Latest News

പുഞ്ചിരിയോടെ വിഷമങ്ങൾ ഉള്ളിലൊതുക്കി സ്നേഹത്തോടെ പെരുമാറിയ സാറിന് കപടസ്നേഹങ്ങളും ചതിക്കുഴികളും ഇല്ലാത്ത ലോകത്ത് സമാധാനം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കും; കുറിപ്പ് വൈറൽ

Malayalilife
 പുഞ്ചിരിയോടെ വിഷമങ്ങൾ ഉള്ളിലൊതുക്കി സ്നേഹത്തോടെ പെരുമാറിയ സാറിന്  കപടസ്നേഹങ്ങളും ചതിക്കുഴികളും ഇല്ലാത്ത ലോകത്ത് സമാധാനം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കും; കുറിപ്പ് വൈറൽ

ഴിഞ്ഞ ദിവസമാണ് നടിയും ‍​ഡബ്ബിം​ഗ് ആർട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷ്മിയുടെ ഭർത്താവ് വിടവാങ്ങിയത്.  താരം വളരെ ഞെട്ടലോടെയാണ് ബി​ഗ് ബോസ് ഹൗസിൽ നിന്നായിരുന്നു മുൻ ഭർത്താവിന്റെ മരണ വാർത്ത കേട്ടത്. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു  താരത്തിന്റെ ആദ്യ ഭർത്താവായ  രമേഷ്.  എന്നാൽ ഇപ്പോൾ ഈ അദ്ദേഹത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

കുറിപ്പിങ്ങനെ

കണ്ണടക്കുമ്പോൾ. ഈ മുഖം മാത്രം ദുഃഖവാർത്ത അറിഞ്ഞതുമുതൽ മനസ്സ് പിടയുകയാണ്ആകുന്നില്ല സാർ.. യാഥാർത്ഥ്യം ഉൾക്കൊള്ളുവാൻ. രാവിലെ മുതൽ അസ്വസ്ഥനായിരുന്നു ഞാൻ.. എന്താണെന്നറിയില്ലായിരുന്നു  ഇന്നലെ ബിഗ് ബോസ് പ്രക്ഷേപണം കഴിഞ്ഞപ്പോൾ (ഭാഗ്യലക്ഷ്മി മരണവാർത്ത അറിഞ്ഞ സെഗ്മെൻറ് ടെലികാസ്റ്റ് ചെയ്ത സമയത്ത്) മാത്രമാണ് ഞാൻ അറിഞ്ഞത്  സാർ ഞങ്ങളെ വിട്ട് പോയെന്ന്.2006 ൽ കെ.എസ്.എഫ്.ഡി.സിയിലേക്ക് ഡോക്യുമെൻററി അസിസ്റ്റൻറ് ആയി എന്നെ കൂടെക്കൂട്ടിയപ്പോൾ മുതൽ ഈ ശനിയാഴ്ച്ച എന്നെ വിളിക്കുംവരെയുള്ള നമ്മുടെ ആത്മബന്ധം.. താങ്കളൊപ്പമുള്ള ഓരോ നിമിഷവും ഓരോ ദിനവും മനസ്സിൽ മാറി മറിയുകയാണ്ഉ റങ്ങാനാവുന്നില്ല അവസാനമായി എന്നെ കാണാനായി വരുമോ എന്ന് സാർ പറഞ്ഞ് തിരുവനന്തപുരത്തേക്ക് എത്തി ഒരുദിവസം ആ വീട്ടിൽ കഴിഞ്ഞപ്പോഴും എനിക്കറിയില്ലായിരുന്നു വേദനയില്ലാത്ത ലോകത്തേക്ക് സാർ ഇത്രപെട്ടെന്ന് പോകുമെന്ന്.

കഴിഞ്ഞമാസം, കിഡ്നി മാറ്റിവയ്ക്കാനായി ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻറെ നമ്പർ സംഘടിപ്പിച്ച് തന്നതും എല്ലാം വെറുതെയായിരുന്നല്ലോ സാർ എനിക്കായി ഇത്രയും കാലം മാറ്റിവച്ച ആ ഒറ്റമുറിയിലെ എൻറെ കലാസ്വപ്നങ്ങൾക്ക് ചിറക് നൽകിയ, എൻറെ രമേഷ് സാറേ സങ്കടം സഹിക്കവയ്യ താങ്കളുടെ മകനെപ്പോലെ, താങ്കൾക്കൊപ്പം പ്ലാവോടെ വീട്ടിൽ വർഷങ്ങളോളം ഞാൻ കഴിഞ്ഞപ്പോഴും, എൻറെ ആദ്യ ഷോർട്ട്ഫിലിമിൻറെ തുടക്കം മുതൽ ഷൂട്ടിംഗ് പാക്ക്അപ് വരെ എൻറെ ഗോഡ്ഫാദറായി കൂടെ നിന്നപ്പോഴും ഇനിയങ്ങോട്ടും കുറേക്കാലം എനിക്ക് മാർഗ്ഗദർശിയായി ഉണ്ടാകുമെന്ന്.. പക്ഷേ.എന്നെയും തിരിച്ചും സ്നേഹിച്ച രമേഷ് സാർ . താങ്കൾ ഇപ്പോഴും പുഞ്ചിരിച്ച് തന്നെ എന്നിൽ ജീവിക്കുകയാണ് എൻറെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു കാര്യം അടുത്തമാസം സർപ്രൈസായി സാറിനോടും കൂടി പറയാനിരിക്കെ, അത് അറിയാതെ സാർ എന്നെ വിട്ട് പോയല്ലോ ആ സന്തോഷ വാർത്ത അറിയിക്കാൻ പറ്റാത്ത വിഷമം ഉണ്ട്.

സാറിൻറെ എല്ലാവിധ അനുഗ്രഹവും ഉണ്ടെന്നറിയാം.. അങ്ങ് മരിച്ചിട്ടില്ല.. ജീവിക്കുന്നുണ്ട് ഇത് പോലെ ചിരിച്ച് എനിക്കൊപ്പം .ജീവിതത്തിൽ തകർന്ന് കൊണ്ടിരിക്കുമ്പോഴും പുഞ്ചിരിയോടെ വിഷമങ്ങൾ ഉള്ളിലൊതുക്കി നമ്മളോടൊക്കെ സ്നേഹത്തോടെ പെരുമാറിയ, തനി പാവമായിപ്പോയ സാറെന്തിന് നേരത്തെ പോയി?. (അമ്മയെ ഒറ്റയ്ക്കാക്കി!) സഹോദരൻറെയും, മരുമകൻറെയും അകാലവിയോഗത്തിൽ . അമ്മയ്ക്ക് താങ്ങായിരുന്ന അമ്മയുടെ രമേഷേ..താങ്കൾക്ക് കപടസ്നേഹങ്ങളും ചതിക്കുഴികളും ഇല്ലാത്ത ലോകത്ത് സമാധാനം കിട്ടട്ടെപ്രാർത്ഥിക്കും എപ്പോഴും..മകൻറെ സ്ഥാനം നൽകി ഇത്രയും കാലം സ്നേഹിച്ച സാറിന് നിത്യശാന്തി നേർന്ന് കൊണ്ട്.

A note goes viral about bhgayalekshmi husband

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക