Latest News

വാനമ്പാടി അവസാനിക്കാന്‍ ഇനി മൂന്ന് എപ്പിസോഡുകള്‍ മാത്രം; അനുമോള്‍ മോഹന്റെ മകളെന്ന് വെളിപ്പെടുത്തി പത്മിനി 

Malayalilife
 വാനമ്പാടി അവസാനിക്കാന്‍ ഇനി മൂന്ന് എപ്പിസോഡുകള്‍ മാത്രം; അനുമോള്‍ മോഹന്റെ മകളെന്ന് വെളിപ്പെടുത്തി പത്മിനി 

മൂന്ന് വര്‍ഷത്തിലേറെയായി മിനിസ്‌ക്രീന്‍ രംഗത്ത് പ്രേക്ഷകരുടെ ഇഷ്ടം ഏറ്റ് വാങ്ങി മുന്നോട്ടു പോകുകയാണ് വാനമ്പാടി സീരിയല്‍. ഉദ്യേഗഭരിതമായ മൂഹൂര്‍ത്തങ്ങളിലൂടെ മുന്നേറുന്ന സീരിയല്‍  ഇപ്പോള്‍ അവസാന ഭാഗങ്ങളിലാണ്. ഇനി മൂന്ന് എപ്പിസോഡുകള്‍ മാത്രമാണ് സീരിയല്‍ അവസാനിക്കാന്‍ ഉളളത്. വാനമ്പാടി. അനുവുമായി വീടുവിട്ടിറങ്ങാനുളള തീരുമാനത്തിലാണ് ചന്ദ്രനും നിര്‍മ്മലയും. പോകുന്നതിന് മുന്‍പ് അനു പത്മിനിയെ കാണാന്‍ പോകുന്നുണ്ട്. തംബുരു ഒരിക്കലും ഒന്നും അറിയരുതെന്നും ഇനി ഒരിക്കലും വരില്ലെന്നും ഒരു അവകാശവാദവും പറഞ്ഞ് വരില്ലെന്നും അനു പറയുന്നു. ഇനി ശല്യത്തിന് വരില്ലെന്നും അനു പറയുന്നു. അനു പോകരുതെന്നും മഹിയുടെ മകളാണ് തമ്പുരുവെന്ന് എല്ലാവരെയും അറിയിക്കണമെന്നുമാണ് പ്രേക്ഷകര്‍ പറഞ്ഞത്. മഹിയുടെയും പത്മിനിയുടെയും മകളാണ് തംബുരുവെന്ന് തനിക്ക് അറിയാമെന്ന രഹസ്യം അനു പത്മിനിയോട് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് അനുവിന്റെ അമ്മ നന്ദിനി ആണെന്നും  മോഹന് നന്ദിനിയില്‍ ജനിച്ച മകളാണ് അനുവെന്നും തെളിവ് സഹിതം പത്മിനി കണ്ടെത്തിയത്. എന്നാല്‍ തംബുരുവിന്റെ പിതൃതത്തെക്കുറിച്ച് മോഹന് അറിയാമെന്ന കാര്യം പത്മിനിയോട് അനു വെളിപ്പെടുത്തി.

അക്കാര്യം ആദ്യം അറിഞ്ഞത് തന്റെ അച്ഛനാണെന്ന് അനു പറയുന്നു. അച്ഛന എല്ലാം അറിയാമെന്നും അനു പറയുന്നു. ആശ്രമത്തില്‍ വച്ചാണ് തന്നോട് അത് അച്ഛന്‍ അത് പറഞ്ഞതെന്നും അനു പത്മിനിയോട് പറയുന്നത്. സത്യം എല്ലാം പത്മിനിയോട് പറയുകയാണ് അനുമോള്‍. അതുവരെയുണ്ടായ സംഭവങ്ങളെല്ലാം കൂട്ടിയിണക്കി നടന്നതിനെക്കുറിച്ചെല്ലാം പത്മിനിയെ പറഞ്ഞ് മനസ്സിലാക്കുകയാണ് അനുമോള്‍. കണ്ണീരണിയിക്കുന്ന ഭാഗങ്ങളിലൂടെയാണ് ഇന്നലത്തെ എപ്പിസോഡ് കടന്നു പോയത്. തമ്പുരുവിനോടും മോഹനോടും അനുവിനുളള സ്നേഹവും തന്റെ തെറ്റുകളും  അവളുടെ വാക്കുകളില്‍ നിന്നും പത്മിനിക്ക് ബോധ്യമാകുന്നുണ്ട്. എല്ലാം അറിഞ്ഞ് പൊട്ടിക്കരയുകയാണ് പത്മിനി. ചന്ദ്രനും നിര്‍മ്മലയും പോകാനായി റെഡിയായി ഇറങ്ങുമ്പോള്‍ ഹാളില്‍ എല്ലാവരും എത്തുന്നുണ്ട്. തംബുരുവിനൊപ്പമാണ് അനു ബാഗുമായി ഇറങ്ങുന്നത്.  എല്ലാവരോടും യാത്ര പറയുകയാണ് അനുമോള്‍. പത്മിനിയുടെ പുതിയ രൂപമാണ് പ്രേക്ഷകരെ എപ്പിസോഡ് കാണാന്‍ കാത്തിരിക്കുന്നത്. ഭാവത്തില്‍ വാക്കുകളില്‍ ഉറച്ച തീരുമാനങ്ങളുമായി പത്മിനി എത്തുന്നു.

അനുവിനോട് എങ്ങോട്ട് പോകുന്നുവെന്നാണ് പത്മിനിയുടെ ചോദ്യം. തന്റെ ജീവിതം മുഴുവന്‍ തെറ്റുകളുടെ കൂമ്പാരമായിരുന്നുവെന്നാണ് പത്മിനി പറയുന്നത്. മോഹനെ മാത്രമാണ് തന്റെ ഇഷ്ടത്തിന് അച്ഛനമ്മമാര്‍ വാങ്ങി തന്നതെന്ന് പത്മിനി പറയുന്നു. ഗംഭീരമായ പുതിയ പ്രൊമോയും എത്തിയിരിക്കയാണ്. ഡാഡി എനിക്ക് വേണ്ടിയാണ് ജീവിച്ചത് എന്നാല്‍ മമ്മി ഡാഡിയുടെ മനസ്സ് മാറ്റിയെന്നും പപ്പി കുറ്റപ്പെടുത്തുന്നു. പത്മിനിയെ എല്ലാവരും പേടിക്കണം പപ്പി ഇങ്ങനെയാണ് പപ്പി അങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് തന്റെ ജീവിതം നശിപ്പിച്ചത് മമ്മിയാണെന്ന് പപ്പി പറയുന്നു. അനുമോള്‍ മോഹന്റെ മകള്‍ തന്നെ ആണെന്നും പപ്പി വെളിപ്പെടുത്തുന്നു. ശ്രീമംഗലത്തിന് മറ്റൊരു അവകാശി ഉണ്ടാകരുതെന്ന് കരുതി തന്റെ ഡാഡി അമ്മയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും പപ്പി പറയുന്നു. ഇന്നാണ് പപ്പിയുടെ തീരുമാനം അറിയുക. ഈ വരുന്ന വെളളിയാഴ്ച 18ാം തീയതി സീരിയല്‍ അവസാനിക്കും. അടുത്ത ദീവസങ്ങളിലേക്കുളള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍. അവസാനിക്കുന്നത് ഒരു ദുരന്തത്തോടെ ആകുമെന്നാണ് പ്രേക്ഷകരുടെ കണക്കുകൂട്ടല്‍. ആരെങ്കിലും മരണപ്പെടുമോ എന്നും ആരാധകര്‍ക്ക് ആകാംഷയുണ്ട്.

vanambadi serial yesterday episode and today promo review

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക