Latest News

നീലക്കുയിലിലെ ആദിയും ഭാര്യയും നടന്‍ വിക്രമും; ഇവര്‍ സുഹൃത്തുക്കളോ ബന്ധുക്കളോ; ചിത്രം വൈറൽ

Malayalilife
നീലക്കുയിലിലെ ആദിയും ഭാര്യയും നടന്‍ വിക്രമും;  ഇവര്‍ സുഹൃത്തുക്കളോ ബന്ധുക്കളോ; ചിത്രം വൈറൽ

ഷ്യാനെറ്റില്‍ അടുത്തിടെ സംപ്രേക്ഷണം അവസാനിച്ച സൂപ്പര്‍ഹിറ്റ് സീരിയലായിരുന്നു നീലക്കുയില്‍. ആദിത്യന്‍ എന്ന പത്രപ്രവര്‍ത്തകന്‍ നേരിടേണ്ടിവന്ന പ്രതിസന്ധികളായിരുന്നു സീരിയലിന്റെ ഇതിവൃത്തം. സീരിയലില്‍ ആദിത്യന്‍ എന്ന നായകനായി എത്തിയത് നടന്‍ നിതിന്‍ ജേക്ക് ജോസഫാണ്.  ഇപ്പോള്‍ നിതിന്‍ പങ്കുവച്ച ഒരു ചിത്രവും കുറിപ്പുമാണ് വൈറലായി മാറുന്നത്. നടന്‍ വിക്രമിനൊപ്പമുള്ള ഒരു ചിത്രമാണ് നിതിന്‍ പങ്കുവച്ചത്.

നിതിന്റെ ഭാര്യ അംഗിതയും ഇരുവര്‍ക്കുമൊപ്പം ചിത്രത്തിലുണ്ട്.  വിക്രത്തിന് പിറന്നാള്‍ ആശംസിച്ച ആദിയുടെ വ്യത്യസ്തമായ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഹാപ്പി ബര്‍ത്ത് ഡേ കെന്നി സര്‍. നല്ലൊരു മനസിനുടമയാണ് ഇദ്ദേഹം. എനിക്ക് മാര്‍ഗദര്‍ശിയായതില്‍ നന്ദി. നീലക്കുയില്‍ ഷൂട്ടിങ്ങിന് മുമ്പ് താങ്കള്‍ പറഞ്ഞത് ഞാനിപ്പോഴും ഓര്‍ക്കുന്നു. ഇതിന് വേണ്ടി പോകുക. നിന്റെ മികച്ചത് നല്‍കുക ഒപ്പം തന്നെ അത് ഒരിക്കലും മറക്കാനാകാത്ത അനുഭവമാക്കി മാറ്റുക എന്നാണ് വിക്രം നിതിനെ ഉപദേശിച്ചത്. ഇത് തന്നെയാണ് ഞാന്‍ അതേപടി അനുസരിച്ചത്. അതിനാല്‍ തന്നെ നീലക്കുയില്‍ പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത സീരിയലായി മാറി. ഒരുപാട് സന്തോഷവും ആയുരാരോഗ്യവും ഉണ്ടാകട്ടെ എന്നും വിക്രത്തിന് ആശംസ നേര്‍ന്ന് നിതിന്‍ കുറിച്ചു.

അതേസമയം വിക്രവും നിതിനും തമ്മില്‍ എന്ത് ബന്ധമെന്നാണ് പ്രേക്ഷകര്‍ തിരക്കുന്നത്. നിതിനും വിക്രവും തമ്മില്‍ ഇത്രയും അടുപ്പം എങ്ങനെ വരാനാണെന്നും സുഹൃത്തുക്കളാണോ അതോ കെന്നടി ജോണ്‍ വിക്ടര്‍ എന്ന വിക്രവും നിതിനും ബന്ധുക്കളാണോ എന്നും പ്രേക്ഷകര്‍ തിരക്കുന്നുണ്ട്.

Neelakuyil Adi and his wife with actor Vikram

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക