നീലക്കുയില്‍ സീരിയലിലെ കസ്തൂരിയായി ഇന്നും പ്രേക്ഷകമനസില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് മലപ്പുറംകാരി സ്നിഷ ചന്ദ്രന്‍. വെളുത്ത സ്നിഷ കറുത്ത മേക്കപ്പിട്ടാണ് നീലക്കുയിലില്‍ കാട്ടിലെ പെണ്‍കുട്ടിയായി അഭിനയിച്ചത്. തമിഴിലെ നീലക്കുയിലിലും കസ്തൂരിയായായത് സ്നിഷ തന്നെയായിരുന്നു. സീരിയല്‍ അവസാനിച്ചത് അടുത്തിടെയാണ്. ഇപ്പോള്‍ സീകേരളത്തിലെ കാര്‍ത്തികദീപം എന്ന പരമ്പരയില്‍ കാര്‍ത്തികയായി തിളങ്ങുകയാണ് താരം. മനോഹരമായ ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ എത്തുന്ന സീരിയലാണ് കാര്‍ത്തികദീപം. കാര്‍ത്തികയും അവളുടെ ജീവിതകഥയും മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു. തൃപ്രയാറിലാണ് കാര്‍ത്തിക ദീപത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നത്. ആദ്യമായിട്ടാണ് ഒരു സീരിയല്‍ ഷൂട്ടിങ്ങ് തൃപ്രയാറില്‍ നടക്കുന്നത്. വളരെ മനോഹരമായ ഗ്രാമമാണ് ഇത്.
ഷൂട്ടിംഗ് ഒക്കെ കാണാന്‍ ധാരാളം നാട്ടുകാരൊക്കെ വരും. സഹതാരങ്ങള്‍ മറ്റു സാങ്കേതിക പ്രവര്‍ത്തകര്‍ എല്ലാവരുമായി നല്ല ചെങ്ങാത്തമാണ്. ഇവിടെ തൃപ്രയാറിലെ ഷൂട്ടിംഗ് ഒരു ഹോമിലി മൂഡില്‍ ആണെന്നും താരം പറഞ്ഞിരുന്നു. കോവിഡ് സാഹചര്യങ്ങള്‍ കാരണം ശ്രദ്ധയോടെയാണ് ഷൂട്ടിങ്ങെല്ലാം. ഷൂട്ടിങ് ആരംഭിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ നായിക സ്‌നിഷയ്ക്ക് പരിക്കേറ്റിരിക്കയാണ് എന്ന വാര്‍ത്തയാണ് എത്തുന്നത്. പരമ്പരയുടെ ലൊക്കേഷനില്‍ വച്ചാണ് താരത്തിന് അപകടമുണ്ടായത്. അഭിനയിച്ചുകൊണ്ടിരിക്കേ കാല്‍ തെറ്റി വീഴുകയായിരുന്നു. പെട്ടെന്ന് തന്നെ വൈദ്യ സഹായം ലഭ്യമാക്കി. എന്നാല്‍ ആശങ്കവേണ്ടെന്നാണ് കഴിഞ്ഞ ദിവസം ലൈവിലെത്തിയ താരം വ്യക്തമാക്കിയത്. തൃപ്രയാറില്‍ ഷൂട്ടിങ് സഥ്ത്ത് തന്നെയാണ്. അവിടെ ഫ്‌ളാറ്റിലാണ് ഇപ്പോള്‍ താരം ഉളളത്. നടുവിനും കാലിനും റസ്റ്റ് പറഞ്ഞിരിക്കുന്നതിനാല്‍ യാത്ര ചെയ്യാനാവില്ല. ഉഴിച്ചിലും മറ്റുമായി ഫ്‌ളാറ്റില്‍ തന്നെയാണ്. താരത്തിന് വളരെ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്നാണ് ആരാധകര്‍ പറയുന്നത്. അടുത്ത എപ്പിസോഡുകളില്‍ താരത്തെ കാണാന്‍ പറ്റില്ലേ എന്നുളള ആശങ്കയും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്.
ലോക്ഡൗണില്‍ വളരയെറെ ദിവസം കുടുംബത്തൊടൊപ്പം ചിലവിടാന്‍ പറ്റിയതിന്റെ സന്തോഷത്തിലാണ് സ്നിഷ. കോവിഡിന്റെ പോസിറ്റീവ് വശം അതാണ്. രണ്ടര മാസത്തോളം വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. പ്രധാനമായും കുക്കിംഗ് തന്നെയായിരുന്നു ഈ സമയത്തെ പ്രധാന വിനോദം. പിന്നെ സിനിമ കാണലും. അച്ഛനും അമ്മയും ചേച്ചിയും ചേട്ടനുമൊക്കെയായി കുറച്ചധികം ദിവസങ്ങള്‍ അടിച്ചുപൊളിച്ചെന്നും താരം വ്യക്തമാക്കുന്നു.
മോഡലിങ്ങിലൂടെയാണ് സ്നിഷ അഭിനയത്തിലേക്ക് എത്തുന്നത്. പഠിക്കുന്ന സമയത്തൊക്കെ എല്ലാത്തിലും നല്ല ആക്ടീവായിരുന്നു. പിന്നീടാണ് അഭിനയത്തിലേക്ക് എത്തുന്നത്. മോഡലിംഗ് ചെയ്തു തുടങ്ങിയ അവസരത്തില്‍ അഭിനയത്തില്‍ ഒരു കൈ നോക്കാമെന്നു വെച്ചു. വീട്ടുകാരണേല്‍ നമ്മുക്ക് എല്ലാവിധ സപ്പോര്‍ട്ടും ആയി കൂടെ ഉണ്ടായിരുന്നു. നടന്‍ പ്രതീഷ് ചേട്ടന്‍ ആണ് ആദ്യ സീരിയലിലെ അവസരത്തെക്കുറിച്ചു പറയുന്നത്. അങ്ങനെ ഓഡിഷന് പോകുന്നതും സെലക്ട് ആകുന്നതും. ആദ്യ സീരിയല്‍ തന്ന വിജയം ധൈര്യം തന്നു. കാര്‍ത്തികദീപവും എല്ലാവരുംകാണണമെന്നും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാകുന്ന പെണ്‍കുട്ടിയാണ് കാര്‍ത്തികയെന്നും സ്നിഷ പറയുന്നു.