മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് മണിക്കുട്ടൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. ബിഗ് ബോസിലൂടെ വീണ്ടും പ്രേക്ഷകർക്ക് ഇടയിലേക്ക് സജീവമായിരിക്കുകയാണ്. ഹൗസിൽ നിശബ്ദനായി ഇരുന്ന മണിക്കുട്ടൻ തന്റെ പ്രിയ സുഹൃത്തിനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ മണിക്കുട്ടന്റെ സൗഹൃദത്തെ കുറിച്ച് നടന്‍ ജോണ്‍ ജേക്കബ് പങ്കുവച്ച കുറിപ്പ് ആൺ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
തന്റെ രണ്ട് സൗഹൃദങ്ങളെ കുറിച്ചായിരുന്നു മണിക്കുട്ടന്‍ ബിഗ് ബോസില്‍ മനസ് തുറന്നത്. പത്താം ക്ലാസുവരെ പഠിച്ചത് അച്ഛനും അമ്മയും ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്നായിരുന്നു. അവരുടെ വീട്ടിലെ കുട്ടിയായിരുന്നു ആദ്യത്തെ കൂട്ടുകാരന്‍. വളരെ അന്തര്‍മുഖനായിരുന്നു അവന്‍. എന്നാല്‍ പിന്നീട് താന്‍ സിനിമയിലെത്തി. ശേഷം ആ വീട്ടില്‍ പോയപ്പോള്‍ തന്നെ ഇറക്കിവിടുന്നത് പോലെയായിരുന്നു അവരുടെ പെരുമാറ്റമെന്നും മണിക്കുട്ടന്‍ പറഞ്ഞു.
റിനോജ് എന്ന ആത്മസുഹൃത്തിനെ കുറിച്ചായിരുന്നു മണിക്കുട്ടന്‍ വെളിപ്പെടുത്തിയത്. സിനിമയിലെത്തിയ കാലത്ത് മണിക്കുട്ടനൊപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു റിനോജ്. പിന്നീട് സിനിമകള്‍ കുറഞ്ഞതോടെ മറ്റൊരു ജോലി തേടി റിനോജ് ദുബായിലേക്ക് പോവുകയായിരുന്നു. നാട്ടില്‍ വരുമ്പോഴെല്ലാം താനായിരുന്നു കൂട്ടാന്‍ പോയിരുന്നത്. അവന്‍ പോകുന്നത് വരെ ഉപയോഗിച്ചിരുന്നത് തന്റെ കാറായിരുന്നു.
എന്നാല്‍ അവസാനത്തെ തവണ വന്നപ്പോള്‍ അവന്റെ ആരോഗ്യം വളരെ മോശമായിരുന്നു. തിരിച്ചു പോയതിന് ശേഷം കൊവിഡും ലോക്ക്ഡൗണുമൊക്കെയായി. അവന് സുഖമില്ലാതെയായി. ആശുപത്രിയില്‍ അഡ്മിറ്റായി. ഐസിയുവിലേക്ക് മാറ്റി. രക്ഷപ്പെടുമെന്നാണ് കരുതിയിരുന്നത് എന്നാല്‍ അവന്‍ പോയെന്ന് മണിക്കുട്ടന്‍ പറഞ്ഞു. അവന്റെ നമ്പര്‍ താനിപ്പോഴും ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്തിട്ടില്ലെന്നും മണിക്കുട്ടന്‍ പറഞ്ഞു. സഹമത്സരാര്‍്തഥികളുടെ കണ്ണ്‌നനയിക്കുന്നതായിരുന്നു താരത്തിന്റെ വാക്കുകള്‍.
പിന്നാലെയാണ് ജോണ്‍ മണിക്കുട്ടനെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നത്. മണി, ഇന്നാണ് നീ ബിഗ് ബോസില്‍ മനസ്സ് തുറന്നത്. മണിക്കുട്ടന്റെ കൂട്ടുകാരന്‍ എന്ന നിലയിലും ഒരുമിച്ച് ധാരാളം പരിപാടികളില്‍ ഡാന്‍സ് ചെയ്തിട്ടുള്ളയാളെന്ന നിലയില്‍ സൗഹൃദങ്ങളോട് മണിക്കുട്ടന്‍ കാണിക്കുന്ന കെയര്‍ തനിക്കറിയാണെന്ന് ജോണ്‍ പറയുന്നു. ജോണിന്റെ വാക്കുകളിലേക്ക്.
''നിന്റെ കൂട്ടുകാരന്‍ എന്ന നിലയിലും ഒരുപാട് പരുപാടികളില്‍ ഒരുമിച്ചു ഡാന്‍സ് ചെയ്തിട്ടുള്ള വ്യക്തിയെന്ന നിലയിലും നീ സ്‌നേഹിക്കുന്നവരെയും നിന്റെ സുഹൃത്തുക്കളെയും എത്രത്തോളം കെയര്‍ ചെയ്യുമെന്ന് വളരെ വ്യക്തമായി മനസിലാക്കിയിട്ടുള്ള ഒരു ആളാണ് ഞാന്‍. നിനക്കു നഷ്ടമായ നിന്റെ ആത്മസുഹൃത്തിന്റെ ദുഃഖത്തില്‍ ഞാനും പങ്കു ചേരുന്നു, അതോടൊപ്പം നിനക്കു ബിഗ് ബോസില്‍ വിജയാശംസകള്‍ നേരുന്നു. കേറി വാ''