1001 നുണകള്‍: ഓഗസ്റ്റ് 18 മുതല്‍ സോണി ലിവില്‍ സ്ട്രീം ചെയ്യും

Malayalilife
topbanner
 1001 നുണകള്‍: ഓഗസ്റ്റ് 18 മുതല്‍ സോണി ലിവില്‍ സ്ട്രീം ചെയ്യും

ഫ്‌ലാറ്റിലെ തീപിടിത്തത്തിന് ശേഷം പോകാണിടമില്ലാത്ത ദമ്പതികള്‍ തങ്ങളുടെ സുഹൃത്തായ വിനയ്യുടെ വീട്ടില്‍ അഭയം തേടുന്നു. ഒന്നു രണ്ടു ദിവസം കൂടി തങ്ങി വിവാഹ വാര്‍ഷികം ആഘോഷിച്ചു മടങ്ങാന്‍ വിനയ് അവരെ നിര്‍ബന്ധിക്കുന്നു. വിനയ്ക്കും മറ്റു സുഹൃത്തുക്കളോടുമൊപ്പം അവര്‍ തങ്ങളുടെ പത്താം വിവാഹവാര്‍ഷികം ആഘോഷിക്കുന്നു. പക്ഷേ ഒരു ഡേയര്‍ ഗെയിം കളിക്കുന്നത്തിലൂടെ  ജീവിതത്തിലെ പറയാരഹസ്യങ്ങളും നുണകളും തങ്ങളുടെ ബന്ധത്തെ ശിഥിലമാക്കുന്ന ഒരു വഴിത്തിരിവായി ആ രാത്രി മാറുന്നു.

സലിം അഹമ്മദ് നിര്‍മ്മിച്ച 1001 നുണകള്‍ (ആയിരത്തൊന്ന് നുണകള്‍) സംവിധാനം ചെയ്തത് താമര്‍ കെ.വിയാണ്, രചന നിര്‍വഹിച്ചത് താമറും ഹാഷിം സുലൈമാനും ചേര്‍ന്നാണ്. ഛായാഗ്രാഹകനായി ജിതിന്‍ സ്റ്റാന്‍സിലാസും സംഗീതസംവിധായകരായി നേഹ നായരും യക്സനും, ഫിലിം എഡിറ്ററായി നിഷാദ് യൂസഫും ചിത്രത്തിന്റെ അണിയറയില്‍ ഭാഗമാകുന്നു. വിഷ്ണു അഗസ്ത്യ, രമ്യ സുരേഷ്, ഷംല ഹംസ, നിനിന്‍ കാസിം, ജിന്‍സ് ഷാന്‍, നൗഫല്‍ റഹ്മാന്‍, വിദ്യാ വിജയ്കുമാര്‍, സൂരജ് കെ നമ്പ്യാര്‍, രശ്മി കെ നായര്‍, സുധീഷ് കോശി, സജിന്‍ അലി, സുധീഷ് സ്‌കറിയ, അനുഷ ശ്യാം തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

പരസ്പരം അറിയാത്ത രഹസ്യങ്ങളാല്‍ പരീക്ഷിക്കപ്പെടുന്ന ഒരു സൗഹൃദങ്ങളുടെ കഥയായിരിക്കും 1001 നുണകള്‍ എന്നാണ് സംവിധായകന്‍ താമര്‍ കെ.വി പറയുന്നത്. കാണുന്നതെല്ലാം സത്യമായിരിക്കണമെന്നില്ലെന്നും അടഞ്ഞ വാതിലുകള്‍ക്കപ്പുറത്ത് നമുക്ക് മനസ്സിലാക്കാന്‍ കഴിയാത്ത പലതും സംഭവിക്കുന്നുണ്ടെന്നും ഈ സിനിമ നമ്മെ ഓര്‍മപ്പെടുത്തും. അപ്രതീക്ഷിതമായ വെളിപ്പെടുത്തലുകളും വേദനപ്പെടുത്തുന്ന സംഭവങ്ങളും ട്വിസ്റ്റുകളുമെല്ലാം ഈ സിനിമയിലുണ്ടാവും. വീണ്ടും വീണ്ടും കാണാന്‍ അത് നമ്മെ പ്രേരിപ്പിക്കും. സോണി ലൈവിലൂടെ വലിയൊരു വിഭാഗം പ്രേക്ഷകരുടെ മുന്നിലേക്ക് ഈ സിനിമയെത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ട്രെയിലര്‍ ലിങ്ക്: https://youtu.be/q7Hx3LjAasE

Read more topics: # 1001 നുണകള്‍
Malayalam Film 1001 Nunakal sony live

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES