Latest News

ചാറ്റ് ചെയ്തു നല്ല വൈബ് അയി പിന്നീട് പ്രണയവും; സരിഗമപ വിജയ് ലിബിൻ മനസ് തുറക്കുന്നു

Malayalilife
 ചാറ്റ് ചെയ്തു നല്ല വൈബ് അയി പിന്നീട് പ്രണയവും; സരിഗമപ വിജയ് ലിബിൻ മനസ് തുറക്കുന്നു

സീ കേരളത്തിന്റെ സംഗീത റിയാലിറ്റി ഷോയായ സരിഗമപയിലൂടെയാണ് ലിബിന്‍ സ്‌കറിയ ശ്രദ്ദേയനാവുന്നത്. തുടക്കം മുതല്‍ ഗംഭീര പ്രകടനം കാഴ്ച വെച്ച ലിബിനാണ് സരിഗമപ യിലെ ആദ്യത്തെ വിജയ്. കൊറോണ കാരണം ഗ്രാന്‍ഡ് ഫിനാലെ വൈകിയെങ്കിലും കാത്തിരുന്ന സന്തോഷം വന്നെത്തിയതിന്റെ സന്തോഷത്തിലായിരുന്നു താരം. ഇതിന് പിന്നാലെ തന്റെ വിവാഹമാണെന്ന് ലിബിന്‍ പറഞ്ഞത് ആരാധകര്‍ക്കും വിശ്വസിക്കാന്‍ പറ്റിയില്ല. കാണാൻ ചെറിയ ചെറുക്കനെ പോലെ ഉണ്ടല്ലോ, ഇത്ര പെട്ടെന്നു കല്യാണം കഴിക്കണോ എന്നൊക്കെ നിരവധി ആയിരുന്നു ചോദ്യം. ആരാധകർ ഏറെ ആഘോഷിച്ച വാർത്ത കൂടിയായിരുന്നു. ഇത്രയും ചെറിയ പയ്യന്‍ വിവാഹിതനാവുകയാണോ എന്നാണ് പലരും ഇതേ കുറിച്ച് ചോദിച്ചത്. എന്നാല്‍ തനിക്ക് വിവാഹപ്രായമായെന്ന കാര്യവും പ്രതിശ്രുത വധുവിനെയും ലിബിന്‍ പുറംലോകത്തിന് പരിചയപ്പെടുത്തി കൊടുത്തു. ഇപ്പോൾ പ്രിയ പട്നിയുമായുള്ള വിശേഷങ്ങൾ പങ്കുവചിരികുകയാണ് ലിബിൻ.


അവരുടെ ഇഷ്ടവും ജീവിതവും തുറന്ന് പറഞ്ഞ താരവും. കൊറോണയാണ് തങ്ങളെ പരസ്പരം അടുപ്പിച്ചതെന്നാണ് ലിബിന്‍ പറയുന്നത്. ലോക്ഡൗണിന്റെ സമയത്താണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ആ സമയത്ത് സരിഗമപ യുടെ ഗ്രാന്‍ഡ് ഫിനാലെ നടക്കാതെ കുറേ നാള്‍ വീട്ടില്‍ വെറുതേ ഇരുന്നു. തെരേസയുടെ ഒരു ഫ്രണ്ട് മീഡിയയില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. അവര് വഴിയാണ് പരിചയപ്പെട്ടത്. ആദ്യം എനിക്ക് ആശംസ അറിയിച്ച് കൊണ്ട് സംസാരിച്ചു. ചാറ്റ് ചെയ്തു. കുറച്ചായപ്പോള്‍ ഞങ്ങള്‍ക്ക് നല്ലൊരു വൈബ് കിട്ടി. ഞങ്ങള്‍ രണ്ട് പേരുടെയും വെവ് ലെംഗ്തും ഫ്രീക്വന്‍സിയും ഒരുപോലെയാണ്. ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടുവെന്ന് ഒരീസം വീട്ടില്‍ സൂചിപ്പിച്ചു. നല്ല ക്യാരക്ടര്‍ ആണെന്ന് തോന്നുന്നുവെന്നും അപ്പോള്‍ എങ്ങനെയാണെന്നും ചോദിച്ചു. ആണോ ഓക്കെന്ന് പപ്പയും പറഞ്ഞു. ഇവളും വീട്ടില്‍ കാര്യം അവതരിപ്പിച്ചു. പിന്നെ ഞങ്ങള്‍ക്ക് ഒന്നും അറിയേണ്ടി വന്നിട്ടില്ല. എന്റെ പപ്പ ഇവളുടെ പപ്പയെ വിളിക്കുന്നു. അവര്‍ തമ്മില്‍ ഇഷ്ടത്തിലാവുന്നു. അങ്ങനെ വിവാഹം വരെ എത്തിയെന്നാണ് ലിബിന്‍ പ്രണയത്തെ കുറിച്ച് പറയുന്നത്. എളുപ്പമായിരുന്നു ഞങ്ങളുടെ കല്യാണം എന്ന് ആണ് ലിബിൻ പറയുന്നത്.

ഹൈക്കോടതി ഉദ്യോഗസ്ഥയായ അല്‍ഫോണ്‍സ തെരേസയാണ് വധു. നവംബര്‍ 19 നായിരുന്നു ഇരുവരുടെയും മനസമ്മതം നടത്തിയത്. വിവാഹശേഷം വധുവിനൊപ്പം നില്‍ക്കുന്ന ലിബിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിന്നു . നവവധു വരന്മാര്‍ക്ക് ആശംസകളുമായി സുഹൃത്തുക്കളും ആരാധകരുമെല്ലാം എത്തീട്ടുമുണ്ടായിരുന്നു. എല്ലാവരും ഏറ്റെടുത്ത താരങ്ങളാണ് ഇവർ രണ്ടാളും. സോഷ്യൽ മീഡിയയിൽ താരങ്ങളാണു ഇവർ. 

Read more topics: # libin ,# marriage ,# saregamapa ,# cotestant
libin marriage saregamapa cotestant

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക