സിനിമാ സീരിയല്‍ രംഗത്ത് ശ്രദ്ധേയനാണ് നടന്‍ ശരത്ത് ദാസ്. മഴവില്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഭ്രമണം സീരിയലില്‍ വില്ലനായ രവിശങ്കറായിട്ടാണ് അടുത്തിടെ നടന്‍ തിളങ്ങിയത്. നായക വേഷങ്ങളും നന്‍മ നിറഞ്ഞ വേഷങ്ങളിലും മാത്രം കണ്ടിട്ടിള്ള ശരത്തിന്റെ വേഷപകര്‍ച്ച ആരാധകരെയും അമ്പരപ്പിച്ചിരുന്നു. വെണ്‍മണി കവികളുടെ പിന്മുറക്കാരനാണ് ശരത്ത്. 2006ല്‍ ആണ് അകന്ന ബന്ധു കൂടിയായ മഞ്ജുവിനെ ശരത്ത് വിവാഹം കഴിച്ചത്. മഞ്ജു തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഓഡിയോളജിസ്റ്റാണ്. ശരത്ത് മഞ്ജു ദമ്പതികളുടെ മക്കളായ വേദ ധ്യാന എന്നിവരാണ് മക്കള്‍. ഇപ്പോള്‍ തന്റെ ഭാര്യ ആദ്യമായി ഷൂട്ടിങ് കാണാന്‍ വന്നപ്പോഴുണ്ടായ അനുഭവം പങ്കുവച്ചിരിക്കയാണ്
ഇതൊടൊപ്പം ആദ്യമായി തമ്മില്‍ കണ്ടതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം താരങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. മഞ്ജുവിന്റെ അകന്ന ബന്ധുവാണ് ശരത്ത്. തന്റെ വീടിനു അടുത്താണ് ശരത്തിന്റെ ചെറിയച്ഛന്റെ വീട്. ഞങ്ങളുടെ വീടിനു അടുത്തുള്ള കോളേജില്‍ ഒരു പ്രോഗ്രാമിന് വന്നപ്പോള്‍ ശരതേട്ടന്‍ വീട്ടില്‍ വന്നിട്ടുണ്ട്. മഞ്ജു അന്ന് എട്ടാം ക്ലാസില്‍ ആണ് പഠിച്ചിരുന്നത്.അങ്ങനെ ഒന്ന് രണ്ട് തവണ മാത്രമാണ് കണ്ടിരുന്നത്. തന്റെ കൂട്ടുകാര്‍ക്ക് എല്ലാം ശരത്തേട്ടന്‍ തന്റെ ബന്ധുവാണെന്നു അറിയാമായിരുന്നു. അക്കാലത്തു ചേട്ടന്‍ ഹിറ്റായ സീരിയലുകളില്‍ അഭിനയിക്കുകയായിരുന്നു, അങ്ങനെ കൂട്ടുകാര്‍ ചേട്ടനോട് സീരിയലിന്റെ കഥ അന്വേഷിക്കാന്‍ പറയുമായിരുന്നു. അങ്ങനെ കഥ ചോദിക്കാന്‍ ഞാന്‍ വിളിക്കുമായിരുന്നു.
മഞ്ജു ആദ്യമായി ഷൂട്ടിംഗ് ലൊക്കേഷന്‍ കാണാന്‍ എത്തിയപ്പോള്‍ ഉള്ള അനുഭവം ശരത് പറയുന്നതിങ്ങനെയായിരുന്നു. മഞ്ജു ആദ്യമായി ഒരു ഷൂട്ടിംഗ് കാണാന്‍ വന്നതായിരുന്നു. ഒരു സിനിമയായിരുന്നു അത്. ശരത് ഒരു അമ്പലത്തിലെ പൂജാരി ആയി ആയിരുന്നു അഭിനയിച്ചത്. അതിലെ നായിക അമ്പലക്കുളത്തില്‍ വീഴുമ്പോ ശരത് ചാടി വീണു രക്ഷിക്കുന്ന സീന്‍ ആയിരുന്നു അത്. മഞ്ജു ആദ്യമായി അങ്ങനെ ഷൂട്ടിങ് കാണാന്‍ വന്നപ്പോള്‍ കാണുന്നത് താന്‍ ആ നടിയെ വെള്ളത്തില്‍ നിന്നു കോരിയെടുക്കുന്നതാണ്. അതങ്ങനെ ഒരു മൂന്ന് മണിക്കൂര്‍ ആ സീന്‍ ഷൂട്ട് ചെയ്തുവെന്നും ശരത് പറയുന്നു. അഭിനയത്തിലും ജീവിതത്തിലും ശരത്തിന് ഏറെ സപ്പോര്‍ട്ട് നല്‍കുന്ന ഭാര്യയാണ് മഞ്ജുവെന്ന് ശരത് പറയാറുണ്ട്. ഇടയ്ക്ക് തനിക്കെതിരെ എത്തിയ സൈബര്‍ ട്രോളുകളെക്കുറിച്ച് പറഞ്ഞും നടന്‍ എത്തിയിരുന്നു.