Latest News

ഡയറ്റ് തുടങ്ങി ഏതാനും ആഴ്ച ആയപ്പോൾ ശരീരഭാരം കുറഞ്ഞ് തുടങ്ങി; 105 കിലോയിൽ നിന്ന് 75 കിലോയിലേക്കാണ് എത്തിയത്: അശ്വതി

Malayalilife
ഡയറ്റ് തുടങ്ങി ഏതാനും ആഴ്ച ആയപ്പോൾ ശരീരഭാരം കുറഞ്ഞ് തുടങ്ങി;  105 കിലോയിൽ നിന്ന് 75 കിലോയിലേക്കാണ് എത്തിയത്: അശ്വതി

ല്‍ഫോന്‍സാമ്മ എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് അശ്വതി. തുടർന്ന് നിരവധി സീരിയലുകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. വില്ലത്തിയുടെ റോളിലും അശ്വതി തിളങ്ങിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ അശ്വതി പങ്കുവയ്ക്കുന്ന കുറിപ്പുകൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. താരത്തിന് ഏറെ ആരാധകരാണ് ഇന്നും സീരിയൽ വിട്ടെങ്കിലും ഉള്ളത്. 

എന്നാൽ കരുണയുടെ മുഖമായി അൽഫോൻസാമ്മ പരമ്പരയിൽ എത്തിയ അശ്വതിയെ  കുങ്കുമപ്പൂവിൽ അമല എന്ന കൊടും വില്ലത്തിയായി പ്രേക്ഷകർ കണ്ടിരുന്നു.  തന്റെതായ അഭിനയ ശൈലിയിലൂടെ രണ്ട് കഥാപാത്രങ്ങളെയും  മികച്ചതാക്കാൻ അശ്വതിക്കായി. അഭിനയത്തിൽ നിന്ന്  കുറച്ചുനാളുകളായി വിട്ടുനിന്ന താരത്തിന്റെ വിശേഷമെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്.  മെലിഞ്ഞൊതുങ്ങിയ രൂപത്തിൽ ഇപ്പോൾ അശ്വതിയെ  കണ്ട ആരാധകർ  അമ്പരപ്പിലാണ്.  അശ്വതി 105 കിലോയിൽ നിന്ന് 75 കിലോയിലേക്കാണ് എത്തിയത്. എന്നാൽ ഇപ്പോൾ  ഡയറ്റിനെക്കുറി അശ്വതി പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

2019 ഒക്ടോബറിലാണ് ഡയറ്റ് തുടങ്ങുന്നത്. ഡയറ്റ് തുടങ്ങി ഏതാനും ആഴ്ച ആയപ്പോൾ തന്നെ ഭാരം കുറയാൻ തുടങ്ങി. അതോടെ ഉത്സാഹമായി. 2020 ഒക്ടോബർ ആയപ്പോഴേക്കും ശരീരഭാരം 75 കിലോയിലെത്തി. പണ്ട് ഡ്രസ്സ് സൈസ് 4 എക്സ്എൽ ഒക്കെയായിരുന്നു. ഇപ്പോൾ ലാർജ് മതി. ഇഷ്ടമുള്ള ഡ്രസ്സൊന്നും സൈസ് ശരിയായി കിട്ടുന്നില്ലെന്നു പറഞ്ഞ് കരഞ്ഞിട്ടുണ്ട് പണ്ട്. എന്നാലും വണ്ണം കുറയ്ക്കാൻ മെനക്കെടില്ലായിരുന്നു. അത്ര ഇഷ്ടപ്പെടുന്ന ഡ്രസ്സ്, ചെറുതാണെങ്കിലും വെറുതെ വാങ്ങിവച്ചിരുന്നു മുൻപ്. അതൊക്കെ ഇപ്പോഴാണ് ഇടാൻ പറ്റിയത്.

Kumkumapoovu serial fame aswathy weight loss

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക