ഫോണ്‍ വിളി പതിയെ പ്രണയത്തിലേക്ക് : പ്രണയ കഥ പറഞ്ഞ് കുടുംബ വിളക്ക് താരം മഞ്ജുഷ വിജീഷ്

Malayalilife
ഫോണ്‍ വിളി പതിയെ പ്രണയത്തിലേക്ക് : പ്രണയ കഥ പറഞ്ഞ് കുടുംബ വിളക്ക് താരം മഞ്ജുഷ വിജീഷ്

ലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജുഷ വിജീഷ്. കുടുംബവിളക്ക് പരമ്പര യിലെ മല്ലികയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കുകയാണ് താരം. താരം ഇപ്പോള്‍ തന്റെ പ്രണയ വിവാഹത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എം. ജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു മഞ്ജുവും ഭര്‍ത്താവും.

താരത്തിന്റെ വാക്കുകളിലൂടെ....

ഒരിക്കല്‍ ഞാനൊരു സ്റ്റേജ് പരിപാടിയ്ക്ക് പോയി തിരികെ വരികയാണ്. രാത്രി പന്ത്രണ്ട് മണിയൊക്കെ ആയി കാണും. അന്നേരമുണ്ട് ഒരു കോള്‍ വരുന്നു. ഞാന്‍ ആയിടയ്ക്കാണ് ആദ്യമായി ഒരു മൊബൈല്‍ ഫോണൊക്കെ വാങ്ങിക്കുന്നത് തന്നെ. ഫോണ്‍ എടുത്തതോടെ മഞ്ജുവല്ല, നിങ്ങളൊരു ആര്‍ട്ടിസ്റ്റ് അല്ലേ എന്നൊക്കെ ചോദിച്ചു. ഞാന്‍ അതേന്ന് പറഞ്ഞ് വെച്ചു. പിന്നെയിത് സ്ഥിരമായി.

വിജീഷിന്റെ വിളി നിരന്തരമായതോടെ ഞാന്‍ നിങ്ങളാരാണ് വിളിക്കുന്നതെന്ന് ചോദിച്ചെങ്കിലും മറുപടി പറഞ്ഞില്ല. ഒടുവില്‍ നമ്പറ് വെച്ച് ആളെ കണ്ടുപിടിച്ചു. ആവശ്യമില്ലാതെ രാത്രിയില്‍ വിളിക്കുന്നത് എന്തിനാണെന്ന് ചോദിച്ചു. ഫോണില്‍ കൂടി ആളുടെ ശബ്ദം കേള്‍ക്കാന്‍ നല്ല രസമുണ്ടായിരുന്നു. പിന്നീട് എന്റെ പ്രോഗ്രാമുകളൊക്കെ കണ്ട് നല്ലതാണെന്ന് പറഞ്ഞ് വിളിക്കാന്‍. അങ്ങനെ പ്രണയത്തിലാലുകയും വിവാഹിതരാവുകയും ചെയ്തതായി.

മനോജ് ഗിന്നസിന്റെ സമതിയിലെ ഡാന്‍സറായ മഞ്ജു യാദൃശ്ചികമായി മനോജ് ഗിന്നസിന്റെ ഒരു സ്‌കിറ്റില്‍ പകരക്കാരിയായി പെര്‍ഫോം ചെയ്യേണ്ടി വന്നിരുന്നു. അതാണ് മഞ്ജുവിന്റെ ജീവിതത്തില്‍ വഴിത്തിരിവായി മാറിയതും. ഏഷ്യാനെറ്റിന്റെ സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന സീരിയലിലൂടെയാണ് മഞ്ജു മിനിസ്‌ക്രീന്‍ രംഗത്തേക്ക് വന്നത്. സൂര്യാ ടിവിയിലെ രസികരാജ, ആടാം പാടാം, കളിയും ചിരിയും തുടങ്ങിയ പ്രോഗ്രാമിലൂടെയും ശ്രദ്ധേയയായി. നടനും, തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത ടെലിഫിലീമില്‍ നല്ലൊരു വേഷം ചെയ്തിരുന്നു.മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവല്ലിലെ മികച്ച ഹാസ്യ നടിക്കുള്ള അവാര്‍ഡ് ലഭിച്ചതും മഞ്ജുവിനാണ്.രാജേഷ് കണ്ണങ്കരസംവിധാനം ചെയ്ത ഇന്ദിര എന്ന സീരിയലില്‍ താരം വ്യത്യസ്തമായ വേഷം ചെയ്തിരുന്നു.

manjusha vijeesh says about his life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES