Latest News

അമ്മയെന്നെ ഗര്‍ഭത്തില്‍ പേറി ആ നടയില്‍ നിന്നിട്ടുണ്ടാവണം; ഇനിയും മുറിയാത്തൊരു പൊക്കിള്‍ക്കൊടിയറ്റത്ത് അവിടെയൊരമ്മ കാത്തിരിപ്പു ണ്ട്; കുറിപ്പ് പങ്കുവച്ച് അശ്വതി ശ്രീകാന്ത്

Malayalilife
  അമ്മയെന്നെ ഗര്‍ഭത്തില്‍ പേറി ആ നടയില്‍ നിന്നിട്ടുണ്ടാവണം; ഇനിയും മുറിയാത്തൊരു പൊക്കിള്‍ക്കൊടിയറ്റത്ത് അവിടെയൊരമ്മ കാത്തിരിപ്പു ണ്ട്; കുറിപ്പ് പങ്കുവച്ച് അശ്വതി ശ്രീകാന്ത്

ര്‍ജെ, വിജെ, എഴുത്തുകാരി, അവതാരക എന്നീ പദവികളില്‍ തിളങ്ങിയ അശ്വതി ശ്രീകാന്ത് വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. റേഡിയോ ജോക്കിയായിരുന്ന അശ്വതി കോമഡി സൂപ്പര്‍ നൈറ്റില്‍ അവതാരകയായി എത്തിയാണ് ശ്രദ്ധ നേടിയത്. ശ്രീകാന്താണ് അശ്വതിയുടെ ഭര്‍ത്താവ്. ഇവരുടെത് പ്രണയവിവാഹമായിരുന്നു. ഇപ്പോൾ ഇരുവും തങ്ങളുടെ രണ്ടാമത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ്. എന്നാൽ ഇപ്പോൾപങ്കുവെച്ച ഒരു കുറിപ്പാണ്  സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

അശ്വതി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ,

 ഞാന്‍ ജീവിതത്തില്‍ ഏറ്റവും ആദ്യം പോയ അമ്പലം ആണ് ആ കാണുന്നത് ഒരു പക്ഷേ ജനിക്കും മുന്നേ, അമ്മയെന്നെ ഗര്‍ഭത്തില്‍ പേറി ആ നടയില്‍ നിന്നിട്ടുണ്ടാവണം. വര്‍ഷങ്ങള്‍ക്ക് ഇപ്പുറം വീണ്ടുമൊരിക്കല്‍ അതേ നടയില്‍ എത്തി നില്‍ക്കുമ്പോള്‍ ചെമ്പരത്തി മാലകളാല്‍ ഉടല്‍ മൂടിയ ഭഗവതി സുഖമല്ലേ കുഞ്ഞേ എന്ന് ചോദിക്കുന്നത് പോലെ.

നീ തന്ന കര്‍മ്മ ചുറ്റുകള്‍ അഴിച്ചും കുഴഞ്ഞുമിങ്ങനെ അമ്മേ  എന്നേ പറഞ്ഞുള്ളൂ ! ജന്മ നാട്ടിലേക്കുള്ള ഓരോ യാത്രകളിലും അറിയുന്നുണ്ട്. ഇനിയും മുറിയാത്തൊരു പൊക്കിള്‍ക്കൊടിയറ്റത്ത് അവിടെയൊരമ്മ കാത്തിരിപ്പുണ്ടെന്ന്, ചിലപ്പോള്‍ നനവുള്ളൊരു കാറ്റായി, ചിലപ്പോള്‍ ഒരു കിളിച്ചിലപ്പായി, മറ്റു ചിലപ്പോള്‍ ഇലക്കീറിലൊരു നന്ത്യാര്‍ വട്ടപ്പൂവായി.

Actress Aswathy sreekanth note about temple

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക