ബിഗ്‌ബോസ് താരം ബഷീറിന്റെ പിറന്നാള്‍ ആഘോഷമാക്കി കുടുംബം; 32ാം പിറന്നാളിന് സര്‍പ്രൈസ് ഒരുക്കി സുഹാനയും മാഷുറയും

Malayalilife
ബിഗ്‌ബോസ് താരം ബഷീറിന്റെ പിറന്നാള്‍ ആഘോഷമാക്കി കുടുംബം; 32ാം പിറന്നാളിന് സര്‍പ്രൈസ് ഒരുക്കി സുഹാനയും മാഷുറയും

ബിഗ്ബോസിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ബഷീര്‍ ബഷി. മോഡലിങിലൂടെയും അവതാരകനായുമൊക്കെ ശ്രദ്ധിക്കപ്പെട്ട താരം ബിഗ്ബോസിലെത്തിയതോടെയാണ് ആരാധകര്‍ക്ക് കൂടുതല്‍ പരിചിതനായത്. ബിഗ്ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെ ശ്രദ്ധിക്കപ്പെട്ട താരവും കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇവരുടെ കുടുംബം. താരത്തിന്റെ രണ്ട് ഭാര്യമാര്‍ക്കും കുട്ടികള്‍ക്കും യൂട്യൂബ് ചാനലുമുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ബഷീറിന്റെ പിറന്നാള്‍. ബഷീറിന്റെ പിറന്നാളും മൂന്നുപേരും ലൈവ് വീഡിയോ ഇട്ടുകൊണ്ടാണ് ആഘോഷിച്ചത്. നിരവധി ആരാധകര്‍ ആണ് ബഷീറിന് ആശംസ നേര്‍ന്നുകൊണ്ട് രംഗത്ത് വരുന്നത്.

രണ്ടു ഭാര്യമാര്‍ക്കും മക്കള്‍ക്കുമൊപ്പമുള്ള ബഷീറിന്റെ പിറന്നാള്‍ ആഘോഷ വീഡിയോ ഇപ്പോള്‍ വൈറല്‍ ആണ്. മഷൂറയാണ് ലൈവ് വീഡിയോ പങ്ക് വച്ചത്. മഷൂറയ്ക്കും സുഹാനയ്ക്കും ഒപ്പം മഷൂറയുടെ കുടുംബവും ഇത്തവണത്തെ പിറന്നാളിന് എത്തിയിരുന്നു.
ഇന്ന് ചെറിയ ആഘോഷം മാത്രമേ ഉള്ളൂവെന്നും അടുത്തദിവസം കിടിലന്‍ ആഘോഷം ഉണ്ടാകും എന്നും മഷൂറ വീഡിയോയിലൂടെ വ്യക്തമാക്കി. 32 ആം പിറന്നാള്‍ ആണ് ബഷീര്‍ ആഘോഷിച്ചത്.

കുടുംബത്തിന് ഒപ്പം ബഷീറിന്റെ സുഹൃത്തുക്കളും ആഘോഷത്തിന് എത്തിയിരുന്നു.ഇത്തവണത്തെ പിറന്നാളിന് മാറ്റുകൂട്ടാന്‍ പുതിയ ബിഎംഡബ്ലൂ കാറും ബഷീര്‍ സ്വന്തം ആക്കിയിട്ടുണ്ട്. പുതിയ വണ്ടിയുടെ എന്‍ട്രിയും ഗ്രാന്‍ഡ് ആഘോഷങ്ങളും അടുത്തദിവസത്തെ വീഡിയോയില്‍ ഉള്‍പ്പെടുത്തും എന്ന സൂചനയാണ് മഷൂറ നല്‍കുന്നത്.32 വയസ്സിലെ ജീവിതം കൊണ്ട് നല്ലതും ചീത്തയും ആയ കാര്യങ്ങള്‍ മനസിലാക്കാന്‍ പഠിച്ചു. ഒപ്പം നില്‍ക്കുന്നവരെ തിരിച്ചറിയാനും, ചതിക്കുന്നവരെ മനസിലാക്കാന്‍ കഴിഞ്ഞതായും ബഷീര്‍ വീഡിയോയിലൂടെ പറയുന്നുണ്ട്. ആരൊക്കെ പരിഹസിച്ചാലും, അവഗണിച്ചാലും, നിങ്ങളെ ടാര്‍ഗെറ്റ് ചെയ്താലും തളരരുത് എന്നും ബഷീര്‍ പറയുന്നു. എന്നും ഈ സന്തോഷം നിലനില്‍ക്കട്ടെ എന്നാണ് വീഡിയോ കണ്ട ആരാധകര്‍ പറയുന്നത്.

bigboss fame basheer bashi celebrates his 32th birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES