ഇനി മുതല്‍ സുചിത്ര നായര്‍ അല്ല; പേരില്‍ മാറ്റം വരുത്തി വാനമ്പാടിയിലെ വില്ലത്തി പത്മിനി

Malayalilife
 ഇനി മുതല്‍ സുചിത്ര നായര്‍ അല്ല; പേരില്‍ മാറ്റം വരുത്തി വാനമ്പാടിയിലെ വില്ലത്തി പത്മിനി

തിരുവനന്തപുരം സ്വദേശിനിയായ സുചിത്ര നൃത്തത്തിലൂടെയാണ് സീരിയലില്‍ എത്തപ്പെട്ടത്. തുടക്കക്കാരിയെന്ന യാതൊരു പ്രശ്നങ്ങളുമില്ലാത്ത മികച്ച അഭിനയമാണ് സുചിത്ര കാഴ്ച വയ്ക്കുന്നത്. അതിനാല്‍ തന്നെ ഒട്ടെറെ ആരാധകരും നടിക്ക് ഉണ്ട്. സീരിയല്‍ ഇപ്പോള്‍ അതിന്റെ സുപ്രധാന വഴിത്തിരിവുകളിലാണ്. സീരിയല്‍ താരം എന്നതിലപ്പുറം നല്ലൊരു നര്‍ത്തകി കൂടിയാണ് താരം. ഡോക്ടര്‍ നീന പ്രസാദിന്റെയടക്കം കീഴില്‍ നൃത്തം അഭ്യസിക്കുന്ന തനിക്ക്, ഭാവിയില്‍ വിപുലമായ രീതിയില്‍ ഒരു നൃത്ത വിദ്യാലയം തുടങ്ങണമെന്നാണ് ആഗ്രഹമെന്ന് സുചിത്ര പറഞ്ഞിരുന്നു. എന്നാല്‍ ഇനി സീരിയല്‍ അഭിനയരംഗത്തേക്ക് ഇല്ലെന്നും താരം വ്യക്തമാക്കുന്നു.ലൈഫ് ഒന്നുമില്ലാതായി പോകുവാണെന്നും സീരിയലില്‍ ഇനി താന്‍ കോണ്‍സന്‍ട്രേറ്റ് ചെയ്യില്ലെന്നും ഒരഭിമുഖത്തില്‍ സുചിത്ര വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ താരം തന്റെ പേരില്‍ വരുത്തിയ മാറ്റമാണ് ശ്രദ്ധേയമാകുന്നത്.  തന്റെ ഇന്‍സ്റ്റാഗ്രാമിലെ പേരിലാണ് താരം മാറ്റം വരുത്തിയത്. സുചിത്ര നായര്‍ എന്ന പേരു മാറ്റി സുചിത്ര ചന്തു ആക്കുകയായിരുന്നു. അന്‍പതിനായിരത്തിനു മുകളിലാണ്  സോഷ്യല്‍ മീഡിയയില്‍ താരത്തിന്‌റെ ഫോളോവേഴ്‌സ്. മുന്‍പ് തന്റെ വിവാഹത്തെക്കുറിച്ച് താരം തുറന്ന് പറഞ്ഞിരുന്നു. പല ആലോചനകളും ഓക്കെയായി പിന്നീട് സംസാരിക്കുമ്പോള്‍ വിവാഹശേഷം അഭിനയം നിര്‍ത്തണം, ഡാന്‍സ് ഉപേക്ഷിക്കണമെന്നൊക്കെ ഡിമാന്റ് വയ്ക്കുന്നതിനാല്‍ ആലോചന ഉപേക്ഷിക്കുകയാണെന്നും സുചിത്ര പറയുന്നു. താന്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷിക്കുന്നത് നൃത്തം ചെയ്യുമ്പോഴാണെന്നും ആരാധനയോടെ ഞാന്‍ ചെയ്യുന്ന കലയെ ഉപേക്ഷിക്കാന്‍ വയ്യാത്തതാണ് കല്യാണം വൈകാന്‍ കാരണമെന്നുമാണ് സുചിത്ര വെളിപ്പെുടുത്തുന്നത്. 

 

vanambadi actress suchithra changes her name on instagram

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES