ഇന്ന് എന്റെ മോന്റെ ജന്മദിനം ആയിരുന്നു; പക്ഷെ ഒരു അന്യനെപോലെ അകലെ നിന്ന് അവൻ കേക്ക് മുറിക്കുന്നത് ഞാൻ കണ്ടു; കുറിപ്പ് പങ്കുവച്ച് കിഷോർ സത്യ

Malayalilife
ഇന്ന് എന്റെ മോന്റെ ജന്മദിനം ആയിരുന്നു; പക്ഷെ ഒരു അന്യനെപോലെ അകലെ നിന്ന് അവൻ കേക്ക് മുറിക്കുന്നത് ഞാൻ കണ്ടു; കുറിപ്പ് പങ്കുവച്ച് കിഷോർ സത്യ

ലയാള ടെലിവിഷനിലിൽ സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് കിഷോർ സത്യ. സീരിയലുകളില്‍ നായകനും വില്ലനുമൊക്കെയായി ടെലിവിഷന്‍ പ്രേക്ഷകരുടെ മുന്നിൽ എത്തിയ നടൻ ആണ് കിഷോർ സത്യ.  ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് സീരിയല്‍ കറുത്ത മുത്തിലൂടെയാണ് കിഷോര്‍ത്യ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായത്.  സ്വന്തം സുജാത എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. എന്നാൽ ഇപ്പോൾ മകന്റെ പിറന്നാൾ ദിനത്തിൽ താരം പങ്കുവച്ച  ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 

കിഷോറിന്റെ കുറിപ്പിലൂടെ ...

ഇന്ന് എന്റെ മോന്റെ ജന്മദിനം ആയിരുന്നു..പക്ഷെ ഒരു അന്യനെപോലെ അകലെ നിന്ന് അവൻ കേക്ക് മുറിക്കുന്നത് ഞാൻ കണ്ടു..കുറെ ദിവസമായി കൊച്ചിയിൽ ഷൂട്ടിങ്ങിൽ ആയിരുന്നു ഞാൻ. ഇന്നലെയാണ് തിരിച്ചെത്തിയത് .ഒരുപാട് പേരുമായി ഇട പഴകിയത് കൊണ്ട് കുറച്ച് ദിവസം സ്വയം നിയന്ത്രിത റൂം ക്വാറന്റൈൻ തീരുമാനിച്ചു ഞാൻ.യാത്ര കഴിഞ്ഞുള്ള എന്റെ മടങ്ങി വരവുകൾ മോന് ആഘോഷമാണ്. കെട്ടിപ്പിടുത്തവും ഉമ്മകളും കെട്ടിമറിയലുകളും. അങ്ങനെ അങ്ങനെ .ഇത് ആദ്യമായാണ് അരികിൽ ഉണ്ടായിട്ടും ഈ അകലം;..മനസ്സ് കൊണ്ട് കെട്ടിപ്പിടിച്ച്, ഉമ്മവച്ച് ഞാൻ അവനോടൊപ്പം ചേർന്നു  ദൂരെ മാറിനിന്ന് .മാറിയ കാലം നൽകിയ അകൽച്ചയുടെ പുതിയ ശീലങ്ങൾ

ഈ birthday ക്ക് ജനൽ തുറക്കുമ്പോൾ മലനിരകൾ കാണുന്ന ഇടത്തു പോണമെന്നാരുന്നു അവന്റെ ആഗ്രഹം. അതൊക്കെ പ്ലാൻ ചെയ്ത് സെറ്റ് ചെയ്തിരുന്നു. കൊറോണയുടെ പുതിയ തേർവ്വാഴ്ചയിൽ അതൊക്കെ ചവിട്ടി അരയ്ക്കപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി വീടുകളിൽ തളയ്ക്കപ്പെട്ട എന്റെ മകനെ പോലെ നിരവധി കുറഞ്ഞുങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തിൽ ഞാൻ ഏറെ ഖിന്നനാണ്.
ജീവനും ജീവിതവും തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിൽ അവരെ നാം ഗൗനിക്കാതെ ഇരിക്കരുത്  അവർക്കായും നാം സമയം കണ്ടെത്തണം, ഒപ്പം മനസും

Actor kishor sathya note about her son birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES