Latest News

നീണ്ട കാത്തിരിപ്പിനൊടുവില്‍ അമ്പത് പേരുടെ ലിസ്റ്റില്‍ സെലക്ഷന്‍ കിട്ടി; സന്തോഷം പങ്കുവച്ച്‌ പ്രീത

Malayalilife
നീണ്ട കാത്തിരിപ്പിനൊടുവില്‍ അമ്പത്  പേരുടെ ലിസ്റ്റില്‍ സെലക്ഷന്‍ കിട്ടി; സന്തോഷം പങ്കുവച്ച്‌ പ്രീത

മിനിസ്ക്രീന്‍ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് പ്രീത പ്രദീപ്. നിരവധി സീരിയലുകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. അടുത്തിടെയായിരുന്നു സോഷ്യല്‍ മീഡിയയില്‍  കുട്ടിക്കാല ചിത്രത്തിനൊപ്പം കൊറോണ കാരണം ആരും കല്ല്യാണത്തിന് വിളിക്കുന്നില്ലെന്നും, ഇനിയെപ്പോഴാണ് നല്ലൊരു സദ്യ കഴിക്കാന്‍ കഴിയുക എന്നുമുള്ള സങ്കടം പ്രീത പങ്കുവച്ചത്. എന്നാൽ ഇപ്പോൾ   'നീണ്ട കാത്തിരിപ്പിനൊടുവില്‍ അമ്പത്  പേരുടെ ലിസ്റ്റില്‍ സെലക്ഷന്‍ കിട്ടി' എന്ന ക്യാപ്ഷനോടെയാണ് താരം സദ്യ കഴിക്കുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

മുൻപ്  പപ്പടം പിടിച്ചിരിക്കുന്ന പഴയകാല ചിത്രത്തിനൊപ്പം എന്നും സദ്യ തന്റെ വികാരമാണെന്നും, കൊറോണകാരണം വിവാഹത്തിനും മറ്റും വിളിക്കപ്പെടാത്ത സദ്യപ്രേമിയുടെ ആത്മനൊമ്ബരമാണെന്നും  കുറിച്ചത്. പുതിയ പോസ്റ്റിലും അതുപോലെതന്നെ  പപ്പടം പിടിച്ചിരിക്കുന്ന തന്റെ ചിത്രം പ്രീത പങ്കുവച്ചിട്ടുണ്ട്.

പലരും ചിത്രത്തിന് കൊതിപ്പിക്കല്ലേയെന്നാണ് കമന്റായി നൽകിയിരിക്കുന്നത്. നടി മീരാ കൃഷ്ണന്‍ എനിക്കിനി എപ്പോള്‍ സെലക്ഷന്‍ കിട്ടുമോ ആവോ എന്നാണ്  കമന്റ് ചെയ്തിരിക്കുന്നത്.

Preetha share the new happiness in her life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക