ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന 'ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം' സീരിയല്‍ നടിമാര്‍ തമ്മില്‍ അടിയുണ്ടായതായി സൂചനചിത്രീകരണം നടക്കുന്ന വെള്ളയാണി വീട്ടില്‍ വച്ച് പ്രമുഖ സിനിമാ - സീരിയല്‍ താരങ്ങളായ നടി രഞ്ജിനിയും സജിത ബേട്ടിയും തമ്മിലുള്ള തര്‍ക്കം അടിയില്‍ കലാശിച്ചതായാണ് പുറ്ത്ത് വരുന്ന റിപ്പോര്‍ട്ട്.
ഇതോടെ സീരിയലിന്റെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതോടെ നിര്‍മ്മാതാവായ ഭാവചിത്ര ജയകുമാറിന് വലിയ നഷ്ടം ഉണ്ടായിരിക്കുകയാണ്. പെരുന്തച്ചന്‍ പോലുള്ള മലയാളത്തിലെ പ്രധാന സിനിമകളുടെ നിര്‍മ്മാതാവ് കൂടിയാണ് ജയകുമാര്‍.
ലൊക്കേഷനുകളില്‍ അടിപിടിയുണ്ടാകുന്ന വീഡിയോകള്‍ മുന്‍പ് പുറത്തു വന്നിട്ടുണ്ട്. പ്രത്യേകിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് സജിതാ ബേട്ടിയും നടി അനിതയുമൊക്കെ ഒരു പരിപാടിയുടെ ലൊക്കേഷനില്‍ വഴക്കുണ്ടാക്കി പിണങ്ങിയിറങ്ങിപ്പോകുന്ന വീഡിയോകള്‍ ഇന്നും യൂട്യൂബിലുണ്ട്.
നേരത്തെ തന്നെ കാലിന് ചെറിയ ബുദ്ധിമുട്ടുള്ള നടി രഞ്ജിനി സജിതാ ബേട്ടിയുമായി ഉണ്ടായ വഴക്കില്‍ പരസ്പരം ഏറ്റുമുട്ടിയതോടം ബാലന്‍സ് നഷ്ടപ്പെട്ട് നിലത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇരുവരേയും പിടിച്ചു മാറ്റാന്‍ സഹതാരങ്ങളും പ്രൊഡക്ഷന്‍ ടീം അംഗങ്ങളും എത്തിയതോടെ അവര്‍ക്കും സജിതയുടെ അടിയേറ്റെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഈ അടിയ്ക്കും ബഹളത്തിനും ഇടയില്‍ ഷൂട്ടിംഗിനായി എത്തിച്ച സാധനസാമഗ്രികള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടായതോടെ ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടമാണ് നിര്‍മ്മാതാവിനും സംഭവിച്ചിരിക്കുന്നത്.
പരമ്പരയിലെ പ്രധാന രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരാണ് രഞ്ജിനിയും സജിതാ ബേട്ടിയും. 'ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം' എന്ന പരമ്പരയിലെ വീട്ടില്‍ കാരണവത്തിയായി രഞ്ജിനിയും രഞ്ജിനിയുടെ ഭര്‍തൃ സഹോദരന്റെ ഭാര്യയായിട്ടാണ് സജിതാ ബേട്ടിയും അഭിനയിക്കുന്നത്. ഒന്നിച്ചു നിന്ന് ഒരു കുടുംബം പോലെ മുന്നോട്ടു പോകേണ്ടവര്‍ തമ്മില്‍ പരസ്പരം വഴക്കും വക്കാണവും ആയതോടെ പരമ്പരയിലെ മറ്റു താരങ്ങളുടെ മാനസികാവസ്ഥയേയും അതു ബാധിച്ചിട്ടുണ്ട്. ഇതോടെയാണ് ഷൂട്ടിംഗ് പൂര്‍ണമായും നിര്‍ത്തിവച്ചതും.
മാസത്തിലെ 15 ദിവസമാണ് സീരിയില്‍ ഷൂട്ടിംഗ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അതിനായി എല്ലാ ഒരുക്കങ്ങളും സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയാണ് നിര്‍മ്മാതാവ് എത്തിയത്. എന്നാല്‍ അതിനിടെ അരങ്ങേറിയ ഈ അപ്രതീക്ഷിത സംഭവങ്ങള്‍ ജയകുമാറിന് സാമ്പത്തിക നഷ്ടം വരുത്തിയിരിക്കുകയാണ്. ഇനി പരമ്പര ടെലികാസ്റ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ അതിന്റെ നഷ്ടപരിഹാരവും ചാനലിനു നല്‍കേണ്ടി വരും.
രഞ്ജിനിയും സജിതാ ബേട്ടിയും പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ തന്നെ ഇരുവരേയും ഒഴിവാക്കി ഷൂട്ടിംഗ് മുന്നോട്ടു കൊണ്ടു പോകുവാനും സാധിക്കാത്ത അവസ്ഥയാണ്. എന്നാല്‍ സീരിയല്‍ ചിത്രീകരണം മുടങ്ങിയതോടെ പ്രശ്നം ഒത്തു തീര്‍ക്കാനുള്ള നീക്കങ്ങളും അണിയറയില്‍ സജീവമായി നടക്കുന്നുണ്ട്.