Latest News

എന്റെ പെണ്ണ് നോൺ വെജ് കഴിക്കാറില്ല; അവൾക്കൊപ്പം പുറത്തുപോകുമ്പോൾ താനും; ഭാവി വധുവിനെക്കുറിച്ച് ആദ്യമായി പറഞ്ഞ്  അനൂപ് കൃഷ്ണൻ  

Malayalilife
എന്റെ പെണ്ണ് നോൺ വെജ് കഴിക്കാറില്ല; അവൾക്കൊപ്പം പുറത്തുപോകുമ്പോൾ താനും; ഭാവി വധുവിനെക്കുറിച്ച് ആദ്യമായി പറഞ്ഞ്  അനൂപ് കൃഷ്ണൻ  

ബിഗ്‌ബോസ് മലയാളം മൂന്നാം സീസൺ 50ആം ദിവസത്തോടു അടുക്കുകയാണ്.   ഈ ആഴ്ച ആരാകും പുറത്തുപോവുക എന്നതിനെക്കുറിച്ചു പുറത്തു ചർച്ചകൾ നടക്കുന്നതിനിടയിലാണ് വീടിനുള്ളിൽ മത്സരത്തിന് കൂടുതൽ കരുത്തേറുന്നത്.. കഴിഞ്ഞദിവസം അടുക്കളയിൽ വച്ച് സജ്ന ഫിറോസും സന്ധ്യയുമായുള്ള പ്രശ്നമായിരുന്നു പ്രേക്ഷകർ ഏറെ ശ്രദ്ധിച്ച കാര്യം.

അടുക്കളയിൽ എല്ലാവരും തുല്യമായി ജോലി ചെയ്യണം. നിങ്ങൾ എന്നെ ക്യാപ്റ്റനാക്കി നോക്ക് എല്ലാരേയും കൊണ്ട് ഞാൻ പണിയെടുപ്പിക്കും. നിങ്ങളാരേയും ഇങ്ങനെയിരുന്ന് കുശുമ്പ് പറയാൻ അനുവദിക്കില്ല. ചുമ്മ സുഖിച്ചിരുന്ന് ആരും തിന്നത്തില്ല', എന്നായിരുന്നു ഫിറോസ് ഖാൻ വ്യക്തമാക്കിയത്. മാത്രമല്ല മീൻ മുറിക്കുന്നതുമായി ബന്ധപ്പെട്ട് ഫിറോസ് ഖാൻ സന്ധ്യയെ കുറ്റപ്പെടുത്തിയതോടെ സന്ധ്യ ഇമോഷണലാവുകയും ചെയ്തു. ഒപ്പം ഒരിക്കലും ചെയ്തിട്ടില്ലാത്ത ഫിഷ് കട്ടിങ് ചെയ്യാൻ സന്ധ്യ മുന്നിട്ടിറങ്ങുകയും ചെയ്തു. ഈ പ്രശ്നത്തെക്കുറിച്ച് സന്ധ്യയും അനൂപും തമ്മിലുള്ള സംഭാഷണമാണ് വൈറൽ ആകുന്നത്. ആദ്യമായി ബിഗ്‌ബോസിനുള്ളിൽ തന്റെ പ്രണയത്തെ കുറിച്ച് പറയുകയാണ് അനൂപ് കൃഷ്ണൻ.  

"എന്റെ വാല്യൂ എന്നുള്ളത് എന്റേതാണ്. അത് ചെയ്യുമ്പോൾ ഇത്രയും കരയും എന്ന് വിചാരിച്ചതല്ല. എന്റെ ജീവിതത്തിൽ ഞാൻ ഇന്ന് വരെ ഫിഷ് കട്ട് ചെയ്തിട്ടില്ല. കഴിച്ചിട്ടുണ്ട് പണ്ട്, പക്ഷെ ചെയ്തു വന്നപ്പോ ഞാൻ വല്ലാണ്ടായിപോയി. അത്രേയുള്ളൂ സംഭവം. അത് കംപ്ലെയ്ന്റ് ആയി ഞാൻ പറയുകയൊന്നും ചെയ്തില്ല. എന്തിനാ ചേച്ചി ചെയ്യുന്നതെന്ന് സജ്‌ന ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് നാളെ എന്റെ ഡ്യൂട്ടി ചെയ്തില്ലാന്നു പരാതി വരരുത്.

ടാസ്ക്കിന്റെ ഭാഗത്തുനിന്ന് ചെയ്യാൻ ആണെങ്കിലും, ചിലപ്പോ അത് പേഴ്സണൽ എനിക്ക് ഹർട്ട് അടിക്കാം. നാളെ ഒരു സമയത്ത് എന്നെ കിച്ചൺ ക്യാപ്റ്റൻ ആക്കിയാൽ ഞാൻ ചെയ്യില്ലെന്ന് പറഞ്ഞാൽ ഈ ആളുകൾ തന്നെ എനിക്ക് എതിരായേക്കാം. അതുകൊണ്ട് അത് ഫേസ് ചെയ്യാം എന്ന് വിചാരിച്ചിട്ടാണ് കട്ട് ചെയ്തത് എന്ന് പറഞ്ഞു", സന്ധ്യ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞപ്പോഴാണ് തന്റെ ഭാവി വധുവും നോൺ കഴിക്കില്ലെന്ന് അനൂപ് പറയുന്നത്.

'ചേച്ചിക്ക് മീൻ വലിയ പ്രശ്നം ആണെന്ന് കഴിഞ്ഞയാഴ്ച എനിക്ക് മനസ്സിലായിരുന്നു. സ്മെൽ പോലും ചേച്ചിക്ക് പറ്റില്ല എന്ന് മനസിലാകും. കാരണം എന്റെ പെണ്ണ് നോൺ ഒന്നും കഴിക്കാറില്ല. അവൾക്കത് എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെങ്കിൽ പോലും ഞങ്ങൾ ഒരുമിച്ചു പുറത്തുപോകുമ്പോൾ ഞാൻ കഴിച്ചിട്ടുണ്ട്, മിക്കപ്പോഴും കഴിക്കാറില്ല', എന്നും അനൂപ് വ്യക്തമാക്കി. ആദ്യമായിട്ടാണ് അനൂപ് തന്റെ ഭാവി വധുവിനെ കുറിച്ച് വെളിപ്പെടുത്തുന്നത്.   


 
 

anoop krishnan talks about his would be in bigboss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക