Latest News

നടി ശ്രീകലയുടെ വീട്ടില്‍ മോഷണം; 15 പവന്‍ സ്വര്‍ണം കവര്‍ന്നു

Malayalilife
നടി ശ്രീകലയുടെ വീട്ടില്‍ മോഷണം; 15 പവന്‍ സ്വര്‍ണം കവര്‍ന്നു

ന്റെ മനസപുത്രി എന്ന പരമ്പരയിലൂടെ  മലയാളികള്‍ക്ക് സുപരിചിതയായ മിനിസ്‌ക്രീന്‍ താരം ശ്രീകല ശശിധരന്റെ വീട്ടില്‍ മോഷണം. കണ്ണൂര്‍ ചെറുകുന്നിലെ നടിയുടെ വീട്ടില്‍ നടന്ന മോഷണത്തില്‍ 15 പവന്‍ സ്വര്‍ണം ആണ് കുടുംബത്തിന് നഷ്‌ടമായത്‌.  വീടിന്റെ പിന്‍വാതില്‍ പട്ടാപ്പകല്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കയറിയത്. ഭര്‍ത്താവും സോഫ്‌റ്റ്വെയര്‍ എഞ്ചിനിയറുമായ വിപിനും മകനും ഒപ്പം ശ്രീകല യുകെയില്‍ ആയിരുന്നപ്പോഴാണ് മോഷണം നടന്നിരുന്നത്.

 കോവിഡിനെ തുടര്‍ന്ന് നാട്ടില്‍ ശ്രീകലയും കുടുംബവും എത്തിയിരുന്നു.  നടിയും കുടുംബവും നാട്ടില്‍ കുറച്ചുനാള്‍ മുമ്പ് എത്തിയെങ്കിലും ചെറുകുന്നിലെ വീട്ടില്‍ മോഷണം നടന്നകാര്യം അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം ബോധ്യമായത്. തുടര്‍ന്ന് പോലീസില്‍ പരാതി നൽകുകയും ചെയ്തു. 15 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന് പരാതിയിലുണ്ട്. പൊലീസും വിരല്‍ അടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കവര്‍ച്ചയില്‍ ശ്രീകലയുടെ വീടുമായി അടുപ്പമുള്ളവര്‍ക്ക്  പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. വീടുമായി അടുപ്പമുള്ളവരുടെ മൊഴി ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികള്‍ വൈകാതെ പിടിയിലാകുമെന്നുമാണ് പൊലീസ് പറയുന്നത്.

Read more topics: # Actress sreekala home theft
Actress sreekala home theft

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക