ജീവിതം കരുപ്പിടിപ്പിക്കാന്‍ നാടും വീടും ഉപേക്ഷിച്ച് മറുനാടുകളില്‍ ചേക്കേറിയ മലയാളിമനസ്സിനു കുളിര്‍മഴയായി 'ഓര്‍മപ്പെയ്ത്ത്'. ഗ്രീന്‍ ട്യൂണ്‍സ് മ്യൂസിക്കല്‍സ് പുറത്തിറക്കിയ ഗാനം ഇതിനകം ആസ്വാദകമനസില്‍ ഇടംനേടിക്കഴിഞ്ഞു.
അനില്‍ രവീന്ദ്രന്‍ രചിച്ച ഗൃഹാതുരത്വം തുളുമ്പുന്ന വരികള്‍ക്ക് ഹൃദയസ്പര്‍ശിയായ ഈണം പകര്‍ന്ന് ആലപിച്ചിരിക്കുന്നത് അനുഗൃഹീത ഗായകന്‍ ഉദയ് രാമചന്ദ്രനാണ്. വയലിന്‍-ഓടക്കുഴല്‍ നാദങ്ങളുടെ മധുരം പകര്‍ന്ന് രൂപ രേവതിയും രാജേഷ് ചേര്‍ത്തലയും ഗാനത്തിന് ആസ്വാദ്യതയുടെ പുതിയ തലം സമ്മാനിക്കുന്നു.
നഷ്ടപ്പെട്ടുപോയ ജീവിതഗന്ധിയായ എല്ലാ നിമിഷങ്ങളും തിരിച്ചുകിട്ടിയ ഫീലിംഗ് ആണ് പാട്ടിലൂടെ ലഭിച്ചതെന്നാണ് ഗാനമാസ്വദിച്ചവര്‍ അഭിപ്രായപ്പെടുന്നത്. അര്‍ത്ഥവത്തായ വരികളും അതിനൊത്ത ഈണവുമായി മനസില്‍ ഏറെക്കാലം നിറഞ്ഞുനിന്ന ഗാനങ്ങളുടെ കാലഘട്ടത്തെയാണ് 'ഓര്‍മപ്പെയ്ത്ത്' ഓര്‍മിപ്പിക്കുന്നത്.
ഗാനത്തിന്റെ പ്രോഗ്രാമിങ് നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന്‍ ആനന്ദ് മധുസൂദനനാണ്. ചിത്രീകരണവും എഡിറ്റിങ്ങും എബി രവീന്ദ്ര.