ഫ്രോക്കില്‍ അതീവ സുന്ദരിയായി ജൂഹി; ഫോളേവേഴ്‌സ് കുറഞ്ഞത് കൊണ്ടാണോ ഇപ്പോള്‍ തിരികേ എത്തിയതെന്ന ചോദ്യവുമായി ആരാധകര്‍

Malayalilife
ഫ്രോക്കില്‍ അതീവ സുന്ദരിയായി ജൂഹി; ഫോളേവേഴ്‌സ് കുറഞ്ഞത് കൊണ്ടാണോ ഇപ്പോള്‍ തിരികേ എത്തിയതെന്ന ചോദ്യവുമായി ആരാധകര്‍

വ്യത്യസ്തമായ അവതരണവും പ്രേക്ഷകപ്രീതിയും നേടിയ സീരിയലാണ് ഉപ്പും മുളകും. സാധാരണ സീരിയലുകളില്‍ നിന്നും വ്യത്യസ്തമായത് കൊണ്ട് തന്നെ ഉപ്പും മുളകും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.  ബാലചന്ദ്രന്‍ തമ്പിയും നീലുവും അഞ്ചുമക്കളുമാണ് സീരിയലിന്റെ ഹൈലൈറ്റ്. ഇടയ്ക്ക് വച്ച് പാറുക്കുട്ടി എത്തിയതോടെ സീരിയല്‍ റേറ്റിങ്ങില്‍ മുന്നേറുകയായിരുന്നു. സീരിയലിലെ ലച്ചുവിന്റെ വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ വിവാഹത്തോടെ സീരിയലില്‍ നിന്നും ജൂഹി പിന്മാറി. അഭിനയത്തിനിടെ വിട്ടുപോയ പഠനത്തിന് വേണ്ടിയാണ് താരം പോയത്. പിന്നാലെ തന്റെ യൂട്യൂബ് ചാനലുമായും ജൂഹി തിരിച്ചെത്തിയിരുന്നു. ജൂഹി സീരിയലില്‍ നിന്നും പിന്മാറിയതിന്റെ നിരാശയിലായിരുന്ന ആരാധകര്‍ ലച്ചു സീരിയലിലേക്ക് തിരിച്ചുവരണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലച്ചു എത്തിയില്ലെങ്കിലും  ലെച്ചുവിനോട് അപാര മുഖസാദൃശ്യമുള്ള പൂജ പരമ്പരയിലേക്ക് എത്തിയിരുന്നു.

ഇടയ്ക്ക് വച്ച് ഡോക്ടര്‍ റോവിനും ലച്ചുവും തമ്മിലുള്ള പ്രണയവും ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ജൂഹി റുസ്തഗി വിവാഹിതയാകാന്‍ ഒരുങ്ങുന്നതായൊക്കെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ജൂഹി വാര്‍ത്തകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. പിന്നാലെ താരത്തെ സംബന്ധിച്ച വ്യാജ വാര്‍ത്ത പ്രചരിച്ചതും അതിനെതിരെ താരമെത്തിയതുമൊക്കെ വാര്‍ത്താ കോളങ്ങളില്‍ ഇടം നേടിയിരുന്നു. പിന്നീട് പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ജൂഹി മാറിനിന്നത്. തന്റെ അപ്ഡേറ്റുകളൊന്നും ജൂഹി പങ്കുവെക്കാറുണ്ടായിരുന്നില്ല. ലോക്ഡൗണിനിടെ ഏപ്രിലിലാണ് ജൂഹി അവസാനമായി സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. താന്‍ തിരിച്ചെത്തിയ വിവരം പങ്കുവച്ചുള്ള ജൂഹിയുടെ പുതിയ പോസ്റ്റ് രണ്ടു ദിവസം മുമ്പാണ് എത്തിയത്. 

ഷൂട്ട് മോഡിലേക്ക് തിരികെയെത്തുകയാണെന്ന് കുറിച്ചുകൊണ്ടാണ് ജൂഹി റുസ്തഗി തന്റെ ചിത്രം പങ്കുവെച്ചത്. വര്‍ക്കിലേക്ക് തിരികെ എത്തി, ഷൂട്ട് മൂഡ് തുടങ്ങി ഹാഷ് റ്റാഗുകള്‍ നല്‍കി കൊണ്ട് പങ്കിട്ട ചിത്രം വൈറല്‍ ആയി. ഇതിനു പിന്നാലെ ഫ്രോക്കില്‍ അതീവ സുന്ദരിയായി എത്തിയ ജൂഹിയുടെ പുതിയ ചിത്രം വൈറല്‍ ആകുകയാണ്. 773 K ഫോളോവേഴ്സാണ് താരത്തിന് ഇന്‍സ്റ്റയില്‍ ഉളളത്. ലവ് റിയാക്ഷന്‍ നല്‍കിക്കൊണ്ടും വിവിധ കമന്റുകള്‍ നല്കികൊണ്ടുമാണ് ജൂഹിയുടെ വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.

പുതിയ ചിത്രത്തിലും, പഴയ ആവശ്യം തന്നെയാണ് കമന്റുകളിലൂടെ ആരാധകര്‍ പങ്ക് വയ്ക്കുന്നത്. ഉപ്പും മുളകിലേക്കും എന്ന് എത്തുമെന്ന ആരാധകരുടെ ചോദ്യത്തിന് ജൂഹി മറുപടി നല്‍കിയിട്ടില്ല. അതേസമയം 776K ഫോളോവേഴ്‌സ് മുന്‍പുണ്ടായിരുന്ന ജൂഹിക്ക് 773K ഫോളോവേഴ്സാണ് ഇപ്പോഴുള്ളത്. അതുകൊണ്ടാണോ ഇപ്പോള്‍ വീണ്ടും സജീവം ആകാനുള്ള തീരുമാനം എടുത്തതെന്നും ആരാധകര്‍ക്ക് സംശയമുണ്ട്.

Read more topics: # Juhi Rustagi,# instagram
Juhi Rustagi shares new pic in instagram

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES