമ്മ വച്ച് മുക്ത; മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ച് താരം

തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മുക്ത. റിമിടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയെ വിവാഹം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്ത മുക്ത തന്റെയും മകളുടെയും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2015 ലാണ് മുക്ത വിവാഹിതയായത്. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് താരത്തെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെയാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥിയായി എത്തി.

2016ലാണ് മുക്തയ്ക്ക് മകള്‍ ജനിച്ചത്. കിയാര എന്ന് പേരുള്ള മകളെ കണ്‍മണിയെന്നാണ് ഇവര്‍ വിളിക്കുന്നത്. സിനിമയില്‍ നിന്നും വിട്ട് കുടുംബ ജീവിതത്തിലേക്ക് കടന്ന മുക്ത ഇപ്പോള്‍ കൂടത്തായി എന്ന മിനിസ്‌ക്രീന്‍ പരമ്പരിയിലൂടെ വീണ്ടും സജീവമായിരിക്കയാണ്.

തന്റെ കുടുംബത്തിലെ എല്ലാവരുടയും പിറന്നാള്‍ ആഘോഷമാക്കുന്ന ആളാണ് മുക്ത. ഭര്‍ത്താവിനൊപ്പമുളള ചിത്രങ്ങളൊക്കെ പങ്കുവച്ച് താരം എത്താറുണ്ട്. ഇപ്പോള്‍ താരം പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 

 നടിയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്. വിവാഹ ശേഷവും വ്യായാമത്തിലും ഡയറ്റിങ്ങിലുമൊക്കെ ശ്രദ്ധിക്കാറുണ്ട് മുക്ത. നായികയായും സഹനടിയായുമൊക്കെയാണ് മുക്ത സിനിമകളില്‍ തിളങ്ങിയത്.  കുടുംബ വിശേഷങ്ങള്‍ക്കൊപ്പം ഇടയ്ക്ക് പാചക പരീക്ഷണത്തിന്റെ ചിത്രങ്ങളും വീഡിയോകളും മുക്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

Read more topics: # muktha shares,# her pictures,# with husband
muktha shares her pictures with husband

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക