Latest News

ശോഭനയുടെ നാഗവല്ലിക്ക് ശബ്ദമേകിയത് ദുര്‍ഗ; കുറിപ്പുമായി ദയ അശ്വതി

Malayalilife
ശോഭനയുടെ നാഗവല്ലിക്ക് ശബ്ദമേകിയത് ദുര്‍ഗ; കുറിപ്പുമായി ദയ അശ്വതി

സിനിമാ  പ്രേമികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. വന്‍താരനിരയാണ് ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിനായി അണിനിരന്നത്. മികച്ച അഭിനയമായിരുന്നു ശോഭനയും സുരേഷ് ഗോപിയും മോഹന്‍ലാലുമെല്ലാം  കാഴ്ച വെച്ചത്. ശോഭനയുടെ കരിയറിലെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നായി ചിത്രത്തിലെ  നാഗവല്ലി മാറിക്കഴിഞ്ഞിരുന്നു. 

ഗംഗയ്ക്ക് ശബ്ദം നല്‍കിയത് ഡബ്ബിങ് ആർട്ടിസ്റ്റ്  ഭാഗ്യലക്ഷ്മിയായിരുന്നു എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. അതേക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരം വര്‍ഷങ്ങള്‍ക്ക് ശേഷമായാണ്  പുറത്തുവന്നത്.
ഗംഗ നാഗവല്ലിയായി മാറുമ്പോഴുള്ള ശബ്ദം ദുര്‍ഗയുടേതാണെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നത്  എന്നാൽ ഇപ്പോൾ ദുര്‍ഗ ചേച്ചിയെ തനിക്കേറെ ഇഷ്ടമാണെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് ദയ അശ്വതി ഇപ്പോള്‍.  ദയ തന്റെ ഇഷ്ടത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തുറന്നുപറഞ്ഞത്.

ഇത് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ദുര്‍ഗ ചേച്ചി, 5000 സിനികളിലേറെ ശബ്ദം നൽകിയ ഈ ചേച്ചിയാണ് മണിച്ചിത്രത്താഴ് എന്ന മലയാള സിനിമയിൽ നാഗവല്ലി എന്ന കഥാപാത്രത്തിന് ശബ്ദം കൊടുത്തത്. പക്ഷെ ഈ സിനിമയുടെ അംഗീകാരം ഇവർക്ക് കിട്ടാൻ 23 വർഷത്തിലേറെയധികം വന്നുവെന്ന് ദയ അശ്വതിയുടെ പോസ്റ്റില്‍ പറയുന്നു. ഇതാണ് പറയുന്നത് സത്യം എന്നത് മൂടി മറച്ചുവെക്കാനുള്ളതല്ല. കാലം തെളിയിക്കുമെന്ന്, എന്നിട്ടും എന്ത് വിനയത്തോടും എളിമയോടും കൂടിയുള്ള സംസാരമാണ് ദുർഗ്ഗ ചേച്ചിയുടേത്. ദുർഗ്ഗചേച്ചി ഒത്തിരിയിഷ്ടമെന്നായിരുന്നു ദയ അശ്വതി കുറിച്ചത്. 

Read more topics: # Daya aswathy facebook post
Daya aswathy facebook post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക