Latest News

സ്വാതി നക്ഷത്രം ചോതിയിലെ വില്ലത്തി; വേദയായി എത്തിയ അന്യഭാഷാ താരം അഞ്ജലി റാവുവിന് കുഞ്ഞ് ജനിച്ചു; താരത്തിന് ആശംസയുമായി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍

Malayalilife
സ്വാതി നക്ഷത്രം ചോതിയിലെ വില്ലത്തി; വേദയായി എത്തിയ അന്യഭാഷാ താരം അഞ്ജലി റാവുവിന് കുഞ്ഞ് ജനിച്ചു; താരത്തിന് ആശംസയുമായി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍

ന്യഭാഷയില്‍ നിന്നും എത്തുന്ന താരങ്ങളെയും മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുളളത്. മലയാളത്തിലെ മിക്ക സീരിയലുകളിലും ഉളളത് അന്യഭാഷയിലെ നടിമാരാണ്. ഇവര്‍ക്ക് വലിയ പിന്തുണയാണ്് ലഭിക്കുന്നത്. പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച സീരിയലാണ് സ്വാതി നക്ഷത്രം ചോതി സീരിയല്‍. സാധാരണ സീരിയല്‍ നായികമാരെക്കുറിച്ചുളള ചിന്ത അപ്പാടെ മാറ്റിക്കൊണ്ടാണ്  സീ കേരളത്തിലെ സ്വാതി നക്ഷത്രം ചോതി എത്തിയത്. സീരിയലിലെ കഥാപാത്രങ്ങളിലും ഇടയ്ക്ക് മാറ്റങ്ങളുണ്ടായിരുന്നു. ഹിന്ദിയിലെ ബദോ ബഹു എന്ന സീരിയലാണ് മലയാളത്തില്‍ സ്വാതി നക്ഷത്രം ചോതിയായി എത്തിയത്. സീരയലില്‍ വില്ലത്തിയായ വേദയായി എത്തിയത് അന്യഭാഷാ താരമായ അഞ്ജലിയാണ്. വില്ലത്തിയായി താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹിതയായ താരം ഗര്‍ഭിണിയായതോടെ സീരിയലില്‍ നിന്നും പിന്മാറിയിരുന്നു.

തുടര്‍ന്ന് അര്‍ച്ചന സുശീലനാണ് വേദയായി എത്തിയത്. ലോക്്ഡൗണ്‍ ആയതോടെ താരങ്ങളുടെ വിവാഹവും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളുമൊക്കെയാണ് ശ്രദ്ധ നേടുന്നത്. ഹിറ്റ് സീരിയലുകളിലെ നായികമാരാണ് കഴിഞ്ഞ ദിവസങ്ങളിലൊക്കെ വിവാഹിതരായത്. വേദയായി  തിളങ്ങിയ നടി അഞ്ജലി റാവുവിന് ഒരു കുഞ്ഞ് ജനിച്ചെന്ന വിവരമാണ് പുറത്ത് വരുന്നത്. കൂടുതലും തമിഴ് സിനിമകളിലാണ് അഭിനയിച്ചിരുന്നതെങ്കിലും മലയാളികള്‍ക്കും ഏറെ സുപരിചിതയാണ് അഞ്ജലി. ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു അഞ്ജലിയുടെ വാളക്കാപ്പ് ചടങ്ങുകള്‍ നടത്തിയിരുന്നത്. ചടങ്ങിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ നടി തന്നെ പങ്കുവെച്ചിരുന്നു. എഡിറ്റര്‍ ജോമിന്‍ ആണ് അഞ്ജലിയുടെ ഭര്‍ത്താവ്. കുഞ്ഞതിഥി കൂടി വന്നതോടെ നടിയ്ക്കും ഭര്‍ത്താവിനും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് ആരാധകര്‍.

 ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ചിമ്പുവിന്റെ സഹോദരിയുടെ വേഷത്തിലെത്തിയാണ് അഞ്ജലി റാവു ശ്രദ്ധിക്കപ്പെടുന്നത്. 2016 ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായിരുന്നു. മഞ്ജിമ മോഹന്‍ ആണ് നായിക എങ്കിലും അഞ്ജലിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. സന്താനത്തിന്റെ ദിക്കിലൂന എന്ന സിനിമയിലാണ് ജോമിന്‍ ഇപ്പോള്‍ ജോലി ചെയ്തിരുന്നത്. മലയാളത്തില്‍ തന്നെ താമരത്തുമ്പി എന്ന  സീരിയലിലും അഞ്ജലി അഭിനയിച്ചിരുന്നു.

swathi nakshathram chothi actress anjali

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES