Latest News

രജിത്തിനൊപ്പം ബിഗ് ബോസ് താരം അതിഥിയുടെ അമ്മ; ചിത്രം വൈറൽ

Malayalilife
 രജിത്തിനൊപ്പം ബിഗ് ബോസ് താരം അതിഥിയുടെ അമ്മ;  ചിത്രം വൈറൽ

ബിഗ് ബോസ് സീസണ്‍ 2  വിലൂടെ പ്രേക്ഷക മനസ്സിൽ  ഇടം നേടിയ ഒരാളാണ് രജിത് കുമാർ.  മറ്റാര്‍ക്കും ബിഗ്‌ബോസ് ഹൗസില്‍ അവകാശപെടാനില്ലാത്ത ക്വാളിഫിക്കേഷനുകളായിരുന്നു  അദ്ദേഹത്തിനുളളത്.  സഹപ്രവര്‍ത്തകരും സുഹൃത്തുകളും ബുദ്ധി രാക്ഷസനെന്ന് വിളിക്കുന്ന അദ്ദേഹത്തിന് ഏറെ  പ്രക്ഷക പിന്തുണയായിരുന്നു ലഭിച്ചിരുന്നതും. ബിഗ് ബോസ് സീസണ്‍ 2  വിലൂടെയാണ് രജിത് കുമാറിന്റെ ജീവിതം തന്നെ മാറിമറിഞ്ഞത്.സോഷ്യല്‍ മീഡിയയിസെ വിവാദ നായകന്റെ ഗെയിം പ്ലാനിംഗിന് വിമര്‍ശകര്‍ പോലും കൈയ്യടിച്ചിരുന്നു. നിലവിൽ രജിത്തിന്റെ പേരിലുള്ള  രജിത് ആര്‍മിയും ഇപ്പോൾ സജീവമാണ്.
 
അതേ സമയം  ബിഗ് ബോസിലെ യഥാര്‍ത്ഥ വിജയി രജിത് കുമാറാണെന്നാണ് ഇവർ അവകാശപെട്ടതും. എന്നാൽ അപ്രതീക്ഷിത സംഭവ വികാസങ്ങളെ തുടർന്നാണ് ബിഗ് ബോസില്‍ നിന്നും രജിത് കുമാര്‍ പുറത്താക്കപെട്ടത്.എന്നാൽ ഇപ്പോൾ രജിത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് വൈറലായി മാറുന്നത്.  ഒരു സ്ത്രീയുടെ ഫോട്ടോയും രജിത്തിന്റെ ചിത്രത്തിനൊപ്പം ഉണ്ടായിരുന്നു. അതോടൊപ്പം  ഒരു കുറിപ്പും. 


'പ്രിയപ്പെട്ട സഹോദരാ... ഈ രക്ഷാബന്ധന്‍ ദിനത്തില്‍ നിങ്ങളാണ് ഏറ്റവും മികച്ച സഹോദരനെന്ന്് ഞാന്‍ പറയും. ഈ മുഴുവന്‍ ലോകത്തിന്റെയും അര്‍ഥം നിങ്ങളാണ് മനസിലാക്കിയത്. ഹാപ്പി രക്ഷാബന്ധന്‍' എന്നുമാണ് ചിത്രത്തില്‍ കുറിപ്പ് എഴുതിയത്. അതേ സമയം  രജിത്ത് പറയുന്നത് ഇത് ബിഗ് ബോസ് സീസണ്‍ ഒന്നിലെ അതിഥിയുടെ അമ്മയാണെന്നാണ്.  രജിത്ത് അത് തുറന്ന് പറഞ്ഞിരിക്കുന്നത് ചിത്രത്തിന് ക്യാപ്ഷനായിട്ടായിരുന്നു.  എന്നാൽ ഇതോടെ ഇതോടെ രജിത്തും അതിഥിയുടെ അമ്മയും തമ്മിലുള്ള ബന്ധത്തെ കുറിച്ച്  ചോദ്യമുയർത്തി കൊണ്ട് ആരാധകരും രംഗത്ത് എത്തിയിരിക്കുകയായിരുന്നു.

കൊറോണ കാലമായതിനാൽ തന്നെ  ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയ പേജുകളിലെല്ലാം സജീവ സാന്നിധ്യമാണ്  രജിത്.  ലോക്ഡൗണ്‍ കാലം പുസ്തക വായനയും മറ്റുമൊക്കെയായി ആഘോഷ പൂര്‍ണമാക്കി കൊണ്ടിരിക്കുകയാണ് അദ്ദേഹം.
 

Read more topics: # Rajith kumar new post goes viral
Rajith kumar new post goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക