Latest News

ഉപ്പും മുളകിലേക്കും എത്തിയ ഉമ്മച്ചിക്കുട്ടി; മുടിയന്റെ മനസ് കവര്‍ന്ന ഐഷ ഫര്‍സാന ആരെന്നറിഞ്ഞ് ഞെട്ടി ആരാധകര്‍

Malayalilife
ഉപ്പും മുളകിലേക്കും എത്തിയ ഉമ്മച്ചിക്കുട്ടി; മുടിയന്റെ മനസ് കവര്‍ന്ന ഐഷ ഫര്‍സാന ആരെന്നറിഞ്ഞ് ഞെട്ടി ആരാധകര്‍

ഫ്‌ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഏറെ ജനപ്രീതി നേടിയ സീരിയടലാണ് ഉപ്പും മുളകും.  സാധാരണ കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളുടെ മനോഹരമായ അവതരണമാണ് സീരിയലില്‍ പ്രേക്ഷകര്‍ കാണുന്നത്. പാറുക്കുട്ടി കൂടി എത്തിയതോടെ സീരിയല്‍ റേറ്റിങ്ങിലും മുന്നേറി. 1000 എപിസോഡ് വരെ വളരെ വിജയകമായിട്ടായിരുന്നു സീരിയല്‍ മുന്നോട്ട് പോയിരുന്നത്.  എന്നാല്‍ ലച്ചുവിന്റെ വിവാഹം കഴിഞ്ഞ് ജൂഹി സീരിയല്‍ വിട്ടതിന് പിന്നാലെ സീരിയല്‍ റേറ്റിങ്ങിലും പിന്നോക്കം പോയിരുന്നു. ഇതിനെ മറികടക്കാനായി ലച്ചുവിന്റെ മുഖസാദൃശ്യമുള്ള പൂജയെയും അണിയറപ്രവര്‍ത്തകര്‍ സീരിയലിലേക്ക് എത്തിച്ചിരുന്നു. ഇതിനിടയില്‍ ചക്കപ്പഴമെന്ന ഹാസ്യ സീരിയലും ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ആരംഭിച്ച് കഴിഞ്ഞു.

ഉപ്പും മുളകും അഞ്ചുവര്‍ഷമായി പ്രേക്ഷകര്‍ക്ക് മുന്നിലുണ്ട്. ഇതിലെ ഓരോ താരങ്ങളെയും അത്രമേല്‍ മലയാളികള്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. ബാലുവും നീലുവും അവരുടെ മക്കള്‍ ശിവാനിയും കേശുവും മുടിയനുമെല്ലാം മലയാളികളുടെ വീട്ടിലെ കുട്ടിക്കള്‍ തന്നെയാണ്. അല്‍പസ്വല്‍പം പഞ്ചാരയടിയുമായി നടക്കുന്ന മുടിയന് നിരവധി പെണ്‍സുഹൃത്തുക്കളുണ്ട്. പൂജയും അത്തരത്തില്‍ ഒരാളാണ്. ഇപ്പോഴിതാ മുടിയനെതേടി വീട്ടില്‍ എത്തിയിരിക്കയാണ് ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകയായ ഐഷ ഫര്‍സാന. പുതിയ എപിസോഡില്‍ ഫര്‍സാനയുടെ പ്രമോ കണ്ട് ആരാധകര്‍ ഏറെ പ്രതീക്ഷിച്ചിരന്നു. മുടിയനെ ഫോണിലൂടെ മെസേജ് അയച്ച് മയക്കിരിക്കയാണ് ഐഷ എന്ന ഉമ്മച്ചിക്കുട്ടി. ഇതിന് പിന്നാലെ മുടിയനെ കാണാന്‍ ഐഷ മുടിയന്റെ വീട്ടിലുമെത്തിയിരുന്നു എന്നാല്‍ അപ്പോഴാണ് ആ ട്വിസ്റ്റ് പുറത്തായത്.

ആ സുന്ദരിയായി എത്തിയത് മറ്റാരും അല്ല കേശു തന്നെയാണ്. കേശുവും ശിവാനിയും ബാലുവും കൂടി മുടിയനെ പറ്റിക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണ് ഐഷയെ.  ഒടുവില്‍ മാസ്‌ക് മാറ്റുമ്പോഴാണ് കേശുവാണ് ഐഷയെന്ന് നീലുവും മുടിയനും മനസിലാക്കിയത്.  അതേസമയം മുടിയന്റെ മനസ്സിളക്കുന്ന ആ സുന്ദരിക്കുട്ടി ആരെന്ന ആകാംക്ഷയിലാണ് പുതിയ എപ്പിസോഡ് കാണാത്ത പ്രേക്ഷകര്‍. എന്തായാലും കേശുവിന്റെ പുതിയ വേഷപ്പകര്‍ച്ച ഉപ്പും മുളകും ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ കൗതുകം ഉണര്‍ത്തിയിട്ടുണ്ട്. കേശു കലക്കിയെന്നും ആര്‍ക്കും പെട്ടെന്ന് മനസിലാകാത്ത മേക്കോവറായിരുന്നു അവന്റേതെന്നും ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്.

Read more topics: # Uppum Mulakum,# alsabith,# new makeover,# aisha
Uppum Mulakum alsabiths new makeover as aisha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക