Latest News

സീരിയല്‍ താരം ഗൗരി കൃഷ്ണയ്ക്ക് മാംഗല്യം; പൗര്‍ണമി തിങ്കള്‍ സീരിയല്‍ സംവിധായകന്‍ മനോജുമായുള്ള നടിയുടെ വിവാഹം ഈ മാസം 24ന്

Malayalilife
സീരിയല്‍ താരം ഗൗരി കൃഷ്ണയ്ക്ക് മാംഗല്യം; പൗര്‍ണമി തിങ്കള്‍ സീരിയല്‍ സംവിധായകന്‍ മനോജുമായുള്ള നടിയുടെ വിവാഹം ഈ മാസം 24ന്

കുടുംബ പ്രക്ഷകരുടെ ഇഷ്ടതാരമാണ് ഗൗരി കൃഷ്ണ.പൗര്‍ണമിത്തിങ്കള്‍ എന്ന പരമ്പരയായിലൂടെയാണ് ഗൗരി കൃഷ്ണ മലയാളികളുടെ പ്രിയനടിയായി മാറിയത്. എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലും ഗൗരി വേഷമിട്ടിരുന്നു. സീ കേരളയിലെ പരമ്പരയായ കയ്യെത്തും ദൂരത്തിലെ മിനിസ്റ്റര്‍ ഗായത്രി ദേവിയായും ഗൗരി തിളങ്ങിയിരുന്നു. 

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയുടെ വിവാഹ വാര്‍ത്തയാണ് പുതിയതായി എത്തിയിരിക്കുന്നത്. നവംബര്‍ 24നാണ് വിവാഹം.കല്യാണ സാരിയില്‍ വരന്റേയും വധുവിന്റേയും പേരിനൊപ്പം കല്യാണ തിയ്യതിയും തുന്നി ചേര്‍ത്ത വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഗൗരി കൃഷ്ണ വിവാഹ തിയ്യതി പരസ്യപ്പെടുത്തിയത്. 

ഗൗരി നായികയായ പൗര്‍ണമിത്തിങ്കള്‍ പരമ്പരയുടെ സംവിധായകന്‍ മനോജ് പേയാടാണ് വരന്‍. താരത്തിന്റെ വിവാഹ നിശ്ചയം കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ആഘോഷമായി നടന്നത്. അതിന്റെ വിശേഷങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ജനുവരി 23 ന് വിവാഹ നിശ്ചയം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മനോജിനും കുടുംബത്തിനും കൊവിഡ് ബാധിച്ചതിനാല്‍ മാറ്റിവെച്ചു. വരനെ കുറിച്ച് കൂടുതലൊന്നും ആദ്യം താരം വെളിപ്പെടുത്തിയിരുന്നില്ല. വരന്‍ സീരിയലിന്റെ അണിയറ പ്രവര്‍ത്തകനാണെന്നും തിരുവനന്തപുരം സ്വദേശിയാണെന്നും മാത്രമെ ഗൗരി നേരത്തെ വെളിപ്പെടുത്തിയിരുന്നുള്ളൂ. പിന്നീട് വിവാഹനിശ്ചയ ദിവസം അടുത്തപ്പോഴാണ് വരന്റെ വിവരങ്ങള്‍ ഗൗരി കൃഷ്ണന്‍ പങ്കുവെച്ചത്.

Read more topics: # ഗൗരി കൃഷ്ണ
gowri krishnan reveals her marriage date

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക