Latest News

ആദ്യ ഭർത്താവിൻ്റെ കൂട്ടുകാരനെയാണ് രണ്ടാമത് വിവാഹം കഴിച്ചത്; വെളിപ്പെടുത്തലുമായി നടി സിന്ധു ജേക്കബ്

Malayalilife
ആദ്യ ഭർത്താവിൻ്റെ കൂട്ടുകാരനെയാണ്  രണ്ടാമത് വിവാഹം കഴിച്ചത്; വെളിപ്പെടുത്തലുമായി നടി സിന്ധു ജേക്കബ്

രുകാലത്തും ദൂരദർശൻ പ്രേമികൾക്ക് മറക്കാൻ സാധിക്കാത്ത  ഒരു പരമ്പരയാണ് മാനസി. പരമ്പരയിൽ നായികയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് സിന്ധു ജേക്കബ്. മലയാള സിനിമ സീരിയൽ മേഖലയിലൂടെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ കൊണ്ട് താരത്തിന് പ്രേക്ഷകരുടെ മനസ്സിൽ ഒരു ഇടം നേടാനും സാധിച്ചു.  നിലവിൽ സീരിയലുകളിൽ സജീവമല്ലാത്ത താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ച് ആർക്കും അധികം ഒന്നും തന്നെ അറിയില്ല. എന്നാൽ ഇപ്പോൾ മാസങ്ങള്‍ക്ക് മുന്‍പ് എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിലൂടെയാണ് സിന്ധു തന്റെ രണ്ടാം വിവാഹത്തെ കുറിച്ച് ഒക്കെ തുറന്ന് പറഞ്ഞിരിക്കുന്നത്.

 അതേസമയം ഭര്‍ത്താവുമായിട്ടുള്ള പ്രണയത്തെ കുറിച്ചുള്ള ചോദ്യമുയർന്നപ്പോൾ സിന്ധു അതൊരു വലിയ കഥയാണെന്നാണ് തുറന്ന് പറഞ്ഞത്. കൂടാതെ  ആദ്യ ഭര്‍ത്താവിനെ കുറിച്ചും അദ്ദേഹത്തിന്റെ വിയോഗത്തെ കുറിച്ചുമൊക്കെ സിന്ധു തുറന്ന് പറയുകയാണ്. രണ്ടാമത്തെ ഭര്‍ത്താവായി   ഭര്‍ത്താവിന്റെ കൂട്ടുകാരന്‍  വന്നതിനെ കുറിച്ചും നടി വെളിപ്പെടുത്തിയിരിക്കുകയാണ്.

എന്റെ ആദ്യ ഭര്‍ത്താവ് മരിച്ചു പോയതാണ്. ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നു ഈ പുള്ളി. എപ്പോഴും അദ്ദേഹത്തിന്റെ കൂടെ വരികയും കാണുകയുമൊക്കെ ചെയ്തിരുന്നു. ശരിക്കും പറഞ്ഞാല്‍ പ്രേമം എന്ന് പറയാന്‍ പറ്റിില്ല. എനിക്ക് വലിയൊരു സഹായമായിരുന്നു. അങ്ങനെ ഹെല്‍പ്പ് ചെയ്തു ചെയ്തു ഒപ്പം കൂടി. ഇന്ന വ്യക്തിക്ക് ഇയാള്‍ എന്നുണ്ടല്ലോ അതേപോലെയാണ് തങ്ങളുടെ ബന്ധം. പക്ഷേ എന്റെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഈ ബന്ധത്തിനെതിര് ആയിരുന്നുവെങ്കിലും പക്ഷെ ഈ പുള്ളി വന്നു സോപ്പിട്ട് എല്ലാവരും ആയി നല്ല ബന്ധം ആണ് ഇപ്പോള്‍.

ഇടയ്ക്ക് പരിപാടിയില്‍ അതിഥിയായി സിന്ധുവിന്റെ ഭര്‍ത്താവ് ശിവസൂര്യയെ തന്നെ കൊണ്ട് വന്നിരുന്നു. സഹായിക്കാന്‍ ഒരാള്‍ വരും. പക്ഷേ അദ്ദേഹം ചതിക്കും എന്ന് ഇന്‍ട്രോ കൊടുത്താണ് ലൈവില്‍ ശിവസൂര്യ എത്തുന്നത്. സിന്ധുവിന് എംജിയ്‌ക്കൊപ്പം ഇരുന്ന് പരിപാടിയില്‍ പങ്കെടുക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. അത് സാധിച്ചു. പിന്നെ അവരുടെ ആഗ്രഹങ്ങളൊക്കെ സഫലമാക്കാറുണ്ടെന്നും ശിവസൂര്യ പറയുന്നു.

ശരിയാണ് ഞങ്ങളിപ്പോള്‍ ജീവിതം വളരെയധികം എന്‍ജോയ് ചെയ്യുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ വളരെ ഹാപ്പി ആണെന്നും സിന്ധു സൂചിപ്പിച്ചു. നമുക്ക് വേണ്ടത് മനസമാധാനമാണ്. ഉള്ളത് വെച്ച് ജീവിക്കുക. എന്ന് ആശംസയാണ് എംജി ശ്രീകുമാര്‍ പങ്കുവെച്ചത്. ഇതിനിടെ നടി ഷീലയെയും മധുവിനെയും അവതരിപ്പിച്ച് താരദമ്പതിമാര്‍ കൈയടി വാങ്ങിയിരുന്നു. കൊറോണയ്ക്ക് തൊട്ട് മുന്‍പ് ഡല്‍ഹിയില്‍ വെച്ചാണ് ഷീലമ്മയെ കണ്ടതിനെ കുറിച്ച് എംജി പങ്കുവെച്ചിരുന്നു. ഇപ്പോഴും ഭയങ്കര ആക്ടീവാണ്.

ഒരു ഹോട്ടലിലാണ് എല്ലാവരും താമസിക്കുന്നത്. എന്റെ വൈഫിന് ഇവരുടെ കൂടെ ഒരു ദിവസത്തെ ഷോപ്പിങ് കഴിഞ്ഞപ്പോള്‍ തന്നെ മതിയായി. കാരണം കാലത്ത് എഴുന്നേറ്റ് എട്ട് മണിക്ക് പോയി രാത്രി പത്ത് മണി വരെ ഷോപ്പിങ്ങിന് പോകും. ഒരു ആരോഗ്യ പ്രശ്‌നവുമില്ല. വെയില്‍ ആണെങ്കില്‍ പോലും എവിടെയൊക്കെ കടയില്‍ കയറാമോ അവിടെ ഒക്കെ കേറി വാങ്ങും. അവരുടെ കൂടെ പോയാല്‍ നിനക്ക് വയ്യാതെ ആവുമെന്ന് ഞാനും ഭാര്യയോട് പറഞ്ഞ് കൊടുത്തു. അത്രയും ആക്ടീവ് ആണ് ഷീലാമ്മയെന്നും എംജി പറയുന്നു.

 

Actress Sindhu jacob words about second marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക