സമൂഹത്തില്‍ നടക്കുന്ന പ്രധാന സംഭവങ്ങളില്‍ സ്വന്തം അഭിപ്രായങ്ങള്‍ പങ്ക് വക്കാറുള്ള നടനാണ് ഹരിഷ് പേരടി. ഇപ്പോള്‍ മോഷണക്കുറ്റം ചുമത്തി ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടന്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് വിമര്‍ശനം. സിപിഎമ്മിന്റെ വിപ്ലവഗാനം പാരഡി രൂപേണ പാടിയാണ് സര്‍ക്കാരിനെ പരിഹസിച്ചത്
സിപിഎമ്മിന്റെ വിപ്ലവഗാനം പാരഡി രൂപേണ പാടിയാണ് സര്‍ക്കാരിനെ പരിഹസിച്ചത്. പുഷ്പനെ അറിയാമോ എന്ന വരികള്‍ക്ക് പകരം അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മധുവിനെയും പേരുര്‍ക്കട പൊലീസ് അപമാനിച്ച ബിന്ദുവിന്റെയും പേരുകള്‍ ഉള്‍പ്പെടുത്തിയാണ് ഗാനം.
സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തേയും പരിപാടികളില്‍ വേടന് വേദി അനുവദിക്കുന്നതിനേയും ഹരീഷ് പേരടി പരോക്ഷമായി പരിഹസിക്കുന്നു. 'ശങ്കരാടി സാര്‍ പറഞ്ഞതുപോലെ, ഇഇച്ചിരി ഉളുപ്പ്', എന്ന വാക്കുകള്‍ ആവര്‍ത്തിച്ച് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.
വ്യാജ പരാതിയില്‍ മേല്‍ കസ്റ്റഡിയിലെടുത്ത ആനാട് സ്വദേശിനി ബിന്ദുവിനെ മാനസികമായി പീഡിപ്പിച്ചതിന് പേരുര്‍ക്കട പൊലീസ് സ്റ്റേഷനിലെ എസ്‌ഐ പ്രസാദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിന്ദു നല്‍കിയ പരാതിയെ തുടര്‍ന്ന് സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ക്കെതിരെ ഡിജിപി അന്വേഷണം...