പെയിന്‍ കില്ലേര്‍സ് കുടിച്ച് കുടിച്ച് ഭ്രാന്തായിരിക്കുന്നു; അബദ്ധങ്ങളിലേക്ക് വീഴാതെ ഇഷ്ടമുള്ള കാര്യങ്ങള് ചെയ്തോണ്ടേ ഇരിക്കുവെന്ന് ജസ്ല

Malayalilife
 പെയിന്‍ കില്ലേര്‍സ് കുടിച്ച് കുടിച്ച് ഭ്രാന്തായിരിക്കുന്നു;  അബദ്ധങ്ങളിലേക്ക് വീഴാതെ ഇഷ്ടമുള്ള കാര്യങ്ങള് ചെയ്തോണ്ടേ ഇരിക്കുവെന്ന് ജസ്ല


ബിഗ്‌ബോസിലൂടെ പ്രേക്ഷകരുടെ ശ്രദ്ധനേടിയ താരമാണ് സോഷ്യല്‍ ആക്ടിവിസ്റ്റായ ജെസ്ല മാടശേരി. ആരാധകരെക്കാളറെ നിലപാടുകളുടെ പേരില്‍ ഹേറ്റേഴ്‌സാണ് ജെസ്ലയ്ക്കുള്ളത്. എന്നാല്‍ താന്‍ ഇങ്ങനെയാണെന്നും മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പലവട്ടം താരം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ വിഷാദത്തെകുറിച്ചുള്ള താരത്തിന്റെ കുറിപ്പ് വൈറലാകുകയാണ്. ഇങ്ങനെ ഒരു മുഖം ജെസ്ലയ്ക്കുണ്ടോ എന്നാണ് പോസ്റ്റ് കണ്ടവര്‍ പറയുന്നത്.

ജസ്ലയുടെ പോസ്റ്റ് ഇങ്ങനെയാണ്്: ഈയിടെയായി കൂട്ടുകാരൊരുപാടെന്നെ വിളിക്കുന്നുണ്ട്. പലപ്പോഴും ജോലിത്തിരക്കിലാണ്. എന്നാലും കഴിയുന്ന പോലെ എടുക്കേം സംസാരിക്കേം ചെയ്യും. എന്നാടീ പറ്റിയേ..എന്നാടാ നിന്റെ പ്രശ്‌നം എന്നൊക്കെ ചോദിക്കുമ്പോ.എന്നോട് പറയണ്..നിന്റെ ഫേസ്ബുക് അക്കോണ്ട് നോക്കുമ്‌ബോ അത്ഭുതം തോന്നണു.നീയെങ്ങനെ ഇത്രേം ഹാപ്പിയായിരിക്കണു. ഞാനൊക്കെ ഡിപ്രഷന് വന്ന് ചാവാറായി എന്ന്. എന്റെ പൊന്നുമോളെ നിന്നെക്കാള് വല്ല്യ ഡിപ്രഷന് ബ്രക്ഫാസ്റ്റും ലഞ്ചും ഈവനിങ് ടീയും ഡിന്നറും കഴിച്ചാണ് ഞാന് നില്ക്കുന്നത്. പോരാത്തതിന് ഈയിടെ ശാരീരിക ബുദ്ധിമുട്ടുകളേറെയാണ്. പെയ്‌ന് കില്ലേര്‍സ് കുടിച്ച് കുടിച്ച് ഭ്രാന്തായിരിക്കുന്നു. പക്ഷേ എന്റെ ഡിപ്രഷന് മറ്റുള്ളവരെ അറിയിക്കാതെ സ്വയം വിശ്വസിപ്പിക്കാതെ ഓവര്കം ചെയ്യാണ് ചെയ്യണത്.

ഒന്നെ പറയാനുള്ളു.നിനക്ക് ചെയ്യാന് കൂടുതലിഷ്ടമുള്ള കാര്യങ്ങളില് എങ്കേജ്ഡ് ആവ്. അത് ചെയ്‌തോണ്ടേയിരിക്ക്..വായിക്കാന് കൂടുതലിഷ്ടമുള്ള കാറ്റഗറി ഓഫ് ബുക്‌സ് വായിക്ക്.സിനിമകള് കാണ്..ജോലിയില് കൂടുതല് സിന്‌സിയാരിറ്റി കൊടുക്ക്. എനിക്കും ഇടക്ക് കണ്ട്രോള് വിടുന്നുണ്ട്.കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്ക് ദേഷ്യം പിടിച്ച് തേക്കടിയിലെ വിചനമായ വഴിയിലൂടേ 6 കി മീ ഞാന് നടന്നു. എനിക്കറിയില്ല..എവിടെയാണ് പിടുത്തം വിടുന്നതെന്ന്..പക്ഷേ നമ്മള് ഈ ലോക്ഡൗണ് കാലം അതിജിവിച്ചേ പറ്റു..വരും തലമുറക്ക് വേണ്ടിയെങ്കിലും.എല്ലാരോടുമാണ്..എല്ലാര്ക്കും വട്ടായി തുടങ്ങിണ്ട്. അബദ്ധങ്ങളിലേക്ക് വീഴാതെ ഇഷ്ടമുള്ള കാര്യങ്ങള് ചെയ്‌തോണ്ടേ ഇരിക്കൂ.വായന ..എഴുത്ത് ..പാട്ട്.. ഡാന്‌സ് ഇന്സ്രടുമെന്റ്‌സ്..ഫുഡ്.. വര്ക്ക് ഔട്ട്..ക്രിയേററീവ് എൈഡിയാസ്. ഫ്രണ്ട്‌സിനെ വിളിക്കാ.വീട്ടില് ഗാര്ഡണിങ് ചെയ്യാ.. അങ്ങനങ്ങനെ.അങ്ങനങ്ങനെ. ബി സ്‌ട്രോങ്, എന്നാണ് ജസ്ല മാടശ്ശേരി തന്റെ ഫേസ്ബുക്ക് പേജില് കുറിച്ചത്.


 

Read more topics: # jazla madassery,# social media post
jazla madassery social media post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES