കുടുംബ വിളക്ക് പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു കഥാപാത്രമായി എത്തിയ താരമാണ് അതിര മാധവ്. സീരിയലിൽ സുമിത്രയുടെ മരുമകളായ അനന്യ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്. ആദ്യം വില്ലത്തിയായിട്ടാണ് എത്തിയതെങ്കിലും പിന്നീട് സുമിത്രയുടെ പാവം മരുമകളായി മാറുകയായിരുന്നു. ആദ്യ കൺമാണിക്കായുള്ള കാത്തിരിപ്പിലാണ് ആതിരയും ഭർത്താവ് രാജീവും. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം തന്റെ യൂട്യൂബ് ചാനലിൽ നടി നിരന്തരം വീഡിയോകൾ പങ്കുവെയ്ക്കാറുണ്ട്.
കഴിഞ്ഞ ദിവസമാണ് വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ താരം പങ്കിട്ടത്. അമ്മയാവാനായി കാത്തിരിക്കുന്നതിനിടയിലെ ഈ വനിതദിനം തനിക്കേറെ പ്രിയപ്പെട്ടതാണ്. സ്വന്തമായി ഒരു സ്ഥാനം നേടിയെടുക്കുന്നതിനും കുടുംബം പരിപാലിക്കുന്നതിനുമിടയിൽ ഒത്തിരി തടസങ്ങൾ നേരിടേണ്ടി വന്നേക്കാം. എപ്പോഴും എല്ലാവരും ശക്തരായിരിക്കട്ടെ, നക്ഷത്രങ്ങളെപ്പോലെ തിളങ്ങട്ടെ. എല്ലാവർക്കും വനിതാദിന ആശംസകൾ എന്നുമായിരുന്നു ആതിര കുറിച്ചത്.
ആതിര പോസ്റ്റ് ചെയ്തിരിക്കുന്നത് മഞ്ഞയും നീലയും കലർന്ന പട്ടുസാരിയും ടെംപിൾ ഗോൾഡ് ആഭരണങ്ങളും മുല്ലപ്പൂവുമൊക്കെ വെച്ച് അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണ്. നിറവയറിൽ കൈവെച്ചും ആതിര ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. പാർവതി കൃഷ്ണ, അമൃത നായർ, മൃദുല വിജയ്, പാർവതി വിജയ് തുടങ്ങി നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായെത്തിയത്. ബ്യൂട്ടിഫുൾ മം എന്ന് മൃദുല കമന്റ് ചെയ്തപ്പോൾ അനദർ ബ്യൂട്ടിഫുൾ മം റ്റു ബി മൃദുലക്കുട്ടിയെന്നായിരുന്നു ആതിരയുടെ മറുപടി.