ലക്ഷ്മി പ്രമോദിന് പകരം ലക്ഷ്മി പ്രിയ എത്തി; ആനി പുഞ്ചക്കാടനായി ഇനി എത്തുക കറുത്തമുത്തിലൂടെ തിളങ്ങിയ താരം

Malayalilife
 ലക്ഷ്മി പ്രമോദിന് പകരം ലക്ഷ്മി പ്രിയ എത്തി; ആനി പുഞ്ചക്കാടനായി ഇനി എത്തുക കറുത്തമുത്തിലൂടെ തിളങ്ങിയ താരം

ഷ്യാനെറ്റിലെ ഹിറ്റ് സീരിയലാണ് പൗര്‍ണമിതിങ്കള്‍. പൗര്‍ണമിയുടെയും പ്രേമിന്റെയും ദാമ്പത്യവും പ്രണയവും പറയുന്ന സീരിയലില്‍ വില്ലത്തി ആയിട്ടെത്തിയിരുന്നത് നടി ലക്ഷ്മി പ്രമോദാണ്. വളരെ മികച്ച രീതിയിലാണ് സീരിയലിലെ ആനി പുഞ്ചക്കാടനെന്ന വില്ലത്തിയെ ലക്ഷ്മി പ്രമോദ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇടക്കാലത്ത് ലക്ഷ്മിയുടെ ഭര്‍ത്താവിന്റെ സഹോദരന്റെ പ്രണയവഞ്ചനയെ തുടര്‍ന്ന് റംസി എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. 

ലക്ഷ്മിയ്ക്കും ആത്മഹത്യയില്‍ പങ്കുണ്ടെന്നായിരുന്നു റംസിയുടെ കുടുംബംത്തിന്റെ ആരോപണം. സ്ഥിരമായി ഷൂട്ട് ലൊക്കേഷനുകളില്‍ റംസിക്കൊപ്പമായിരുന്നു ലക്ഷ്മി എത്തിയിരുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളും ആയിരുന്നു. റംസിയെ ഗര്‍ഭഛിദ്രത്തിനുള്‍പെടെ പിന്തുണച്ചത് ലക്ഷ്മിയാണെന്നും നടിയെ അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന് ലക്ഷ്മിയും കുടുംബവും ഇപ്പോള്‍ ഒളിവിലാണ്. ഇതോടെ നിരവധി ആരാധകരാണ് ലക്ഷ്മിയെ സീരിയലില്‍ നിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. കുറ്റം ആരോപിക്കപ്പെട്ട ലക്ഷ്മിയെ ഇനി അഭിനയിപ്പിക്കരുതെന്നും പലരും ചാനലിനോട് ആവശ്യപ്പെട്ടിരുന്നു.

പൗര്‍ണമിതിങ്കള്‍, പൂക്കാലം വരവായ് എന്നീ സീരിയലുകളിലായിരുന്നു ലക്ഷ്മി അഭിനയിച്ചിരുന്നത്. ഒരാഴ്ച മുമ്പാണ് ലക്ഷ്മി അവസാനം അഭിനയിച്ച ഭാഗങ്ങള്‍ പൗര്‍ണമിതിങ്കളില്‍ പ്രേക്ഷകര്‍ കണ്ടത്. ഇപ്പോള്‍ ഒളിവിലായ ലക്ഷ്മിക്ക് പകരം പൗര്‍ണമിതിങ്കളില്‍ ആനി പുഞ്ചക്കാടനായി മറ്റൊരു നടി എത്തിയിരിക്കയാണ്. പുതിയതായി എത്തിയ നടിയുടെ പേരും ലക്ഷ്മിയെന്നാണ്. ലക്ഷ്മിപ്രിയ എന്ന താരത്തെ കറുത്തമുത്തിലെ കന്യയായി ഏഷ്യാനെറ്റ് പ്രേക്ഷകര്‍ക്ക് മുമ്പേ പരിചയമുണ്ട്. ലക്ഷ്മി പ്രമോദിന്റെ സ്വദേശമായ കൊല്ലം തന്നെയാണ് ലക്ഷ്മി പ്രിയയുടെയും സ്വദേശം. ഇന്നലെത്തെ എപിസോഡ് മുതലാണ് ലക്ഷ്മി പ്രമോദിന് പകരം ലക്ഷ്മി പ്രിയ എത്തിയത്. ഇനി മുതല്‍ ആനി പുഞ്ചക്കാടന്‍ ഇതാണ് എന്ന സന്ദേശത്തോടെയാണ് ലക്ഷ്മിയെ സീരിയയലില്‍ കാണിച്ചത്.

ഭാഗ്യദേവത എന്ന സീരിയിലിലെ ശിവ കാമിയായും കറുത്തമുത്ത് ആദ്യ ഭാഗത്തിലെ കന്യയായും മലയാളികള്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് ലക്ഷ്മിപ്രിയ.  സൂര്യ ടിവിയിലെ  ഗീതാഞ്ജലി എന്ന സീരിയലിലൂടെയാണ് ലക്ഷ്മി അഭിനയത്തിലേക്ക് എത്തുന്നത്. നെഗറ്റീവ് വേഷങ്ങളില്‍ വളരെ മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന ആളാണ് ലക്ഷ്മി. അതിനാല്‍ തന്നെ ആനി പുഞ്ചക്കാടന്റെ വേഷം ലക്ഷ്മിയുടെ കൈകളില്‍ ഭദ്രമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മികച്ച നര്‍ത്തകിയും മോഡലും കൂടിയാണ് ലക്ഷ്മിപ്രിയ.

actress lekshmipriya joined as annie punchkadan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES