മലയാള സീരിയല്‍ രംഗത്തെ ഞെട്ടിച്ച വേര്‍പാടായിരുന്നു നടി രഞ്ജുഷയുടെ മരണം. ആദ്യ വിവാഹം വേര്‍പെടുത്തിയതായിരുന്നുവെങ്കിലും അതില്‍ ജനിച്ച മകളെ പൊന്നുപോലെയായിരുന്നു രഞ്ജുഷയും മാതാപിതാക്കളും നോക്കിയിരുന്നത്. മാത്രമല്ല, സ്വന്തമായി ബിസിനസും രണ്ടു വീടുകളും ഭൂസ്വത്തുക്കളും ഉണ്ടായിരുന്ന രഞ്ജുഷ ആത്മഹത്യ ചെയ്യാന്‍ മാത്രം എന്തായിരുന്നു പ്രശ്‌നം എന്നായിരുന്നു ആര്‍ക്കും അറിയാതിരുന്നത്.
ആദ്യ വിവാഹബന്ധം മുന്നോട്ടു പോകില്ലെന്ന് മനസിലായപ്പോള്‍ ആ ജീവിതത്തില്‍ നിന്നും ധീരമായി ഇറങ്ങിവന്ന രഞ്ജുഷ മകളെ നോക്കുവാനുള്ള കഠിനാധ്വാനത്തിനിടെയാണ് മിസ്സിസ്സ് ഹിറ്റ്ലര്‍ എന്ന പരമ്പരയിലേക്ക് രഞ്ജുഷ അഭിനയിക്കാന്‍ എത്തുന്നത്. അതിന്റെ സംവിധായകനായിരുന്നു മനോജ്. അതില്‍ വില്ലത്തിയായിട്ടായിരുന്നു രഞ്ജുഷ അഭിനയിച്ചിരുന്നത്. രണ്ടര വര്‍ഷത്തോളം നീണ്ട ആ പരമ്പരയ്ക്കിടെയാണ് മനോജും രഞ്ജുഷയും പ്രണയത്തിലായത്. അതോടെയാണ് കൊച്ചിയില്‍ നിന്നും യാത്ര ചെയ്ത് തിരുവനന്തപുരത്തെത്തിയ രഞ്ജുഷ ശ്രീകാര്യത്ത് ഫ്ളാറ്റെടുത്ത് താമസവും തുടങ്ങിയത്. രഞ്ജുഷ തനിച്ചാണ് ഫ്ളാറ്റില്‍ താമസിച്ചിരുന്നതെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്.
അന്നൊക്കെ രഞ്ജുഷയുടെ ഗാര്‍ഡിയന്‍ റോളിലായിരുന്നു മനോജ് രഞ്ജുഷയുടെ വീട്ടുകാരുമായി സംസാരിച്ചിരുന്നത്. രഞ്ജുഷയുടെ ഫ്ളാറ്റില്‍ നിന്നും മൂന്നാലു കിലോമീറ്റര്‍ അകലെ താനുണ്ടെന്നും എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കില്‍ രഞ്ജുഷയുടെ ഒരു ഫോണ്‍ കോള്‍ മതി തനിക്കവിടെ ഓടിയെത്താനെന്നുമൊക്കെ രഞ്ജുഷയുടെ വീട്ടുകാരോട് മനോജ് പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ ഒരുമിച്ചാണ് താമസമെന്ന് ഒരിക്കല്‍ പോലും വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. രഞ്ജുഷയുടെ വീട്ടുകാരെ പറ്റിച്ചതു പോലെ തന്നെ രഞ്ജുഷയേയും മനോജ് കബളിപ്പിച്ചുവെന്നാണ് ഇപ്പോള്‍ വീട്ടുകാര്‍ പറയുന്നത്.രഞ്ജുഷയുടെ ഏക മകളുടെയും വീട്ടുകാരുടെയും ഇപ്പോളിത്തെ അവസ്ഥ വീഡിയോയിലൂടെയാണ് പുറത്ത് വന്നത്.
ഭാര്യയുമായി അകല്‍ച്ചയിലാണ് മനോജ് എന്നാണ് പൊതുവെ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ രണ്ടു മക്കളുടെ പിറന്നാളും വിശേഷങ്ങളും ആഘോഷങ്ങളും മുടങ്ങാതെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്ന മനോജ് ഭാര്യയുമായി അകല്‍ച്ച യിലാണെന്നാണ് രഞ്ജുഷയും വിശ്വസിച്ചത്. ഇതു പലപ്പോഴും ഇവര്‍ക്കിടയില്‍ കരടായി മാറുകയും ചെയ്തിരുന്നു. അതിനിടെയാണ് മിസ്സിസ്സ് ഹിറ്റ്‌ലര്‍ തീര്‍ന്നപ്പോള്‍ മനോജ് പുതിയ പരമ്പര ഏറ്റെടുത്തത്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന സുധാമണി സൂപ്പറാ എന്ന പരമ്പരയായിരുന്നു അത്. അതിന്റെ പ്രൊഡ്യൂസേഴ്‌സില്‍ ഒരാളായി രഞ്ജുഷയും എത്തി. പണം മുടക്കുകയും ചെയ്തു.
രഞ്ജുഷ പലപ്പോഴും വീട്ടിലെത്തിയില്‍ മുകള്‍ നിലയില്‍ പോയി നിര്‍ത്താതെ ഫോണില്‍ സംസാരിക്കുമായിരുന്നു. അതെല്ലാം മനോജിനെ ആയിരുന്നു. മണിക്കൂറുകളോളം ഫോണില്‍ സംസാരിക്കുമ്പോള്‍ പലപ്പോഴും അമ്മ എത്തി നിര്‍ത്തു മോളേ.. ആ മനുഷ്യനോട് പിന്നെ വിളിക്കാം എന്നു പറ.. എത്ര നേരമായി തുടങ്ങിയിട്ട് എന്നൊക്കെ അമ്മ പറഞ്ഞിരുന്നു. എന്നാല്‍, ജോലിയുടെ കാര്യമല്ലേ അമ്മേ.. കോസ്റ്റിയൂമിന്റെയും കമ്മലിന്റേയും മാലയുടേയും കാര്യമൊക്കെയാണ് പറയുന്നത്.. സംസാരിച്ചില്ലെങ്കില്‍ പണി പോകും എന്നൊക്കെ പറഞ്ഞായിരുന്നു രഞ്ജുഷ അമ്മയെ മടക്കി അയച്ചിരുന്നത്.
എന്നാല്‍, മനോജ് രഞ്ജുഷയെ ചതിക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പങ്ക് വച്ചത്.രഞ്ജുഷയുടെ മരണമറിഞ്ഞ് പൊട്ടിക്കരഞ്ഞ മനോജിനെയാണ് മാധ്യമങ്ങളില്‍ കണ്ടത്. എന്നാലിപ്പോള്‍ മനോജും ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം സന്തോഷത്തോടെ ജീവിക്കുന്ന കാര്യമാണ് മനോജിന്റെ ചതിയെ കുറിച്ചുള്ള ആദ്യ സൂചനകള്‍ മാതാപിതാക്കള്‍ക്ക് നല്‍കിയത്. ജീവിച്ചിരുന്ന കാലത്ത് ഒരിക്കല്‍ പോലും ഒരുമിച്ചാണ് താമസമെന്ന കാര്യം രഞ്ജുഷ വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പറയാന്‍ അനുവദിച്ചിരുന്നില്ലായെന്നതാണ് സത്യം. രഞ്ജുഷയുടെ സുഹൃത്തുക്കള്‍ പോലും ഇക്കാര്യം തങ്ങളോട് പറഞ്ഞിരുന്നില്ലായെന്ന് വേദനയോടെ ആ മാതാപിതാക്കള്‍ പറയുന്നു.
കൊച്ചിക്കാരിയാണ് രഞ്ജുഷ. പഠിക്കാന്‍ മിടുക്കിയായിരുന്ന നടി അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടാണ് ഈ മേഖലയിലേക്ക് എത്തിയത്. സാമ്പത്തിക പ്രശ്നങ്ങളായിരുന്നു രഞ്ജുഷയുടെ ആദ്യ വിവാഹബന്ധം വേര്‍പിരിയുവാന്‍ കാരണം. രഞ്ജുഷയേയും മകളേയും നന്നായി നോക്കുവാന്‍ ഭര്‍ത്താവിന് കിട്ടുന്ന വരുമാനം പോരാതെ വന്നപ്പോള്‍ ഇരുവര്‍ക്കും ഇടയില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും അതു പതിയെ വിവാഹമോചനത്തിലേക്കും എത്തുകയായിരുന്നു. ഇരുവരും ഒരുമിച്ചാണ് സംസാരിച്ച് വിവാഹമോചന തീരുമാനത്തിലേക്ക് എത്തിയതും. തുടര്‍ന്ന് സ്വത്തുവകകള്‍ ഉണ്ടായിരുന്നെങ്കിലും ജീവിത ചെലവ് കണ്ടെത്താനും മകളെ വളര്‍ത്താനുമുള്ള നെട്ടോട്ടമായിരുന്നു രഞ്ജുഷ നടത്തിയത്. അങ്ങനെയാണ് അഭിനയത്തിലേക്കും എത്തിയത്.
മകളെ അച്ഛനമ്മമാരെ ഏല്‍പ്പിച്ചാണ് രഞ്ജുഷ ഷൂട്ടിംഗിനായി പോയിരുന്നത്. ഒന്നിനും ഒരു കുറവും മകള്‍ക്ക് വരുത്തിയിരുന്നില്ല. അമ്മയെ പോലെ തന്നെ പഠിക്കാന്‍ മിടുക്കിയായിരുന്ന മകളെ ഡാന്‍സ് ക്ലാസിനും അയച്ചിരുന്നു. രഞ്ജുഷയുടെ അമ്മയായിരുന്നു എല്ലാ ദിവസവും ക്ലാസില്‍ കൊണ്ടാക്കിയിരുന്നത്. അവസാനമായി വീട്ടില്‍ നിന്നിറങ്ങാന്‍ നേരവും മകളെ അമ്മയ്ക്കൊപ്പം ഡാന്‍സ് ക്ലാസിന് അയച്ചാണ് രഞ്ജുഷ ട്രെയിന്‍ കയറാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയത്. രണ്ടും മൂന്നും ദിവസത്തെ അവധിയ്ക്കായിരുന്നു രഞ്ജുഷ വീട്ടിലേക്ക് എത്തിയിരുന്നത്.
രഞ്ജുഷയുടെ മരണശേഷം ആദ്യ ഭര്‍ത്താവ് വീണ്ടും രഞ്ജുഷയുടെ വീട്ടിലേക്ക് എത്തിയിരുന്നു.രഞ്ജുഷയുടെ അച്ഛനും അമ്മയ്ക്കും ഇനി പേരക്കുട്ടി മാത്രമെയുള്ളൂവെന്നും അവളാണ് അവരുടെ വേദനയ്ക്കുള്ള ആശ്വാസം എന്നും മനസിലാക്കിയ ആദ്യ ഭര്‍ത്താവ് മകളെ അവിടെ തന്നെ നിര്‍ത്തുകയും മകള്‍ക്ക് വളരാന്‍ ആവശ്യമുള്ള എല്ലാ കാര്യങ്ങളും ഇനി ഞാന്‍ ചെയ്തോളാം എന്നു പറഞ്ഞ് ഏറ്റെടുക്കുകയും ആയിരുന്നു. ഇന്ന് അമ്മയുടെ വീട്ടിലാണെങ്കിലും അച്ഛന്റെ സ്നേഹത്തണലിലാണ് രഞ്ജുഷയുടെ മകളുടെ ജീവിതം.