തട്ടീംമുട്ടീം എന്ന ഹാസ്യപരമ്പരയിലാണ് നടി മഞ്ജുപിളളയെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചയം. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുളള താരം എസ് പി പിള്ളയുടെ പേരമകളാണ്. നാടകങ്ങളിലൂടെയാണ് മഞ്ജു സീരിയല്‍ രംഗത്തേക്ക് കടന്നത്.സത്യവും മിഥ്യയും എന്ന സീരിയലില്‍ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. സ്‌ക്രീനില്‍ കണ്ട മഞ്ജുവില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയായ ഒരു മഞ്ജു പിളളയെയാണ് ഇപ്പോള്‍ ആരാധകര്‍ കാണുന്നത്. കര്‍ഷകയായ മഞ്ജുവിനെയാണ് അത്. ഭര്‍ത്താവും ഛായാഗ്രാഹകനുമായ സുജിത് വാസുദേവും മകള്‍ ദയ്ക്കുമൊപ്പമാണ് മഞ്ജു ആറ്റിങ്ങില്‍ ഫാം തുടങ്ങിയത്. ഏഴ് ഏക്കറോളമുള്ള വിശാലമായ പുരയിടമാണ് ഇത്. വാമനപുരം ആറിന് അതിരിലായതിനാല്‍ കൃഷിയും ഫാം ഹൗസുമൊക്കെയായി മാറ്റുകയാണ് താരദമ്പതികള്‍ ഈ പുരയിടത്തെ. എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്ന താരം തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. തന്റെ ഫാമിലേക്ക് പോത്തുകളുമായി രണ്ടാമത്തെ ലോഡെത്തി എന്ന കുറിപ്പോടെ പങ്കുവെച്ച ഫോട്ടോകളാണ് ചര്‍ച്ചകള്‍ക്കാധാരം.
ഫാമിലേക്ക് പോത്തുകളുമായി രണ്ടാമത്തെ ലോഡെത്തി എന്ന് കുറിച്ചുകൊണ്ടാണ് പുതിയ ചിത്രങ്ങള്‍ മഞ്ജു ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരിക്കുന്നത്.
ഹരിയാനയില്‍ നിന്നുമെത്തുന്ന മൂന്നു പോത്തുകളാണ് മഞ്ജു ഫാമിലേക്ക് വാങ്ങിയിരിക്കുന്നത്. ഷൂട്ടിങ് തിരക്കുകളില്ലാതിരുന്ന കോവിഡ് കാലത്ത് കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് നടി മഞ്ജു പിള്ളയും കുടുംബവും. ആട്, കോഴി, പോത്ത് തുടങ്ങിയവയൊക്കെ ഫാമില്‍ വളര്‍ത്താനാണ് തീരുമാനം. പച്ചക്കറി കൃഷിയും ഒപ്പമുണ്ട്. സിനിമാതിരക്കുകളുള്ളതിനാല്‍ കൊച്ചിയിലാണ് സുജിത്തും കുടുംബവും താമസിക്കുന്നത്. എന്നാല്‍ ലോക്ഡൗണിന് മുമ്പ് തിരുവനന്തപുരത്തെ മഞ്ജുവിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. ലോക്ഡൗണിന് മുമ്പാണ് ഫാം വാങ്ങിയത്. അതിനാല്‍ തിരക്കൊഴിഞ്ഞ ലോക്ഡൗണില്‍ കൂടുതലും സമയം ഫാമിന് വേണ്ടിയാണ് ഇവര്‍ ചിലവിട്ടത്. സുജിത് വാസുദേവും ഫാമിലെ ആടുകളെ പരിപാലിക്കുന്ന ചിത്രങ്ങള്‍ മഞ്ജു മുമ്പ് പങ്കുവെച്ചിട്ടുണ്ട്. നിരവധിപേരാണ് മഞ്ജു ആരംഭിച്ചിരിക്കുന്ന പുതിയ ഫാമിന് ആശംസകളുമായി എത്തിയിട്ടുള്ളത്. ബെല്ലാരി രാജയല്ലിത് ബെല്ലാരി മഞ്ജു, കൊറോണ കാലത്ത് ചിലര്‍ വീട്ടില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നു. ചിലര്‍ യൂട്യൂബില്‍ വീഡിയോ ചെയ്യുന്നു. എന്നാല്‍ മഞ്ജു ചേച്ചിയാകട്ടെ സ്വന്തമായി ഒരു ഫാം നടത്തുന്നു. ഇതിനൊക്കെ വേണ്ടി സമയം കണ്ടെത്തുവാന്‍ സാധിക്കുന്നു എന്നത് ഒരു വലിയ കാര്യമാണ് തുടങ്ങി നിരവധി കമന്റുകളാണ് മഞ്ജു പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.
ചില കുടുംബചിത്രങ്ങള്‍,ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്നീ ടെലിവിഷന്‍ പരമ്പരകളില്‍ മഞ്ജു അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നങ്ങോട്ട് നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ സജീവമായി.മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന പരമ്പരയിലെ കഥാപാത്രം മഞ്ജുവിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. കളിയച്ഛന്‍, നാല് പെണ്ണുങ്ങള്‍, മിസ്റ്റര്‍ ബട്ട്ലര്‍, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, ജനാധിപത്യം തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്