കസ്തൂരിമാനിലെ സിദ്ധുവായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനാണ് സിദ്ധാര്‍ഥ് വേണുഗോപാല്‍. ഏറെ ആരാധകരാണ് സിദ്ധുവിന് ഉണ്ടായിരുന്നത്. എന്നാല്‍ ഇടയ്ക്ക് വച്ച് കസ്തൂരിമാനില്‍ നിന്നും പിന്‍മാറിയ താരം മഴവില്‍ മനോരമയിലെ ഭാഗ്യജാതകത്തില്‍ നായകനായി മാറിയിരുന്നു. അരുണ്‍ ഷേണായി എന്ന കഥാപാത്രത്തെയായിരുന്നു സിദ്ധാര്‍ഥ് അവതരിപ്പിച്ചത്. അവതാരകന്‍ ആയിട്ടാണ് സ്‌ക്രീനില്‍ തുടക്കമെങ്കിലും, അഭിനയമോഹം ഒന്ന് കൊണ്ട് മാത്രമാണ് കുടുംബസദസ്സുകളുടെ പ്രിയ സിദ്ധുവായി ഈ നടന്‍ മാറിയത്.
'സിദ്ധാര്‍ത്ഥിന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതുവരെയും സിദ്ധാര്‍ഥ് വിവാഹം കഴിച്ചിട്ടില്ല. എല്ലാരും ചോദിക്കുന്നു ചേട്ടന്‍ സിംഗിള്‍ അല്ലെയെന്ന്. ഞാന്‍ സിംഗിള്‍ ആണുട്ടോ. ക്രോണിക് ബാച്ചിലര്‍. ആര്‍ക്കെങ്കിലും സീരിയസ് ആയി പ്രൊപ്പോസ് ചെയ്യാന്‍ ഇത്ര ആഗ്രഹമുണ്ടെങ്കില്‍ പ്രൊപോസല്‍സ് വന്നോട്ടെ ..പോന്നോട്ടെ' എന്നാണ് സിദ്ധു രസകരമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം കിടിലന്‍ ചിത്രവും സിദ്ധാര്‍ഥ് പങ്കിട്ടിട്ടുണ്ട്.
ഇപ്പോള്‍ ഒന്ന് രണ്ടു സിനിമകളുടെ തിരക്കിലായ സിദ്ധാര്‍ഥ് അഭിനയത്തിലെ പുതിയ കാര്യങ്ങള്‍ പഠിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളോട് പരമാവധി മര്യാദ പുലര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ചുരുക്കം താരങ്ങളില്‍ ഒരാളാണ്. ക്രോണിക് ബാച്ച്‌ലറായ സിദ്ധാര്‍ത്ഥിന്റെ വിവാഹം ഉടനെയില്ല എന്നാണ് മുന്‍പ് താരം വ്യക്തമാക്കിയത്.