ഈ അടുത്തായി ഉപ്പും മുളകിൻ്റെ കളർ മങ്ങിയ നിലയിൽ ആക്കി പ്രേക്ഷകരിൽ വിരസത ഉണ്ടാക്കിയത് ആര്; ഉപ്പും മുളകിനെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ ശക്തം; കുറിപ്പ് വൈറല്‍

Malayalilife
 ഈ അടുത്തായി ഉപ്പും മുളകിൻ്റെ കളർ മങ്ങിയ നിലയിൽ ആക്കി പ്രേക്ഷകരിൽ വിരസത ഉണ്ടാക്കിയത് ആര്; ഉപ്പും മുളകിനെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ ശക്തം; കുറിപ്പ് വൈറല്‍

ടെലിവിഷനില്‍ ഏറ്റവുമധികം പ്രചാരമുള്ള സീരിയലാണ് ഉപ്പും മുളകും. സീരിയലിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. സ്ഥിരം സീരിയലുകളിലെ കണ്ണീര്‍ കഥകളില്‍ നിന്നും സാധാരണക്കാരുടെ ജീവിതത്തെയും തമാശയേയും ഉള്‍ക്കൊണ്ട് മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ വേറിട്ട അനുഭവമായി മാറുകയായിരുന്നു ഉപ്പും മുളകും. പാറമട വീടും ബാലുവും നീലുവും അഞ്ചു മക്കളും സ്വന്തം വീട്ടിലെ അംഗങ്ങളെപോലെ ആവുകയായിരുന്നു മലയാളികള്‍ക്ക്. എന്നാൽ ഇപ്പോൾ ഉപ്പും മുളകും നിര്‍ത്തിവെക്കുകയും ചക്കപ്പഴത്തിന് ഗംഭീര സ്വീകരണം ലഭിക്കുകയും  ചെയ്തതിനെക്കുറിച്ചുള്ള ചര്‍ച്ചകളും ഫാന്‍സ് ഗ്രൂപ്പികളില്‍ നടക്കുന്നുണ്ട്. അതേസമയം ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്.


എല്ലാ ഉപ്പും മുളകും പ്രേക്ഷകർ അറിയാനെന്ന് പറഞ്ഞായിരുന്നു അഭിലാഷ് രവീന്ദ്രന്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. ഉപ്പും മുളകിൻ്റെ തുടക്കം മുതൽ 1054 എപ്പിസോഡ് വരെ മികവാർന്ന സൗണ്ട് കാര്യങ്ങൾ കൈകാര്യം ചെയ്ത Sound Engineer റെയും മികച്ച ക്യാമറ മാനെയും ചക്കപ്പഴത്തിൽ കൊണ്ട് വന്നത് എന്തിന്.? ഈ അടുത്തായി ഉപ്പും മുളകിൻ്റെ കളർ മങ്ങിയ നിലയിൽ ആക്കി പ്രേക്ഷകരിൽ വിരസത ഉണ്ടാക്കിയത് ആര്, തുടങ്ങി നിരവധി ചോദ്യങ്ങളായിരുന്നു അദ്ദേഹം ഉന്നയിച്ചത്.

ഉപ്പും മുളകിൽ ഇൻവെസ്റ്റ് ചെയ്തിരിക്കുന്ന Investors പറയുന്നു ഞങ്ങൾക്ക് നഷ്ടമാണെന്ന് ഇങ്ങനെയൊരു അവസ്ത ഉണ്ടാക്കിയത് ആര്? തുടർച്ചയായി ഉപ്പും മുളകിൻ്റെ സീനുകളിൽ ക്യാമറമാനും അണിയറ പ്രവർത്തകരും വരാനുളള കാരണം പുറത്ത് നിന്ന് വന്ന ടീം കൊണ്ട് വന്ന കേടായ Out of focus ആകുന്ന ചണച്ചരട് വെച്ച് കെട്ടിയ ക്യാമറ കൊണ്ട് ഷൂട്ട് ചെയ്തത് കൊണ്ടാണ് മറിച്ച് അപ്പുറത്ത് ചക്കപ്പഴത്തിൽ എല്ലാം മികവാർന്ന നിലയിൽ .

ഇങ്ങനെ ഉപ്പും മുളകിനെ തകർത്ത് ചക്കക്കൂട്ടാനെ പൊക്കാനുള്ള ചാനലിൻ്റെ കളികളും പകപോക്കലുമാണ് ഉപ്പും മുളകിൻ്റെ തകർച്ചയ്ക്ക് പിന്നിൽ എല്ലാ ഉപ്പും മുളകും ആരാധകർ വീണ്ടും അറിയാന്‍, ഉപ്പും മുളകും ടീം തിരിച്ചെത്തുന്നത് വരെ ഫ്ലവേഴ്സിൻ്റെയും 24 ന്യൂസിൻ്റെയും യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജും Unsubscribe ചെയ്യുക. ഫ്ലവേഴ്സ് ചാനൽ വീടുകളിലെ സ്വീകര മുറിയിൽ നിന്ന് പൂർണ്ണമായും ഒഴുവാക്കുക.

ഫ്ലവേഴ്സിൻ്റെയും 24 ൻ്റെയും മുഴുവൻ പരിപാടികൾ dislike കൊണ്ട് നിറയണം. (യൂട്യൂബിൽ വീഡിയോ പ്ലേ ചെയ്തിട്ട് പെട്ടെന്ന് തന്നെ pause ചെയ്തിട്ട് വേണം dislike അടിക്കാൻ ഒരു View പോലും പോകാൻ പാടില്ലാ) ഉപ്പും മുളകും ആരാധകർ 24 live ലും മറ്റ് എല്ലാ പരുപാടികളുടെ കമെൻ്റ് ബോക്സിലും ശക്തമായി പ്രതികരിക്കുക (പ്രതികരിക്കണ്ട രീതി നിങ്ങൾ സ്വയം തിരഞ്ഞെടുക്കാം) ഉപ്പും മുളകും ഇല്ലാത്ത പാറുക്കുട്ടി ഇല്ലാത്ത ഫ്ലവേഴ്സ് ചാനൽ ഞങ്ങൾക്ക് വേണ്ട. എത്രയും വേഗം പൂവിനെ വാട്ടി ചക്കയെ വെട്ടിക്കീറണമെന്നുമായിരുന്നു കുറിപ്പ്.
 

A note goes viral about uppum mulakum and chakkapzham in social media

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES